“20 എം.എല്‍.എമാര്‍ രാജിക്ക് തയ്യാര്‍”; നാരായണ ഗൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി എച്ച്.ഡി.ദേവദൗഡ

ബെംഗളൂരു: 20 ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്ക് തയ്യാറാണെന്ന എം.എല്‍.എ നാരായണ ഗൗഡയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി.ദേവദൗഡ. ആരും പാര്‍ട്ടി വിട്ട് പുറത്തുപോകുന്നില്ലെന്നും അദ്ദേഹം എന്താണ് പറയുന്നതെന്നും ദേവഗൗഡ ചോദിച്ചു. ആരും എങ്ങോട്ടും ഓടിപ്പോവില്ല. അദ്ദേഹം എന്താണ് പറഞ്ഞത്, വളരെ മോശമായാണ് അയാള്‍ സംസാരിക്കുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ ജി.ടി.ദേവ ഗൗഡയും എസ്.ആര്‍.മഹേഷും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിച്ച ദേവഗൗഡ എന്നാല്‍ അവര്‍ പാര്‍ട്ടിവിടുമെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. സഖ്യസര്‍ക്കാരിന്റെ വീഴ്ച്ചക്ക് കാരണമായ വിമത നീക്കം നടത്തി രൗജി നല്‍കിയ 17…

Read More

ക്ലാസ്സിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗം; എംഇഎസ്പിയു കോളേജ് പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു!!

ബെംഗളൂരു: വിദ്യാർത്ഥികളുടെ ക്ലാസ്സിനുള്ളിലെ മൊബൈൽ ഫോൺ ഉപയോഗത്തിൽ ക്ഷുഭിതനായി എംഇഎസ്പിയു കോളേജ് പ്രിന്‍സിപ്പാള്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു!! വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പാള്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഫോണുകള്‍ ചുറ്റിക ഉപയോഗിച്ച് തല്ലിത്തകര്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ആര്‍ എം ഭട്ട് മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ക്ലാസ് മുറിക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ വിലക്കിയിട്ടുണ്ട്. അനുവദനീയമല്ലാതിരുന്നിട്ടും ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇനിയും ഇത് ആവര്‍ത്തിക്കരുതെന്നും പിടിക്കപ്പെട്ടാല്‍ മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുമെന്നും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്…

Read More

റോജയിലെ പ്രണയഗാനത്തെ ഓര്‍മ്മപ്പെടുത്തി ടൊവിനോയും സംയുക്തയും!

നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ 06 ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഈ വീഡിയോ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്ത് അഭിനയിച്ച റോജയിലെ ‘പുതുവെള്ളൈ മഴൈ’ എന്ന പ്രണയഗാനമാണ്. ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പാട്ടിന്‍റെ പശ്ചാത്തലം മഞ്ഞുമലയാണ്. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോനാണ് . പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. തിരക്കഥ പി.ബാലചന്ദ്രന്‍റെതാണ്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്‍റെ…

Read More

ഇന്ത്യയെ ഒന്നിച്ചുനിർത്താൻ ഹിന്ദിക്കാണ് കഴിയുകയെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു: ഇന്ത്യയെ ഒന്നിച്ചുനിർത്താൻ ഹിന്ദിക്കാണ് കഴിയുകയെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധം. ശനിയാഴ്ച ബെംഗളൂരുവിലും സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിലും കർണാടക രക്ഷണ വേദികെ, കർണാടക രണധീര പടെ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഹിന്ദിദിവസ് രാജ്യം മുഴുവൻ ആചരിക്കുന്നത് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബെംഗളൂരു ടൗൺഹാളിനുമുന്നിലും അനന്ത്‌റാവു സർക്കിളിലും നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. മറ്റുഭാഷകൾക്ക് സമാനമായ പ്രാധാന്യമേ ഹിന്ദിക്കുള്ളൂവെന്നും അമിത്ഷായുടെ പ്രസ്താവന പിൻവലിക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്ററുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെത്തുടർന്ന് നഗരത്തിൽ…

Read More

പാളയത്തിൽ പട! ജി.ടി.ദേവഗൗഡക്ക് പിന്നാലെ കുമാരസ്വാമിക്കെതിരെ പരസ്യമായി രംഗത്ത് വന്ന് പിതാവിന്റെ വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ് എം.എൽ.എ.

ബെംഗളൂരു: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയുടെ വിശ്വസ്ഥനുമായ ജി.ടി.ദേവഗൗഡക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ വിമർശനവുമായി മറ്റൊരു വിശ്വസ്ഥനായ എസ്.ആർ.ശ്രീനിവാസ്. തന്റേതുൾപ്പെടെ നിരവധി സാമാജികരുടെ ഫോൺ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ചോർത്തിയതായി തുമക്കുരു എം എൽ എ ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഫോൺവിളികൾ ചോർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിൽ കുമാരസ്വാമിയെ ജയിലിൽ അയക്കുന്നതിൽ തെറ്റില്ലെന്നും ശ്രീനിവാസ് പറഞ്ഞു. പെരിയപട്ടണ എംഎൽഎ മഹാദേവ്, നെലമംഗല എംഎൽഎ സുരേഷ് ഗൗഡ, ശ്രീരംഗപട്ടണ എംഎൽഎ രവീന്ദ്രൻ ശ്രീകണ്ഠയ്യ എന്നിവർക്കും കുമാരസ്വാമി യോട് അതൃപ്തി ഉണ്ട്…

Read More

സ്വന്തം ഷോപ്പിംഗ് കോംപ്ലക്സിലെ 5 വൈദ്യുത മീറ്ററുകളിൽ കൃത്രിമം കാണിച്ചു;വൈദ്യുതി മോഷണം നടത്തിയ മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ ഭാര്യക്ക് 22 ലക്ഷം പിഴ!

ബെംഗളൂരു : വൈദ്യുതി മോഷണത്തിന് മുൻ കേന്ദ്രമന്ത്രി കെ എച്ച് മുനിയപ്പയുടെ ഭാര്യ നാഗരത്നമ്മയ്ക്കെതിരെ വിജിലൻസ് കേസ്. 22 ലക്ഷം രൂപ പിഴയും ചുമത്തി. കോൺഗ്രസ് നേതാവും കോലാർ മുൻ എംപിയുമാണ് കെ എച്ച് മുനിയപ്പ. കേന്ദ്ര റെയിൽവേ സഹമന്ത്രി ആയും പ്രവർത്തിച്ചിട്ടുണ്ട്. നാഗരത്നമ്മയുടെ പേരിലുള്ള വ്യാപാര സമുച്ചയത്തിലേക്കുള്ള വൈദ്യുതി മീറ്ററുകളിൽ കൃത്രിമം നടത്തിയാണ് വൈദ്യുതി മോഷണം. ഇവിടുത്തെ വിവിധ ബ്ലോഗുകളിലേക്കുള്ള അഞ്ച് മീറ്ററുകൾ പ്രവർത്തനരഹിതം ആയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് വൈദ്യുതി മോഷണത്തിനായി ഇവ തകരാറിലാക്കിയതാണ് എന്ന് കണ്ടെത്തിയത്.

Read More

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടൽ മണിക്കൂറുകൾക്കുള്ളിൽ പൂട്ടിച്ച് ബി.ബി.എം.പി.

ബെംഗളൂരു : റോഡരികിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയ ഹോട്ടൽ മണിക്കൂറുകൾക്കുള്ളിൽ അടച്ചുപൂട്ടി ബി.ബി.എം.പി. വസന്ത നഗർ മൗണ്ട് കാർമൽ കോളേജ് റോഡിൽ ലിറ്റിൽ പാരമൗണ്ട് റസ്റ്റോറൻറ് ആണ് ബി.ബി.എം.പി ആരോഗ്യവിഭാഗം സീൽ ചെയ്തത്. റോഡരികിൽ മാലിന്യം തള്ളിയത് ബി.ബി.എം.പി കമ്മീഷണർ അനിൽകുമാറിനെ ശ്രദ്ധയിൽപ്പെട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ നടപടി എടുത്തത്.

Read More
Click Here to Follow Us