അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി.

പ്രത്യേക അന്വേഷണസംഘം നൽകിയ ഹർജി തള്ളി ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. മേയ് 13-നാണ് രേവണ്ണയ്ക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യമനുവദിച്ചത്.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

രേവണ്ണയുടെ മകനും മുൻ ജെ.ഡി.എസ്. എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.

പ്രജ്ജ്വലിനെതിരേ മൊഴി നൽകുന്നത് തടയുന്നതിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതിജീവിതയുടെ മകൻ നൽകിയ പരാതിയിലാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts