ഓണാവധിയ്ക്ക് നാട്ടിലേക്ക് ഉള്ള പ്രത്യേക തീവണ്ടിയിലും ടിക്കറ്റ് തീരുന്നു

ബെംഗളൂരു : ഓണാവധിയോടനുബന്ധിച്ച് കൊച്ചുവേളിക്ക് അനുവദിച്ച പ്രതിവാര പ്രത്യേക തീവണ്ടിയിലും ടിക്കറ്റ് വിൽപ്പന തകൃതി.

ഓൺലൈൻ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഓണത്തിനുമുൻപുള്ള രണ്ടുട്രിപ്പുകളിൽ ബെർത്ത് നില ആർ.എ.സി.യായി.

സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് പ്രത്യേക സർവീസുള്ളത്.

കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ്‌ (06083/06084) ആണ് സർവീസ് നടത്തുന്നത്.

നാലുട്രിപ്പുകളാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ സെപ്റ്റംബർ നാലിനും 11-നും ആർ.എ.സി.യാണ് ബെർത്ത്‌നില.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

ബുധനാഴ്ച രാത്രിയിലെ ബെർത്ത്‌ നിലയനുസരിച്ച് നാലിന് ആർ.എ.സി. 15-ഉം 11-ന് ആർ.എ.സി. 14-ഉമാണ്. 18-ന് 87 സീറ്റും 25-ന് 101 സീറ്റും ലഭ്യമാണ്.

കൊച്ചുവേളിയിൽനിന്ന് ബെംഗളൂരുവിലേക്ക് സെപ്റ്റംബർ മൂന്ന്, 10, 17, 24 എന്നീ തീയതികളിലാണ് സർവീസ്.

കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.05-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 10.55-ന് ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിലെത്തും. ബൈയപ്പനഹള്ളി സർ എം. വിശ്വേശ്വരായ ടെർമിനലിൽനിന്ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം രാവിലെ 6.45-ന് കൊച്ചുവേളിയിലെത്തും.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, പോഡനുർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, ബംഗാരപ്പേട്ട്, കെ.ആർ. പുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts