ബെംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാൻസൗദയുടെ മുന്നിലെ അംബേദ്‌കർ വീഥിയിൽ കബ്ബൺ പാർക്ക് ഗേറ്റ് മുതൽ ബെസ്കോം കോർപ്പറേറ്റ് ഓഫീസിൽ വരെയുള്ള റോഡ് വീതികൂട്ടാൻ പദ്ധതിയുമായി ബി.ബി.എം.പി. ഈ പാതയിലെ കെ.ആർ സർക്കിളിൽ ഇപ്പോഴുള്ള വീതികുറഞ്ഞ അടിപ്പാത പൊളിച്ചുമാറ്റും, കർണാടക സെക്രട്ടറിയേറ്റ് ക്ലബ് ഭാഗത്ത് റോഡിൻറെ വീതികുറവ് കാരണം ഗതാഗതകുരുക്ക് പതിവാണ്, മഴ പെയ്താൽ വെള്ളം കയറുന്ന കെ.ആർ.സർക്കിൾ അടിപ്പാത ദിവസങ്ങളോളം അടച്ചിടേണ്ടി വരും. വെള്ളം കയറുന്നത് തടയാൻ പലവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയം കണ്ടില്ല. കാല്നടയാത്രക്കാർക്കായുള്ള അടിപാതകളുടെ സംരക്ഷണം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് ബി.ബി.എം.പി തയ്യാറെടുക്കുന്നത്.…
Read MoreMonth: July 2024
ലൈംഗീകപീഡനസിൽ പ്രജ്വലിന്റെ ജാമ്യാപേക്ഷ; നോട്ടീസ് അയച്ച് ഹൈക്കോടതി
ബെംഗളൂരു: ലൈംഗീകപീഡന കേസുകളിൽ ജനതാദൾ (എസ്) മുൻ എം.പി. പ്രജ്വൽ രേവന്ന സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഹൈക്കോടതി, പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിന് മുൻപ് ഇത് സംബന്ധിച്ച് പ്രത്യേകം അറിയിക്കണമെന്നും ജസ്റ്റിസ് കൃഷ്ണ എസ്. ദക്ഷിത് നിർദേശിച്ചു. 4 ലൈംഗീകാതിക്രമ കേസുകളിലെ പ്രതിയാണ് പ്രജ്വൽ, മെയ് 30 ന് അറസ്റ്റിലായ പ്രജ്വൽ ജാമ്യത്തിനായി മജിസ്‌ട്രേറ്റ് കോടതിയെ പലതവണ സമീപിച്ചിട്ടും ലഭിക്കാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്
Read Moreസൂക്ഷിക്കുക ഡെങ്കിപ്പനി വ്യാപിക്കുന്നു; 175 പേർക്കുകൂടി രോഗബാധ; നഗരത്തിൽ 11 വയസ്സുകാരൻ മരിച്ചു
ബെംഗളൂരു : ബെംഗളൂരു : ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ 11 വയസ്സുകാരൻ മരിച്ചു. വെള്ളിയാഴ്ചയാണ് മരണമുണ്ടായത്. കുട്ടി മരിച്ചത് ഡെങ്കിപ്പനി ബാധിച്ചതിനാലാണെന്ന് ശനിയാഴ്ച ബി.ബി.എം.പി. കമ്മിഷണർ തുഷാർ ഗിരിനാഥ് സ്ഥിരീകരിച്ചു. കഴിഞ്ഞ 28-ന് നഗരത്തിലെ കഗ്ഗദാസപുരയിൽ 27-കാരൻ ഡെങ്കിപ്പനി ബാധിച്ചു മരിച്ചിരുന്നു. കർണാടകത്തിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി.യുടെ ബെംഗളൂരു റൂറൽ എം.പി.യും പ്രമുഖ ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ജുനാഥാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രോഗവ്യാപനത്തിന് കാരണമായ കൊതുകുകളെ നിയന്ത്രിക്കാൻ കുടുതൽ പരിശ്രമം വേണമെന്നും പറഞ്ഞു. ആരോഗ്യവകുപ്പിന്റെ…
Read Moreമജസ്റ്റിക്ക് സ്റ്റേഷനും വിമാനത്താവള സൗകര്യങ്ങളോടെ മുഖം മിനുക്കാൻ ഒരുങ്ങുന്നു; സൗകര്യങ്ങൾ എന്തെല്ലാം എന്നറിയാൻ വായിക്കാം
ബെംഗളൂരു; ബയ്യപ്പനഹള്ളി ടെർമിനലിന് പിന്നാലെ മജസ്റ്റിക്ക് കെ.എസ്.ആർ. ടെർമിനലിലും വിമാനത്താവള മാതൃകയിൽ നവീകരിക്കാൻ പദ്ധതിയുമായി ദക്ഷിണ പശ്ചിമ റെയിൽവേ . സർവീസുകളെ കാര്യമായി ബാധിക്കാതെ നവീകരണം പൂർത്തിയാക്കാൻ 1000 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ പ്ലാറ്റ്ഫോമുകളുടെ വിസ്തീർണം കൂട്ടും, വിശ്രമ കേന്ദ്രങ്ങളും വികസിപ്പിക്കും. പ്രവേശന കവാടനകളിലെ ഓട്ടോ, ടാക്സി, സ്റ്റാന്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കും. പാർക്കിംഗ് കേന്ദ്രവും നവീകരിക്കും. പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ഭക്ഷണശാലകൾ സജ്ജീകരിക്കും. എം.ജി റെയിൽവേ കോളനി ഭാഗത്ത് നിന്ന് പത്താം പ്രവേശന കവാടം ഒരുക്കും.…
Read Moreബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞമാസം ട്രാഫിക് പോലീസ് പിഴ ഈടാക്കിയത് 9 കോടി രൂപ
ബെംഗളൂരു : ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞ മാസം 9 കോടി രൂപ പിഴ ചുമത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. പാതയിൽ 12 ഇടങ്ങളിലായി സ്ഥാപിച്ച 40 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ ക്യാമറകളാണ് നിയമലംഘനങ്ങൾ പിടിക്കുന്നത്. രണ്ട് ടോൾ പ്ലാസകൾക്കും സമീപം ഡ്യൂട്ടിയിലുള്ള പോലീസ് സംഘം നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കാറുണ്ട്. ഇത്തരത്തിൽ 48 ലക്ഷം രൂപയാണ് പൊലീസിന് ലഭിച്ചത്, ശേഷിക്കുന്നവർക്ക് ഓൺലൈനായി പിഴ അടക്കാനുള്ള സംവിധാനവും ഉണ്ട്
Read Moreസിവിൽ സർവീസ് പരിശീലനം; സംസ്ഥാന സർക്കാർ എസ്.സി.-എസ്.ടി. വിദ്യാർഥികൾക്ക് ഡൽഹിയിൽ മികച്ച ലൈബ്രറി ഉൾപ്പെടെയുള്ള ഹോസ്റ്റൽ സ്ഥാപിക്കും
ബെംഗളൂരു : സിവിൽ സർവീസ് പരീക്ഷകൾക്ക് പഠിക്കുന്ന എസ്.സി.-എസ്.ടി. വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് ഡൽഹിയിൽ ഹോസ്റ്റൽ സ്ഥാപിക്കാൻ പദ്ധതിയിട്ട് കർണാടക സർക്കാർ. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് സിവിൽ സർവീസ് മേഖലയിലേക്ക് കടക്കാൻ പ്രോത്സാഹനം നൽകുന്ന പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. ഡൽഹിയിൽ ഇതിന് സ്ഥലം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മികച്ച ലൈബ്രറി ഉൾപ്പെടെയുള്ള ഹോസ്റ്റലാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ഇവർക്ക് നൽകുന്ന സാമ്പത്തിക സഹായം മാസം 10,000 രൂപയിൽനിന്ന് 15,000 രൂപയാക്കി വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. എസ്.സി.-എസ്.ടി. ഉപപദ്ധതികളുടെ തുക ഉപയോഗിച്ചായിരിക്കും ഇത്. സിവിൽ…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനാഘോഷം ഓഗസ്റ്റ് 12-ന്; ജനപ്രീതി വെളിവാക്കുന്ന തരത്തിൽ ആഘോഷിക്കാൻ ഒരുങ്ങി അനുയായികൾ
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മദിനം ഗംഭീരമായി ആഘോഷിക്കാനൊരുങ്ങി അനുയായികൾ. ഓഗസ്റ്റ് 12-ന് ഹുബ്ബള്ളിയിലാകും ആഘോഷം. സംസ്ഥാനത്ത് അദ്ദേഹത്തിനുള്ള ജനപ്രീതി വെളിവാക്കുന്ന തരത്തിലാണ് ആഘോഷം ആസൂത്രണം ചെയ്യുന്നത്. മുഖ്യമന്ത്രിസ്ഥാനം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് കൈമാറണമെന്ന് പാർട്ടിയിലെ എതിർവിഭാഗം ആവശ്യമുയർത്തുന്നതിനിടെയാണ് ശക്തിപ്രകടനത്തിനൊരുങ്ങുന്നത്.
Read Moreമജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ വഴി തിരിച്ചുവിടും; വിശദാംശങ്ങൾ
ബെംഗളൂരു: നവീകരണത്തിന്റെ ഭാഗമായി മജസ്റ്റിക്കിൽ നിന്നുള്ള ട്രെയിനുകൾ ബയ്യപ്പനഹള്ളി ഉൾപ്പെടെ നഗരത്തിലെ മാറ്റ് സ്റ്റേഷനുകളിലേക്ക് തിരിച്ചുവിടും. പ്രതിദിനം 1 .75 ലക്ഷം യാത്രക്കാരാണ് സ്റ്റേഷനിൽ എത്തുന്നതായാണ് കണക്കുകൾ. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നാണിത്. അതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തിലാകും ട്രെയിനുകൾ മാറ്റി ക്രമീകരിക്കുക. ഇതിനായി വിശദമായ കർമ്മ പദ്ധതിക്ക് രൂപം നൽകുമെന്നും റെയിൽവേ പ്രഖ്യാപിച്ചു.
Read Moreലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 15 മുതല്‍ തുടങ്ങും; മേളയിൽ അനാവരണം ചെയ്യുക അംബേദ്കറുടെ ജീവിതം
ബെംഗളൂരു : ലാല്‍ബാഗ് സ്വാതന്ത്രദിന പുഷ്പമേളയില്‍ ഇത്തവണ ഡേ. ബി. ആര്‍. അംബേദ്കറുടെ ജീവിതവും ഭരണഘടനയും പ്രമേയമാകും. ഓഗസ്റ്റ് 15 മുതല്‍ 23 വരെയാണ് മേള നടക്കുക. ഇറക്കുമതി ചെയ്ത പൂക്കളും സസ്യങ്ങളും മേളയുടെ ഭാഗമാകും. ഒപ്പം വിവിധയിനം പഴങ്ങള്‍ , പച്ചക്കറികള്‍ , ഔഷധസസ്യങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടാകുമെന്നും ഹോര്‍ട്ടികള്‍ചര്‍ വകുപ്പ് അറിയിച്ചു.
Read Moreടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നു; മുന്നറിയിപ്പുമായി കാൻസർ ഏജൻസി
ടാല്‍ക്കം പൗഡർ ഇടാത്ത ആളുകൾ ചുരുക്കമാണ്. എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ടാല്‍ക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്നാണ്. ടാല്‍ക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് ഒരു ഗവേഷണം അവകാശപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഡബ്ല്യൂ എച്ച് ഒ യുടെ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച് ഓണ്‍…
Read More