യൂറോ കപ്പ് സെമി; ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍

മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും. മത്സരത്തില്‍ ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍…

Read More

തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ 205 തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നയം രൂപവത്കരിച്ചതായി സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു. തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം സംബന്ധിച്ചും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നതു സംബന്ധിച്ചുമുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തടാക നവീകരണം സംബന്ധിച്ച കോടതിയുടെ വിശദീകരണത്തിന് മറുപടിയായിട്ടാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലുള്ള 205 തടാകങ്ങളുടെ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറാൻ നയം രൂപവത്കരിച്ചതായി സർക്കാർ അറിയിച്ചത്.

Read More

രാമനഗര ജില്ലയ്ക്ക് ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാൻ ഒരുങ്ങി ഡികെ ശിവകുമാർ 

ബെംഗളൂരു : രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നൽകി. രാമനഗരയെ ബെംഗളൂരുവിന്റെ ഭാഗമാക്കി മാറ്റാനാണ് നീക്കം. രാമനഗര, മാഗഡി, കനകപുര, ചന്നപട്ടണ, ഹാരോഹള്ളി താലൂക്കുകൾ ചേർന്നതാണ് രാമനഗര ജില്ല. രാമനഗരയാണ് ജില്ലാ ആസ്ഥാനം. നഗരത്തിൽ നിന്ന് വിട്ടാണ് ഈ താലൂക്കുകൾ. ഇവയ്ക്ക് ബെംഗളൂരു സൗത്ത് എന്നു പേരുവരുന്നതോടെ ബെംഗളൂരുവിന്റെ വികസനപദ്ധതികളുടെ ഗുണഫലങ്ങൾ ഇവിടേക്കും ലഭിക്കും. പേരുമാറ്റത്തിനുള്ള പദ്ധതി മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവെക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. പുതിയജില്ല…

Read More

മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ കേസ്

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തിയത്. ആകെ 3016 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചപ്പോൾ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കാൻ ഡ്രൈവിങ് ലൈസൻസ് അതത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് കൈമാറി. പരിശോധനയിൽ 11 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.

Read More

തൃശൂരിൽ ഗോഡൗണിന് തീപിടിച്ചു; ഒരു മരണം

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല. ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. വന്‍തോതില്‍ തീ പടര്‍ന്നതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Read More

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ ഡിസംബറിന് മുമ്പ് ഉദ്ഘാടനം ചെയ്യും 

ബെംഗളൂരു: രാജ്യത്തെ യാത്രികര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം ഡിസംബറിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഇത് പ്രവര്‍ത്തനക്ഷമമായാല്‍, 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാത രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കും. 17,000 കോടി രൂപ ചെലവിലാണ് ഗ്രീന്‍ഫീല്‍ഡ് പദ്ധതി നിര്‍മ്മിക്കുന്നത്. 2024 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ അതിവേഗ പാത ദക്ഷിണേന്ത്യയിലെ മൂന്ന്…

Read More

ഗൗതം ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകൻ; പ്രഖ്യാപിച്ച് ബിസിസിഐ 

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ഗംഭീർ ആണെന്നും സെക്രട്ടറി വ്യക്തമാക്കി. ടി20 ലോകകപ്പോടെ പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന് പകരമായാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ എത്തുന്നത്.

Read More

ഒരു വർഷത്തിനിടെ തുംകുരുവിൽ 326 പെൺകുട്ടികൾ വിവാഹത്തിന് മുൻപ് ഗർഭിണികൾ ആയെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: തുംകൂരുവിൽ നിന്ന് ഞെട്ടിക്കുന്ന വസ്തുത വിവരക്കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കർണ്ണാടക വനിതാ ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച്‌ ഒരു വർഷത്തിനിടെ 326 പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പ് ഗർഭിണികളാണെന്ന് റിപ്പോർട്ട്. ഇതില്‍ നാല് പെണ്‍കുട്ടികള്‍ 11 വയസ്സിന് താഴെയുള്ളവരാണെന്നാണ് അറിയുന്നത്. ആഭ്യന്തര മന്ത്രി ജി പരമേശ്വറിന്റെ ജന്മനാടാണ് തുംകുരു. കർണാടകയിലെ സിലിക്കണ്‍ സിറ്റിയായ ബെംഗളൂരുവിന് ബദലായി ഉയർന്നുവരുന്ന ജില്ല കൂടിയാണ് തുംകൂരു. ജനങ്ങളുടെ ഇടയില്‍ വിദ്യാഭ്യാസക്കുറവ്, മൊബൈല്‍ ഫോണ്‍ ദുരുപയോഗം, മാതാപിതാക്കളുടെ അവഗണന എന്നിവ കാരണം കുട്ടികള്‍ തെറ്റായ വഴിയില്‍ സഞ്ചരിക്കുകയും ചെറുപ്പത്തില്‍…

Read More

ഭർത്താവ് മകളെ കൊലപ്പെടുത്തി; അമ്മയും സഹോദരിയും ആത്മഹത്യ ചെയ്തു

ചെന്നൈ: മദ്യപാനിയായ ഭർത്താവ് മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സങ്കടം സഹിക്കാൻ കഴിയാതെ അമ്മയും സഹോദരിയും ആത്മഹത്യ ചെയ്‌തു. കോയമ്പത്തൂരിൽ ആണ് സംഭവം. ഒണ്ടിപുത്തൂർ എംജിആർ നഗർ നേസവലർ കോളനിയിലെ തങ്കരാജിൻ്റെ ഭാര്യ പുഷ്പ (35), മക്കളായ ഹരിണി (9), ശിവാനി (3) എന്നിവരാണ് മരണപ്പെട്ടത്. അസിസ്റ്റൻ്റ് കമ്മീഷണർ പാർഥിബൻ്റെ നേതൃത്വത്തില്‍ സിങ്കനല്ലൂർ പോലീസ് സ്ഥലത്തെത്തി യുവതിയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ഹരിണിയെ പത്തടി താഴ്ചയുള്ള ടാങ്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന് തങ്കരാജ് സമ്മതിച്ചിട്ടുണ്ട്. മകളെ തങ്കരാജ്…

Read More

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു; പരിഗണനയിൽ 4 സ്ഥലങ്ങൾ 

ബെംഗളൂരു: ബെംഗളുരുവിലെ വിമാനത്താവളങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഹൊസൂരില്‍ വിമാനത്താവളം നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചത് ബെംഗളുരു നിവാസികളെയാണ്. ബെംഗളൂരുവില്‍ നിന്നും ഹൊസൂരിലേക്ക് വെറും 32 കിലോമീറ്റർ മാത്രമാണ് ദൂരം. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നുള്ളവർക്ക് ഹൊസൂരില്‍ എത്താൻ സാധിക്കും. അതേസമയം, ബെംഗളുരുവും രണ്ടാം വിമാനത്താവളത്തിനായുള്ള ഒരുക്കത്തിലാണ്. തിരക്കേറിയ നഗരത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം. നിലവിലെ കരാർ അനുസരിച്ച്‌ സ‍ർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 130 കിലോമീറ്റ‍ർ ചുറ്റളവില്‍ 2032 വരെ മറ്റൊരു വിമാനത്താവളം…

Read More
Click Here to Follow Us