‘കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്റേത്’ ; വിമർശനവുമായി അനൂപ് ചന്ദ്രൻ 

അടുത്തിടെ അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സംഘടനയുടെ യോഗത്തില്‍ മോഹൻലാല്‍ അടക്കമുള്ള വൻ താരങ്ങള്‍ വരെ എത്തിയെങ്കിലും ഫഹദ് ഫാസില്‍ എത്തിയിരുന്നില്ല. ഇതിനെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ. അമ്മയുടെ യോഗം നടക്കുമ്ബോള്‍ ഫഹദ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രൻ വ്യക്തമാക്കി. മീര നന്ദന്റെ വിവാഹത്തിനും ഫഹദും നസ്രിയയും എത്തിയിരുന്നു.എന്നാല്‍ അമ്മയുടെ യോഗത്തിനെത്തിയില്ല. കിട്ടുന്ന ശമ്പളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഇതിനുപിന്നിലെന്നും താരം കൂട്ടിച്ചേർത്തു. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളില്‍ യുവാക്കളുടെ ഭാഗത്തുനിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണമെന്നും ഫഹദിന്റെ നിലപാടുകളില്‍ തനിക്ക് അഭിപ്രായ…

Read More

കൈലാസം തുറന്നു; സ്ഥിരതാമസമാക്കാൻ ഓൺലൈനായി അപേക്ഷിക്കാമെന്ന് വെളിപ്പെടുത്തി നിത്യാനന്ദ 

ചെന്നൈ: ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് ഇന്ത്യ വിട്ട നിത്യാനന്ദ ഹിന്ദുമതത്തിന്റെ പരമോന്നത നേതാവായാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. തനിക്ക് സൂര്യനെ വരെ നിയന്ത്രിക്കാൻ തനിക്ക് കഴിയുമെന്നും പശുക്കളെ ഇംഗ്ലീഷില്‍ സംസാരിപ്പിക്കാൻ സാധിക്കിപ്പിക്കും എന്നൊക്കെ അവകാശപ്പെടുന്നുമുണ്ട്. തെക്കേ അമേരിക്കയില്‍ ‘കൈലാസം’ എന്ന പേരില്‍ ഹിന്ദുമതസ്ഥർക്കായി ഒരു ദ്വീപ് സൃഷ്ടിച്ചതായും ഇയാള്‍ പറയുന്നു. ഇപ്പോഴിതാ കൈലാസം എന്ന രാജ്യം എവിടെയാണെന്ന് ഈ മാസം വെളിപ്പെടുത്തുമെന്ന് പറയുകയാണ് ഇയാള്‍. തന്റെ “സാങ്കല്‍പ്പിക രാജ്യത്തിന്റെ” ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ മാസം 21 ന് വെളിപ്പെടുത്തുമെന്നാണ് നിത്യാനന്ദ പറയുന്നത്. “കൈലാസം തുറന്നു. എല്ലാ മനുഷ്യരെയും…

Read More

പ്രണയ വിവാഹം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ 

ജയ്പൂർ: പ്രണയവിവാഹത്തിന് പിന്നാലെ മകളെ കൊന്ന് കത്തിച്ച്‌ മാതാപിതാക്കള്‍. രാജസ്ഥാനിലെ ഝാലാവാറിലാണ് സംഭവം. ഭർത്താവിന്‍റെ മുൻപില്‍ നിന്നും മാതാപിതാക്കള്‍ യുവതിയെ നിർബന്ധപൂർവം പിടിച്ചുകൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കുടുംബത്തിന്‍റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുവതി രവി ഭീല്‍ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു. ഇതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്. യുവതിയും ഭർത്താവും കുടുംബത്തില്‍ നിന്നും രക്ഷപ്പെടാനായി വിവിധ സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലെ ബാങ്കില്‍ ഇരുവരും എത്തുമെന്ന രഹസ്യവിവരം ലഭിച്ചതിന് പിന്നാലെ കുടുംബം ഇവരെ തേടി ബാങ്കിലെത്തി. ഇവിടെ നിന്നും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയശേഷമായിരുന്നു കൊലപാതകം. യുവതിയെ…

Read More

നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി ഗതാഗത വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നിയമംവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലുടനീളം ഏകീകൃത കാബ് നിരക്ക് സ്ഥാപിക്കണമെന്നും പൊതുജനങ്ങളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച മുതൽ എല്ലാ ആർടിഒമാരോടും പ്രതിദിന പരിശോധന ആരംഭിച്ച് ബൈക്ക് ടാക്‌സികൾക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത അഡീഷണൽ കമ്മീഷണർ (എൻഫോഴ്‌സ്‌മെൻ്റ്-സൗത്ത്) സി.മല്ലികാർജുന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2021ലാണ്…

Read More

എംബിബിഎസ് യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ വില്പനയ്ക്ക്; പരസ്യം ചെയ്തവര്‍ക്കെതിരെ പോലീസ് കേസ്

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയവര്‍ക്ക് ഇന്ത്യയിലുള്ള യോഗ്യതാ പരീക്ഷ ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷന്‍റെ ചോദ്യപേപ്പര്‍ വില്പനയ്ക്കെന്ന് ടെലഗ്രാമില്‍ പരസ്യം ചെയ്തവര്‍ക്ക് എതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വിൽപ്പനയ്ക്ക് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകൾ…

Read More

കോറമംഗലയിൽ നിന്ന് 2 ബിഎംടിസി സർവീസുകൾ കൂടി 

ബെംഗളൂരു: ബിഎംടിസി കോറമംഗലയിൽ നിന്ന് 2 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു. ബസ് നമ്പറും റൂട്ടും ഇങ്ങനെ – 170 – കോറമംഗലയിൽ നിന്ന് സെന്റ് ഫ്രാൻസിസ് കോളേജ്, കെ ആർഎം 80 ഫീറ്റ് റോഡ്, കോറമംഗല കല്യാണ മണ്ഡപ, ആടുകോഡി, ഡയറി സർക്കിൽ, കാർമൽ കോൺവെൻറ് വഴി ജയനഗര ഫോർത്ത് ബ്ലോക്കിലേക്ക്. പ്രതിദിനം 18 ട്രിപ്പുകൾ. 141 കെ – കോർമംഗലയിൽ നിന്ന് സെന്റ് ഫ്രാൻസിസ് കോളേജ്, കെആർഎം 80 ഫീറ്റ് റോഡ്, രാജേന്ദ്രനഗര,വിവേക് നഗർ, ഓസ്‌റ്റിൻ ടൗൺ,മയോ ഹാൾ വഴി ശിവാജി…

Read More

തെറ്റായ വിവരം പ്രചരിപ്പിച്ചു,നടി സാമന്തയെ ജയിലിൽ അടക്കുകയോ പിഴ ചുമത്തുകയോ ചെയ്യണമെന്ന് ഡോക്ടർ 

വൈറല്‍ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച്‌ നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ.സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരില്‍ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയെ വിമർശിച്ചത്. സാധാരണ വൈറല്‍ അണുബാധയ്ക്ക് മരുന്നെടുക്കും മുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച്‌ നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാല്‍ നിർഭാഗ്യകരമെന്നു പറയട്ടെ ആരോഗ്യ-ശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ് ഡോ.സിറിയക് ഇതിനെതിരെ കുറിച്ചത്. സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ…

Read More

ഡെങ്കിപ്പനി പരിശോധനയ്ക്ക് പരമാവധി 300 രൂപ വരെ 

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്കുള്ള നിരക്ക് 300 രൂപയായി നിശ്ചയിച്ച് ആരോഗ്യവകുപ്പ്. എലിസ ആന്റിജൻ, എലിസ ആന്റിബോഡി ടെസ്റ്റുകൾക്ക് 300 രൂപയും റാപ്പിഡ് സ്ക്രീനിംഗ് ടെസ്റ്റിന് 250 രൂപയുമാണ് കർണാടക പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരമുള്ള പരമാവധി നിരക്കായി നിശ്ചയിച്ചത്. നിലവിൽ 750- 1500 രൂപവരെയാണ് ഈടാക്കുന്നത്.

Read More

ആരാധകനെ കൊലപെടുത്തിയ കേസ് പ്രതികളുടെ കസ്റ്റഡി 18 വരെ നീട്ടി; ദർശൻ കുറ്റാരോപിതൻ മാത്രമെന്ന് നടി സുമലത

ബെംഗളൂരു : കൊലപാതകക്കേസിൽ ജയിലിലായ കന്നഡ നടൻ ദർശനുമായുള്ള വൈകാരികബന്ധം വിവരിച്ച് നടി സുമലത അംബരീഷ്. ദർശൻ തന്റെ മൂത്ത മകനെപ്പോലെയാണെന്ന് അവർ പറഞ്ഞു. ഒരമ്മയും തന്റെ മകനെ ഇത്തരമൊരവസ്ഥയിൽ കാണാൻ ആഗ്രഹിക്കില്ല. സ്നേഹവും ഔദാര്യവുമുള്ള മനസ്സിനുടമയാണ് ദർശൻ. ഇത്തരമൊരു കുറ്റകൃത്യം നടത്താൻ കഴിയുന്നയാളാണ് ദർശനെന്ന് താൻ കരുതുന്നില്ലെന്നും സുമലത പറഞ്ഞു. രേണുകാസ്വാമി കൊലക്കേസിൽ ദർശൻ അറസ്റ്റിലായതിനോട് ആദ്യമായാണ് സുമലത പ്രതികരിക്കുന്നത്. സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അവർ മനസ്സുതുറന്നത്. ദർശൻ കുറ്റാരോപിതൻ മാത്രമാണെന്നും നിയമസംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അവർ കുറിച്ചു. ദർശൻ കേസിൽപ്പെട്ടപ്പോൾ തന്റെ…

Read More

സുഹൃത്തുക്കളായ പേർക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു : ശിവമോഗയിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്കും യുവതിക്കും നേരേ സദാചാര ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്തു. തുംഗ റിസർവോയറിനു സമീപമാണ് ആക്രമണമുണ്ടായത്. സുഹൃത്തുക്കളായ മൂന്നുപേരും ഇവിടെയെത്തി സംസാരിച്ചുകൊണ്ടിരിക്കെ നാല് യുവാക്കൾ ഇവരെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവാക്കളെ ആക്രമിച്ച ശേഷം യുവതിയെ അവിടെ ഉപേക്ഷിച്ചു പോകാൻ ആവശ്യപ്പെട്ടു. യുവാക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷപ്പെടുത്തി. അക്രമിസംഘത്തിനെതിരേ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനുൾപ്പെടെ കേസെടുത്തു.

Read More
Click Here to Follow Us