ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു; ആറാട്ടണ്ണൻ ഉൾപ്പെടെ 5 പേർ ഉടൻ അറസ്റ്റിലാവും 

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ സംവിധായകന്‍ വിനീത്, സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ അടുത്ത് ഇവര്‍ എത്തിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ആണ് സംഭവം നടന്നത്.

ഓഗസ്റ്റ് 13ന് ആണ് യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പോലീസിനെ സമീപിക്കുന്നത്.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

എന്നാല്‍ ആദ്യം കേസ് എടുക്കാന്‍ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്.

പിന്നീട് കേസ് എടുക്കുകയും മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.

സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫ്‌ളാറ്റില്‍ വച്ച്‌ പീഡിപ്പിച്ചു എന്നാണ് കേസ്.

സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ വിളിക്കുകയും വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നുണ്ട്.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബ്ലഡി നൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ സംവിധായകനാണ് വിനീത്.

സന്തോഷ് വര്‍ക്കിയും അലിന്‍ ജോസ് പെരേരയും ബ്രൈറ്റും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
[masterslider id="10"]

Related posts