ടാല്‍ക്കം പൗഡർ ഇടാത്ത ആളുകൾ ചുരുക്കമാണ്.
എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് ടാല്‍ക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്നാണ്.
ടാല്‍ക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് ഒരു ഗവേഷണം അവകാശപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ്.
ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഡബ്ല്യൂ എച്ച് ഒ യുടെ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച് ഓണ്‍ ക്യാൻസർ (IARC) പറയുന്നത്, ടാല്‍ക്ക് മനുഷ്യരില്‍ അണ്ഡാശയ അർബുദത്തിന് കാരണമാകുമെന്നതിൻ്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നാണ്.
ഇതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നും അത് എലികളിലെ പരീക്ഷണങ്ങളില്‍ ശക്തമായ തെളിവുകള്‍ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മെക്കാനിക്കല്‍ തെളിവുകള്‍ മനുഷ്യകോശങ്ങളില്‍ അർബുദ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്നും പറയുന്നു.
ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഖനനം ചെയ്യപ്പെടുന്ന പ്രകൃതിദത്തമായ ഒരു ധാതുവാണ് ടാല്‍ക്ക്, ഇത് പലപ്പോഴും ടാല്‍ക്കം ബേബി പൗഡർ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.ലിയോണ്‍ ആസ്ഥാനമായുള്ള IARC പ്രകാരം, മിക്ക ആളുകളും ബേബി പൗഡർ അല്ലെങ്കില്‍ സൗന്ദര്യവർദ്ധക വസ്തുക്കളുടെ രൂപത്തില്‍ ടാല്‍ക്കിന് വിധേയരാകുന്നു.
ടാല്‍ക്ക് ഖനനം ചെയ്യുമ്പോഴോ സംസ്കരിക്കുമ്പോഴോ ഉല്‍പ്പന്നങ്ങള്‍ നിർമ്മിക്കാൻ ഉപയോഗിക്കുമ്പോഴോ ആണ് ടാല്‍ക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട എക്സ്പോഷർ സംഭവിക്കുന്നത്, എന്നും അവർ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.