വീട്ടുകാരെ ബന്ദികളാക്കി കവർച്ച: മൂന്ന് മലയാളികൾകൂടി അറസ്റ്റിൽ

ROBBERY

ബെംഗളൂരു : പൊതുമരാമത്ത് വകുപ്പ് കരാറുകാരന്റെ വീട്ടുകാരെ ബന്ദികളാക്കി കവർച്ച നടത്തിയ കേസിൽ മൂന്ന് മലയാളികൾകൂടി അറസ്റ്റിലായി.

തൃശ്ശൂർ കരുവന്നൂർ സ്വദേശികളായ അമൽ കൃഷ്ണ (27), ഡിവിൻ (27), ഗോഡ്‌വിൻ (23) എന്നിവരാണ് മംഗളൂരു റൂറൽ പോലീസിന്റെ പിടിയിലായത്.

കവർന്ന സ്വർണവും പണവും ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കേസിൽ 10 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്.

  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ

ജൂൺ 21-നാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ കരാറുകാരനായ പദ്‌മനാഭ കോട്ടിയാന്റെ വീട്ടിൽ കയറി ഇദ്ദേഹത്തെയും ഭാര്യയെയും കുട്ടികളെയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്‌ ഒൻപതുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചത്.

പദ്‌മനാഭയുടെ ലോറിഡ്രൈവറും പഞ്ചായത്തംഗവുമായ വസന്ത് കുമാർ, ബേക്കറിയിൽ ജോലിചെയ്യുന്ന രമേഷ് പൂജാരി, റെയ്‌മണ്ട് ഡിസൂസ, ബാലകൃഷ്ണ എന്നിവരെ ചോദ്യംചെയ്തതോടെയാണ് മലയാളികളായ ഈ മൂന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

ഇവരെ തന്ത്രപൂർവം മംഗളൂരുവിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
[masterslider id="10"]

Related posts