ആരാധകനെ കൊലപെടുത്തിയ കേസ് പ്രതികളുടെ കസ്റ്റഡി 18 വരെ നീട്ടി; ദർശൻ കുറ്റാരോപിതൻ മാത്രമെന്ന് നടി സുമലത

ബെംഗളൂരു : കൊലപാതകക്കേസിൽ ജയിലിലായ കന്നഡ നടൻ ദർശനുമായുള്ള വൈകാരികബന്ധം വിവരിച്ച് നടി സുമലത അംബരീഷ്.

ദർശൻ തന്റെ മൂത്ത മകനെപ്പോലെയാണെന്ന് അവർ പറഞ്ഞു. ഒരമ്മയും തന്റെ മകനെ ഇത്തരമൊരവസ്ഥയിൽ കാണാൻ ആഗ്രഹിക്കില്ല. സ്നേഹവും ഔദാര്യവുമുള്ള മനസ്സിനുടമയാണ് ദർശൻ.

ഇത്തരമൊരു കുറ്റകൃത്യം നടത്താൻ കഴിയുന്നയാളാണ് ദർശനെന്ന് താൻ കരുതുന്നില്ലെന്നും സുമലത പറഞ്ഞു.

രേണുകാസ്വാമി കൊലക്കേസിൽ ദർശൻ അറസ്റ്റിലായതിനോട് ആദ്യമായാണ് സുമലത പ്രതികരിക്കുന്നത്. സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് അവർ മനസ്സുതുറന്നത്.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

ദർശൻ കുറ്റാരോപിതൻ മാത്രമാണെന്നും നിയമസംവിധാനത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും അവർ കുറിച്ചു.

ദർശൻ കേസിൽപ്പെട്ടപ്പോൾ തന്റെ ഹൃദയം തകർന്നുപോയെന്നും അതുകൊണ്ടാണ് ഇത്രയുംനാൾ പ്രതികരിക്കാതിരുന്നതെന്നും സുമലത പറഞ്ഞു.

സംഭവത്തിൽ സുമലത പ്രതികരിക്കാത്തതിനെതിരേ വിമർശനമുയർന്നിരുന്നു.

‘‘25 വർഷമായി ദർശനെ എനിക്കറിയാം. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു. അംബരീഷിനെ ദർശൻ അച്ഛാ എന്നു വിളിക്കുമായിരുന്നു’’-സുമലത പറഞ്ഞു.

അതിനിടെ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെടെയുള്ള 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി ജൂലായ് 18 വരെ നീട്ടി.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്ന് പ്രതികളെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ജൂൺ എട്ടിനാണ് ദർശന്റെ ആരാധകൻകൂടിയായ രേണുകാസ്വാമി കൊല്ലപ്പെട്ടത്.

പവിത്രയ്ക്ക് രേണുകാസ്വാമി സാമൂഹികമാധ്യമത്തിലൂടെ അശ്ലീലസന്ദേശമയച്ചതിനെത്തുടർന്ന് പവിത്രയും ദർശനും കൂട്ടാളികളും ചേർന്ന് കൊല നടത്തിയെന്നാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts