ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ആറാട്ടണ്ണൻ ഉൾപ്പെടെ 5 പേർ ഉടൻ അറസ്റ്റിലാവും 

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ അടുത്ത് ഇവര്‍ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ആണ് സംഭവം നടന്നത്. ഓഗസ്റ്റ് 13ന് ആണ് യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പോലീസിനെ സമീപിക്കുന്നത്. എന്നാല്‍ ആദ്യം കേസ് എടുക്കാന്‍ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസ് എടുക്കുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു. സിനിമയില്‍…

Read More

യുവതിയുടെ കൊലപാതകം; ഭർത്താവ് അറസ്റ്റിലായതോടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബംഗളുരുവിനെ നടുക്കിയ യുവതിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത്. നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായി. കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐശ്വര്യയ്ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയത്. കിരണിന്റെ സംശയരോഗമാണ് യുവതിയെ കൊലപ്പെടുത്താന്‍ ഇടയാക്കിയത്. ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച്‌ വിവാഹിതരായത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി…

Read More

മുകേഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി 

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്, സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിയില്‍ മൂന്നിനു വിശദ വാദം കേള്‍ക്കും. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പോലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452…

Read More

അർജുന്റെ കുടുംബത്തിന് പ്രതീക്ഷ പകർന്ന് സംസ്ഥാന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: കാണാമറയത്ത് തുടരുന്ന അർജുനെയോർത്ത് മനസ്സുനീറിക്കഴിയുന്ന കുടുംബത്തിന് പ്രതീക്ഷ പകർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്. ഷിരൂരിലെ പുഴയിലും മണ്ണിലും 12 ദിവസമായി മുടങ്ങിക്കിടക്കുന്ന തിരച്ചിൽ പുനരാരംഭിക്കാനായി ഗോവയിൽനിന്ന് ഡ്രഡ്ജർ എത്തിക്കുന്നതിലാണ് ഉറപ്പു ലഭിച്ചത്. അർജുന്റെ ഭാര്യാസഹോദരൻ ജിതിൻ, എം.കെ. രാഘവൻ എം.പി., മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫ് എന്നിവർ സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടാണ് സഹായമഭ്യർഥിച്ചത്. അടിയൊഴുക്കേറിയ പുഴയിൽ ഇനി തിരച്ചിൽ നടത്തണമെങ്കിൽ ഡ്രഡ്ജറുണ്ടെങ്കിലേ കഴിയൂവെന്നും ഇത് ലഭ്യമാക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞതിൽ വലിയ പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. തുടർനടപടി വേഗത്തിലുണ്ടാകുമെന്നാണ്…

Read More

ഓണാവധിയ്ക്ക് നാട്ടിലേക്ക് ഉള്ള പ്രത്യേക തീവണ്ടിയിലും ടിക്കറ്റ് തീരുന്നു

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് കൊച്ചുവേളിക്ക് അനുവദിച്ച പ്രതിവാര പ്രത്യേക തീവണ്ടിയിലും ടിക്കറ്റ് വിൽപ്പന തകൃതി. ഓൺലൈൻ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഓണത്തിനുമുൻപുള്ള രണ്ടുട്രിപ്പുകളിൽ ബെർത്ത് നില ആർ.എ.സി.യായി. സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് പ്രത്യേക സർവീസുള്ളത്. കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്‌ (06083/06084) ആണ് സർവീസ് നടത്തുന്നത്. നാലുട്രിപ്പുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ സെപ്റ്റംബർ നാലിനും 11-നും ആർ.എ.സി.യാണ് ബെർത്ത്‌നില. ബുധനാഴ്ച രാത്രിയിലെ ബെർത്ത്‌ നിലയനുസരിച്ച് നാലിന് ആർ.എ.സി. 15-ഉം 11-ന് ആർ.എ.സി. 14-ഉമാണ്. 18-ന് 87…

Read More

നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധിക തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധിക തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ജാലഹള്ളി എയർഫോഴ്‌സ് ഈസ്റ്റ് സെവൻത് റെസിഡൻഷ്യൽ ക്യാമ്പിലായിരുന്നു സംഭവം. മുൻ അധ്യാപികയായ രാജ്ദുലാരി സിംഹ (75) ആണ് മരിച്ചത്. രാവിലെ ആറരയോടെ നടക്കാനിറങ്ങിയപ്പോൾ പത്തോളം വരുന്ന തെരുവുനായകൾ ആക്രമിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംഭവത്തിൽ ഗംഗമ്മഗുഡി പോലീസ് കേസെടുത്തു.

Read More

സബർബൻ റെയിൽ സമയപരിധി തീരാൻ ഒരു വർഷം; നിർമാണം പാതി പോലും ആയില്ലെന്ന് ആരോപണം

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാനുപകരിക്കുന്ന സബർബൻ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച സമയപരിധി തീരാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേ ഇതുവരെ പൂർത്തിയായത് 28 ശതമാനം ജോലികൾ മാത്രം. ആദ്യഘട്ടത്തിൽ 25 കിലോമീറ്റർ വരുന്ന ചിക്കബാനവാര -ബൈയപ്പനഹള്ളി (രണ്ടാം ഇടനാഴി) പാതയാണ് 2025 ഓഗസ്റ്റിൽ തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. നിശ്ചയിച്ച സമയത്തിനുള്ളിൽ ജോലികൾ തീർക്കണമെങ്കിൽ ഇനി ഓരോ മാസവും 55 യു ഗിർഡറുകളും 22 തൂണുകളും 42 ഐ ഗിർഡറുകളും സ്ഥാപിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയിൽ ഇതു സാധ്യമല്ല. കഴിഞ്ഞദിവസം നിർമാണ പുരോഗതി…

Read More

ശാസ്ത്രീയപരീക്ഷണം ആരംഭിച്ച് ഭ്രമണപഥത്തിലെത്തിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. -08

ബെംഗളൂരു : ഈ മാസം 16-ന് ഭ്രമണപഥത്തിലെത്തിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. -08 ശാസ്ത്രീയപരീക്ഷണങ്ങളാരംഭിച്ചതായി ഇന്ത്യൻ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ളെക്ടോമെട്രി (ജി.എൻ.എസ്.എസ്.-ആർ) പേലോഡ് ഓഗസ്റ്റ് 18-ന് പ്രവർത്തനമാരംഭിച്ചെന്നും പേലോഡിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ വിശകലനംചെയ്തുവരികയാണെന്നും ഐ.എസ്.ആർ.ഒ. വ്യക്തമാക്കി. സഹാറ മരുഭൂമിക്കുമുകളിൽനിന്നാണ് ആദ്യത്തെ ഭൂമിവിവരം ശേഖരിച്ചത്. വിശദമായ ഉപരിതല ജലഭൂപടങ്ങൾ കാണിക്കുന്ന മറ്റൊരു വിവരം ആമസോൺ മഴക്കാടുകൾക്ക് മുകളിൽനിന്ന് ലഭിച്ചു. പസഫിക് സമുദ്രത്തിനുമുകളിൽനിന്ന് ആദ്യത്തെ സമുദ്രവിവരവും ശേഖരിച്ചു. അഹമ്മദാബാദിലെ സ്പെയ്‌സ് ആപ്ലിക്കേഷൻ സെന്റർ…

Read More

വീട്ടുകാരെ ബന്ദികളാക്കി കവർച്ച: മൂന്ന് മലയാളികൾകൂടി അറസ്റ്റിൽ

ROBBERY

ബെംഗളൂരു : പൊതുമരാമത്ത് വകുപ്പ് കരാറുകാരന്റെ വീട്ടുകാരെ ബന്ദികളാക്കി കവർച്ച നടത്തിയ കേസിൽ മൂന്ന് മലയാളികൾകൂടി അറസ്റ്റിലായി. തൃശ്ശൂർ കരുവന്നൂർ സ്വദേശികളായ അമൽ കൃഷ്ണ (27), ഡിവിൻ (27), ഗോഡ്‌വിൻ (23) എന്നിവരാണ് മംഗളൂരു റൂറൽ പോലീസിന്റെ പിടിയിലായത്. കവർന്ന സ്വർണവും പണവും ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കേസിൽ 10 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ 21-നാണ് മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ കരാറുകാരനായ പദ്‌മനാഭ കോട്ടിയാന്റെ വീട്ടിൽ കയറി ഇദ്ദേഹത്തെയും ഭാര്യയെയും കുട്ടികളെയും മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്‌…

Read More

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്; രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. പ്രത്യേക അന്വേഷണസംഘം നൽകിയ ഹർജി തള്ളി ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി. മേയ് 13-നാണ് രേവണ്ണയ്ക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യമനുവദിച്ചത്. രേവണ്ണയുടെ മകനും മുൻ ജെ.ഡി.എസ്. എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വീഡിയോയിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പ്രജ്ജ്വലിനെതിരേ മൊഴി നൽകുന്നത് തടയുന്നതിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിജീവിതയുടെ മകൻ നൽകിയ പരാതിയിലാണ് കേസ്.

Read More
Click Here to Follow Us