നഗരത്തിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധിക തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ വയോധിക തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ബുധനാഴ്ച രാവിലെ ജാലഹള്ളി എയർഫോഴ്‌സ് ഈസ്റ്റ് സെവൻത് റെസിഡൻഷ്യൽ ക്യാമ്പിലായിരുന്നു സംഭവം.

മുൻ അധ്യാപികയായ രാജ്ദുലാരി സിംഹ (75) ആണ് മരിച്ചത്.

രാവിലെ ആറരയോടെ നടക്കാനിറങ്ങിയപ്പോൾ പത്തോളം വരുന്ന തെരുവുനായകൾ ആക്രമിക്കുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു.

  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;

ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംഭവത്തിൽ ഗംഗമ്മഗുഡി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts