ബെംഗളൂരു: സംസ്ഥാനത്തെ ബി.ജെ.പിയില്‍ വീണ്ടും ആഭ്യന്തര പ്രതിസന്ധി.
അതൃപ്തരായ ചില നേതാക്കള്‍ പദയാത്ര നടത്താൻ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സർക്കാരിനെതിരായ മഹർഷി വാത്മീകി കോർപ്പറേഷൻ അഴിമതിയും എസ്.സി/എസ്.ടി ക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് വകമാറ്റവും ഉയർത്തിക്കാട്ടാനാണ് പദയാത്ര നടത്തുന്നത്.
കുടലസംഗമ മുതല്‍ ബല്ലാരി വരെയായിരിക്കും കാല്‍നട ജാഥ.
മൈസൂരു ചലോ പദയാത്രയുടെ സമാപനത്തിന് ശേഷം, പാർട്ടിയിലെ അസംതൃപ്തരായ 10ലധികം നേതാക്കള്‍ ഞായറാഴ്ച ഒരു റിസോർട്ടില്‍ രഹസ്യയോഗം ചേർന്നു.
എം.എല്‍.എമാരായ രമേഷ് ജാർക്കിഹോളി, ബസനഗൗഡ പാട്ടീല്‍ യത്നാല്, മുൻ എം.പിമാരായ അണ്ണാസാഹെബ് ജോലെ, പ്രതാപ് സിംഹ, ജി.എം സിദ്ധേശ്വര, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, കുമാർ ബംഗാരപ്പ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വീണ്ടും പദയാത്ര നടത്താൻ തീരുമാനിച്ച വിവരം നേതാക്കള്‍ അറിയിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര, മുതിർന്ന നേതാവ് ബി.എസ് യെദ്യൂരപ്പ എന്നിവരോട് അതൃപ്തിയുള്ള നേതാക്കളാണ് യോഗം ചേർന്നത്.
ഇരുവർക്കുമെതിരെ പാർട്ടിയുടെ കേന്ദ്ര നേതാക്കള്‍ക്ക് പരാതി നല്‍കാനും ആലോചനയുള്ളതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
‘പദയാത്രയ്ക്ക് മുമ്പ് പാർട്ടി കേന്ദ്ര നേതാക്കളുമായി ഒരു ചർച്ച നടത്തും.
അതിനുപുറമെ, ചില നേതാക്കള്‍ കൂടിച്ചേർന്ന് ബെംഗളൂരുവില്‍ മറ്റൊരു ചർച്ചയുമുണ്ടാവും. മുഡ അഴിമതിക്കെതിരായ പദയാത്ര മൈസൂരുവില്‍ മാത്രം ഒതുങ്ങി. എന്നാലും, ഞങ്ങളുടെ പോരാട്ടം മുഴുവൻ സംസ്ഥാനത്തെയും ബാധിക്കുന്നതാണ്. പദയാത്രയിലേക്ക് കേന്ദ്ര നേതാക്കളെ ക്ഷണിക്കാനും പദ്ധതിയുള്ളതായി നേതാക്കള്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.