ബെംഗളൂരു: വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു കോടതിമുറിയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അതില്‍ പറയുന്നത് കർണാടകയില്‍ നിന്നുള്ള ഒരു സ്ത്രീ ജീവനാംശം കിട്ടുന്നതിന് വേണ്ടി ഏഴ് തവണ വിവാഹം ചെയ്ത് വിവാഹമോചനം നേടി എന്നാണ്.
1 മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എക്സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത് @DeepikaBhardwaj എന്ന യൂസറാണ്.
വീഡിയോയുടെ കാപ്ഷനില്‍ ദീപിക കുറിച്ചിരിക്കുന്നത്, കർണാടകയില്‍ നിന്നുള്ള സ്ത്രീ 7 തവണ വിവാഹം കഴിച്ചു.
ഓരോരുത്തരുടെയും കൂടെ പരമാവധി ഒരു വർഷമാണ് താമസിച്ചത്. 498A ഫയല്‍ ചെയ്തു. ഓരോരുത്തരില്‍ നിന്നും ജീവനാംശം വാങ്ങി. 6 ഭർത്താക്കന്മാരില്‍ നിന്നും പണം വാങ്ങി. ഇപ്പോള്‍ 7 -ാമത്തെ കേസ് നടക്കുകയാണ് എന്നാണ്.
വീഡിയോ ആരംഭിക്കുന്നത് ജഡ്ജിയും അഭിഭാഷകരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ്.
സാധാരണ ചോദ്യങ്ങളാണ് ചോദിക്കുന്നത്. അവർ പറയുന്നത്, സ്ത്രീ ഓരോ ഭർത്താക്കന്മാരുടെയും കൂടെ 6 മാസം മുതല്‍ ഒരു വർഷം വരെയാണ് കഴിയുന്നത്.
പിന്നീട്, വിവാഹമോചനത്തിനും ജീവനാംശത്തിനും കേസ് കൊടുക്കും എന്നാണ്.
പിന്നീട്, കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നുണ്ട്. ഒപ്പം മറ്റ് ആറ് ഭർത്താക്കന്മാരുടെ വിവരങ്ങളും ശേഖരിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
ഇതിന് മുമ്പുള്ള കേസുകളില്‍ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുമ്പോള്‍ അതെല്ലാം ഒത്തുതീർപ്പായതാണ് എന്നും അഭിഭാഷകർ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.