ബെംഗളൂരു: മുഡ (മൈസുരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി) ഭൂമി അഴിമതി കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയ ഗവർണറുടെ നടപടിക്കെതിരെ കർണാടക ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നല്‍കിയ ഗവർണർ തവർ ചന്ദ് ഗെഹ്‍ലോട്ടിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു ഹർജി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലെ കേസ് നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30-യോടെ ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിദ്ധരാമയ്യക്ക്…
Read MoreDay: 19 August 2024
കളിപ്പാട്ടത്തിനായി വഴക്ക്; മൂത്ത മകളെ പിതാവ് തല്ലിക്കൊന്നു
റായ്‌പൂര്‍: കളിപ്പാട്ടത്തിനായി അനുജത്തിയോട് വഴക്കിട്ട പെണ്‍കുട്ടി അച്ഛന്‍റെ മർദനമേറ്റ് കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ ജഞ്ജഗീർ ചമ്ബയിലാണ് അതി ദാരുണമായ സംഭവമുണ്ടായത്. സഹോദരിമാർ തമ്മില്‍ കളിപ്പാട്ടത്തിനായി വഴക്കിട്ടതിനെ തുടർന്ന് പ്രകോപിതനായ പിതാവ് ഇരുവരെയും നിഷ്‌കരുണം മർദിക്കുകയായിരുന്നു. സംഭവത്തില്‍ ജഞ്ജഗീർ ചമ്പ സ്വദേശിയായ സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്‌തു. സല്‍മാന്‍റെ മൂത്തമകളും ഇളയമകളും കളിക്കുന്നതിനിടയില്‍ ഒരേ കളിപ്പാട്ടത്തിനായി വഴക്കിടുകയായിരുന്നു. വഴക്കു ഏതാനും മിനുട്ടുകള്‍ നീണ്ടതോടെ സല്‍മാൻ കോപിതനാകുകയും ഇരുവരെയും പൊതിരെ തല്ലുകയുമായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കുട്ടികളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് മൂത്ത കുട്ടിയുടെ മരണം സംഭവിക്കുന്നത്.…
Read Moreനഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി 44 പേർ; കയ്യോടെ പൊക്കി പോലീസ്
ബെംഗളൂരു: നഗരത്തിൽ ഒരു കൂട്ടം യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. ഒരു കൂട്ടം യുവാക്കള്‍ നിരവധി ബൈക്കുകളിലും സ്കൂട്ടികളിലുമായി ഹെല്‍മറ്റില്ലാത്ത ബെംഗളൂരു നഗരത്തിലൂടെ പറപറക്കുന്ന വീഡിയോയായിരുന്നു അത്. വീഡിയോയിലെ മിക്ക ബൈക്കുകളിലും രണ്ടും മൂന്നും പേരാണ് ഉള്ളത്. ചിലര്‍ ബൈക്കിന്‍റെ ഫ്രണ്ട് ടയർ പൊക്കി വണ്‍ വീല്‍ സ്റ്റണ്ട് നടത്തുന്നതും വീഡിയോയില്‍ കാണാം. യുവാക്കളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറില്‍ നിന്നും പകര്‍ത്തിയ വീഡിയോയായിരുന്നു അത്. വീഡിയോ കാഴ്ചക്കാരില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുക. പ്രത്യേകിച്ചും നിരവധി ബൈക്കുകള്‍ ഒരുപോലെ പോകുന്നതിനിടെ…
Read Moreരക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട യുവതിയുടെ മൂക്ക് കടിച്ച് മുറിച്ച് യുവാവ്
രക്ഷാബന്ധൻ ആഘോഷിക്കാൻ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭാര്യയുടെ മൂക്ക് കടിച്ച് ഭർത്താവ്. ലഖ്നൗവിലെ ദേഹത് കോട്‍വാലിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ബനിയാനിപൂർവ സ്വദേശിനിയായ അനിത (27) അമ്മയുടെ വീട്ടിലേക്ക് പോകണമെന്ന് ഭർത്താവ് രാഹുലിനോട് പറഞ്ഞു. എന്നാല്‍, ഭർത്താവ് ഭാര്യയുടെ ആവശ്യം നിരസിക്കുകയും ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തു. പ്രകോപിതനായ ഭർത്താവ് ദേഷ്യത്തില്‍ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ അനിതയെ ലഖ്‌നൗ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞാണ് രാഹുല്‍ അനിതയുമായി വഴക്കിടുകയും മൂക്കില്‍ കടിക്കുകയും ചെയ്തത്. സംഭവത്തില്‍…
Read Moreനീണ്ട രാഷ്ട്രീയ ജീവിതത്തിൽ തെറ്റൊന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: നാല് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു നഗരവികസന അതോറിറ്റി(മൂഡ)യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രിയുടെ രാജ്യ ആവശ്യപ്പെട്ട് ബി.ജെ.പി ഇന്ന് പ്രക്ഷോഭം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം. തൻ്റെ രാഷ്ട്രീയ കരിയറില്‍ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആയിരുന്നുവെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ഒരിക്കലും അധികാരം ദുരുപയോഗം ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. രാഷ്ട്രീയത്തില്‍ പാർട്ടികള്‍ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അതിനാല്‍ അവർ പ്രതിഷേധിക്കട്ടെയെന്നും ബി.ജെ.പിയുടെ പ്രതിഷേധത്തെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പറഞ്ഞു. “എനിക്ക് ജുഡീഷ്യല്‍ സംവിധാനത്തില്‍ പൂർണ്ണ…
Read Moreസ്വർണ വില വീണ്ടും റെക്കോർഡിലേക്ക്
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ സംസ്ഥാനത്ത് സ്വർണ വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതോടെ കുത്തനെ ഇടിഞ്ഞ സ്വർണ വില കഴിഞ്ഞ വാരം അതിശക്തമായി തിരിച്ചുകയറി. ശനിയാഴ്ച മാത്രം പവൻ വില 840 രൂപ ഉയർന്ന് 53,360 രൂപയിലെത്തി. ഗ്രാമിന്റെ വില 105 രൂപ വർദ്ധിച്ച് 6,670 രൂപയിലെത്തി. കഴിഞ്ഞ വാരം പവന്റെ വിയില്‍ രണ്ടായിരം രൂപയുടെ കുതിപ്പാണുണ്ടായത്. സ്വർണ വില വീണ്ടും കൂടുമെന്ന പ്രവചനങ്ങള്‍ ശക്തമായതോടെ സംസ്ഥാനത്തെ ജുവലറികളില്‍ തിരക്ക്…
Read Moreകീടനാശിനി പുക ശ്വസിച്ച് നഴ്സിങ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബെംഗളൂരു: കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പത്തൊൻപത് വിദ്യാർഥികളെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്മെൻ്റില്‍ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പുക ശ്വസിച്ച് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികള്‍ക്ക് ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഹോസ്റ്റല്‍ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ജയൻ വർഗീസ്, ദിലീഷ്, ജോമോൻ എന്നീ വിദ്യാർഥികളെ എസിയുവില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള വിദ്യാർഥികള്‍ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎൻഎസ് സെക്ഷൻ 208…
Read Moreദളിത് യുവാവിന്റെ മുടി മുറിക്കാൻ തയ്യാറായില്ല; ചോദ്യം ചെയ്ത യുവാവിനെ ബാർബർ കുത്തിക്കൊന്നു
ബെംഗളൂരു: ദളിതനായതിനാല്‍ മുടി വെട്ടാൻ വിസമ്മതിച്ചത് ചോദ്യം ചെയ്ത യുവാവിനെ ബാർബർ ഷോപ്പ് ഉടമ കുത്തിക്കൊന്നു. കൊപ്പാളിലെ യലബുർഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം നടന്നത്. ബാർബർ ഷോപ്പില്‍ മുടിവെട്ടാനെത്തിയ യമനൂരപ്പ ബന്ദിഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബാർബർ ഷോപ്പ് ഉടമ മുഡുഗപ്പ ഹാദപദയെ യലബുർഗ പോലീസ് അറസ്റ്റുചെയ്തു. ദളിതനായതിനാല്‍ യമനൂരപ്പയുടെ മുടിമുറിക്കാൻ മുഡുഗപ്പ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
Read Moreമകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചു; യുവാവിന്റെ അമ്മയെ ഉപദ്രവിച്ചതായി പരാതി
ചെന്നൈ: ദലിത് സമുദായക്കാരനായ മകന്‍ മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ ഉപദ്രവിച്ചെന്ന് പരാതി. തമിഴ്‌നാട്ടിലെ ധര്‍മ്മപുരിയിലെ മോറാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 24 കാരനായ ദലിത് യുവാവും 23 കാരിയായ ഗൗണ്ടര്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയുമാണ് പ്രണയത്തിലായത്. ചൊവ്വാഴ്ചയാണ് ഇവര്‍ വിവാഹം കഴിച്ചത്. ബംഗലൂരുവില്‍ പഠനത്തിന് ശേഷം ജോലി ചെയ്യുകയാണ് യുവാവും യുവതിയും. വിവാഹ വാര്‍ത്ത അറിഞ്ഞതോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാവിന്റെ വീട്ടുകാര്‍ക്ക് നേരെ അക്രമമുണ്ടാകുന്നത്. യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ അമ്മയ്ക്ക് നേരെ അക്രമം അഴിച്ചു…
Read Moreജീവനാംശത്തിനായി ഏഴ് വിവാഹം കഴിച്ച് യുവതി
ബെംഗളൂരു: വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു കോടതിമുറിയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതില്‍ പറയുന്നത് കർണാടകയില്‍ നിന്നുള്ള ഒരു സ്ത്രീ ജീവനാംശം കിട്ടുന്നതിന് വേണ്ടി ഏഴ് തവണ വിവാഹം ചെയ്ത് വിവാഹമോചനം നേടി എന്നാണ്. 1 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എക്സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത് @DeepikaBhardwaj എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനില്‍ ദീപിക കുറിച്ചിരിക്കുന്നത്, കർണാടകയില്‍ നിന്നുള്ള സ്ത്രീ 7 തവണ വിവാഹം കഴിച്ചു. ഓരോരുത്തരുടെയും കൂടെ പരമാവധി ഒരു വർഷമാണ് താമസിച്ചത്. 498A ഫയല്‍ ചെയ്തു. ഓരോരുത്തരില്‍…
Read More