തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ 205 തടാകങ്ങളുടെ ചുമതല സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നയം രൂപവത്കരിച്ചതായി സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു.

തടാകങ്ങളുടെ സംരക്ഷണവും നവീകരണ ചുമതലയും സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നഗരത്തിലെ വിവിധ തടാകങ്ങളുടെ കൈയേറ്റം സംബന്ധിച്ചും കനാലുകളിൽനിന്നുള്ള മലിനജലം തടാകത്തിലെത്തുന്നതു സംബന്ധിച്ചുമുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. തടാക നവീകരണം സംബന്ധിച്ച കോടതിയുടെ വിശദീകരണത്തിന് മറുപടിയായിട്ടാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പരിധിയിലുള്ള 205 തടാകങ്ങളുടെ ചുമതല സ്വകാര്യ ഏജൻസിക്ക് കൈമാറാൻ നയം രൂപവത്കരിച്ചതായി സർക്കാർ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us