പാളയത്തിൽ പട! ജി.ടി.ദേവഗൗഡക്ക് പിന്നാലെ കുമാരസ്വാമിക്കെതിരെ പരസ്യമായി രംഗത്ത് വന്ന് പിതാവിന്റെ വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ് എം.എൽ.എ.

ബെംഗളൂരു: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ വിശ്വസ്ഥനുമായ ജി.ടി.ദേവഗൗഡക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമർശനവുമായി മറ്റൊരു വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ്.

തന്റേതുൾപ്പെടെ നിരവധി സാമാജികരുടെ ഫോൺ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ചോർത്തിയതായി തുമക്കുരു എം എൽ എ ആരോപിച്ചു.

  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ

മുഖ്യമന്ത്രിയായിരിക്കെ ഫോൺവിളികൾ ചോർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിൽ കുമാരസ്വാമിയെ ജയിലിൽ അയക്കുന്നതിൽ തെറ്റില്ലെന്നും ശ്രീനിവാസ് പറഞ്ഞു.

പെരിയപട്ടണ എംഎൽഎ മഹാദേവ്, നെലമംഗല എംഎൽഎ സുരേഷ് ഗൗഡ, ശ്രീരംഗപട്ടണ എംഎൽഎ രവീന്ദ്രൻ ശ്രീകണ്ഠയ്യ എന്നിവർക്കും കുമാരസ്വാമി യോട് അതൃപ്തി ഉണ്ട് എന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts