കുപ്പിവെള്ളം വിലകൂട്ടി വിറ്റു; ഹോട്ടലിന് 10,000 പിഴ

ബെംഗളൂരു : 20 രൂപയുടെ കുപ്പിവെള്ളം 30 രൂപയ്ക്ക് വിൽപ്പനനടത്തിയ ഹോട്ടലിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃകോടതി. വിജയനഗര ജില്ലയിലെ ഹൊസപേട്ടിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിനെതിരേയാണ് രാമനഗര ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷൻ പിഴയടയ്ക്കാൻ ഉത്തരവിട്ടത്. രാമനഗര സ്വദേശിയും അഭിഭാഷകനുമായ എസ്.പി. കേശവയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബറിൽ കേശവ കുടുംബസമേതം ഹംപി സന്ദർശിച്ചുവരുമ്പോൾ ഹൊസപേട്ടിലെ റസ്റ്ററന്റിൽനിന്ന് ഭക്ഷണംകഴിച്ചിരുന്നു. ഈസമയം 20 രൂപ വിലയുള്ള രണ്ട് കുപ്പിവെള്ളം വാങ്ങി. റസ്റ്ററന്റിന്റെ ബില്ലിൽ ഇവരിൽനിന്ന് കുപ്പിവെള്ളത്തിന് 30 രൂപവീതം വിലയുൾപ്പെടുത്തിയെന്നായിരുന്നു പരാതി. കൂടുതൽ വിലയീടാക്കിയത് ചോദ്യംചെയ്തതിന് റസ്റ്ററൻറ്…

Read More

ജയിലിൽ വീട്ടിലെ ഭക്ഷണവും വസ്തുക്കളും ആവശ്യപ്പെട്ടുകൊണ്ട് ദർശൻ നൽകിയ അപേക്ഷ പിൻവലിച്ചു

ബെംഗളൂരു : ജയിലിൽ വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രവും വേണമെന്ന് ആവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ചു. ജസ്റ്റിസ് ഹേമന്ത് ചന്ദനഗൗഡാറുടെ ഏകാംഗ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്. തന്റെ അപേക്ഷ നിരസിച്ച വിചാരണക്കോടതി ഉത്തരവിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ദർശൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്. വീട്ടിൽനിന്നുള്ള ഭക്ഷണവും വസ്ത്രവും കിടക്കയും ആവശ്യപ്പെട്ട് ദർശൻ നൽകിയ ഹർജി കഴിഞ്ഞയാഴ്ച ബെംഗളൂരു 24-ാം എ.സി.എം.എം. കോടതി തള്ളിയിരുന്നു. കൊലക്കേസ് പ്രതിക്ക് ഇവ അനുവദിക്കാനാവില്ലെന്നായിരുന്നു കോടതി പറഞ്ഞത്. വീട്ടുഭക്ഷണവും വസ്ത്രവും…

Read More

വയനാട്ടിൽ വൻ ഉരുൾ‌പൊട്ടൽ; മരണം 19 ആയി; കൺട്രോൾ റൂം വിശദാംശങ്ങൾ അറിയാൻ വായിക്കാം

വയനാട്: മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 19 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ‌ ഉണ്ടായിരിക്കുന്നത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിട്ടുണ്ട്. വെള്ളാർമല സ്കൂൾ തർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലെത്തും. എയർലിഫ്റ്റിം​ഗ്…

Read More

മലയാളം മിഷൻ സുഗതാജ്ഞലി കാവ്യാലപന മൽസര വിജയികൾ

ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക സുഗതാജ്ഞലി കാവ്യാലാപന മൽസരത്തിൻ്റെ ചാപ്റ്റർ തല മൽസരങ്ങളുടെ സമാപന സമ്മേളനവും ഫലപ്രഖ്യാപനവും നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർണ്ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ, സെക്രട്ടറി ഹിത വേണുഗോപാൽ, അധ്യാപിക നീതു കുറ്റിമാക്കൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലെ മൽസരങ്ങളുടെ വിധിനിർണ്ണയത്തിനു നേതൃത്വം നൽകിയ ആതിര മധു, വേലു ഹരിദാസ്, വിജു നായരങ്ങാടി എന്നിവർ മൽസരങ്ങളെ വിലയിരുത്തി സംസാരിച്ചുകൊണ്ട്…

Read More

ബെംഗളൂരു – മംഗളൂരു പാതയിലെ തടസ്സം നീങ്ങിയില്ല; കണ്ണൂർ-ബെംഗളൂരു യാത്രക്കാർ ദുരിതത്തിൽ

ബെംഗളൂരു : കനത്ത മഴയിൽ ഹാസനിലെ സകലേശ്‌പുരയിൽ മണ്ണിടിച്ചിലിൽ തടസ്സപ്പെട്ട തീവണ്ടിഗതാഗതം പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നീളുന്നു. ബെംഗളൂരു-മംഗളൂരു പാതയിലെ ഗതാഗതമാണ് മൂന്നുദിവസമായി മുടങ്ങിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽനിന്ന്‌ ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള എക്സ്‌പ്രസ് തീവണ്ടി ഓഗസ്റ്റ് നാലുവരെ റദ്ദാക്കിയതോടെ മലയാളി യാത്രക്കാർക്കും പ്രയാസമായി. മലബാറിൽനിന്ന്‌ ദിവസേന ബെംഗളൂരുവിലേക്കുള്ള രണ്ടുവണ്ടികളിൽ ഒന്നാണ് ഓടാതെ കിടക്കുന്നത്. രണ്ടിലും ആഴ്ചകൾക്കുമുൻപേ ടിക്കറ്റ് തീരുന്ന രീതിയിൽ വലിയ തിരക്കനുഭവപ്പെടുന്നതാണ്. അതിനിടയിലാണ് ഒരു തീവണ്ടി സർവീസ് മുടക്കുന്നത്. ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു യാത്രാമാർഗം തേടേണ്ട സ്ഥിതിയായി. യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച…

Read More

കാവേരി നദിയിലെ കെ.ആർ.എസ്. അണക്കെട്ടിൽ ബാഗിനപൂജയർപ്പിച്ച്  സിദ്ധരാമയ്യ 

ബെംഗളൂരു : കാലവർഷത്തിന്റെ സമൃദ്ധിയിൽ നിറഞ്ഞുകിടക്കുന്ന കാവേരി നദിയിലെ കൃഷ്ണരാജസാഗർ അണക്കെട്ടിൽ ബാഗിനപൂജയർപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൂജാദ്രവ്യങ്ങൾ കാവേരിനദിയിലേക്ക് ഒഴുക്കിവിടുന്ന ചടങ്ങാണിത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒപ്പമുണ്ടായിരുന്നു. എല്ലാമഴക്കാലത്തും കാവേരിനദി ജലസമൃദ്ധമായി കൃഷ്ണരാജസാഗർ അണക്കെട്ട് നിറയുമ്പോൾ സർക്കാർ സമർപ്പിക്കുന്ന പൂജയാണ് ബാഗിന. അതതുസമയത്തെ മുഖ്യമന്ത്രിമാരാണ് പൂജയർപ്പിക്കുക. 1979-ൽ ദേവരാജ് അരശ് മുഖ്യമന്ത്രിയായിരിക്കെയാണ് ചടങ്ങുനടത്താൻ തുടങ്ങിയത്. ഇത് അഞ്ചാമത്തെത്തവണയാണ് സിദ്ധരാമയ്യ ബാഗിനപൂജ സമർപ്പിക്കുന്നത്. കഴിഞ്ഞവർഷം കാലവർഷം മോശമായതിനാൽ ബാഗിനപൂജ നടത്താനായില്ല. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പൂജാസമർപ്പണം. കാവേരി ദേവീപൂജയും സിദ്ധരാമയ്യ നിർവഹിച്ചു. മന്ത്രിമാരായ എൻ. ചലുവരായസ്വാമി, എച്ച്.സി.…

Read More

സാരി വാങ്ങിക്കൊടുത്തില്ല, ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ 

ആഗ്ര: സാരി വാങ്ങിക്കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. പരിഹാരം കാണുന്നതിന് വിചിത്രമായ പരാതി ഫാമിലി കൗണ്‍സിലിംഗ് സെന്ററിന് വിടുകയായിരുന്നു. എന്നാല്‍ ഇവിടെ വെച്ച്‌ ഭാര്യ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനകുറ്റവും ആരോപിച്ചു. 2022ലാണ് ദമ്പതികള്‍ വിവാഹിതരായത്. നിസ്സാര കാര്യങ്ങള്‍ക്ക് ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇത്തവണ ഭാര്യ പുതിയ സാരി വാങ്ങിത്തരണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതാണ് പോലീസ് കേസില്‍ കലാശിച്ചത്. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ വെച്ച്‌ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഉന്നയിച്ചത്. സാരി…

Read More

വന്ദേഭാരത് എക്സ്പ്രസിൽ ബെംഗളൂരുവിൽ നിന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ആവാതെ മലയാളികൾ

ബെംഗളൂരു: എറണാകുളം – ബംഗളൂരു റൂട്ടില്‍ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസ്സില്‍ ബംഗളൂരുവില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ വളഞ്ഞ് മലയാളികള്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണം. അതേ സമയം ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ എറണാകുളം ജംഗ്ഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് സതേണ്‍ റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന്‍ എടുത്തിട്ടുണ്ട്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ റിസര്‍വേഷന്‍ ആരംഭിക്കാത്തതാണ് കാരണമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറയുന്നു. ഇന്ന് ഉച്ചയോടെ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. സ്വകാര്യ ബസ് സര്‍വ്വീസുകളെ സഹായിക്കാനുള്ള ശ്രമമാണെന്നാണ് ഉയരുന്ന…

Read More

ശുചിമുറി തകരാറിൽ; നവകേരള ബസ് വീണ്ടും സർവീസ് നിർത്തി 

കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഉപയോഗിച്ച ആഡംബര ബസിന്‍റെ സർവീസ് വീണ്ടും നിര്‍ത്തി. ശുചിമുറി തകരാറിലായതിനാല്‍ ബസ് കോഴിക്കോട് റീജണല്‍ വർക്ക്ഷോപ്പിലാണെന്നാണ് വിശദീകരണം. കോഴിക്കോട് -ബംഗളൂരു റൂട്ടിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്. ബസ് എന്ന് പുറത്തിറക്കും എന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഒരു വിശദീകരണവുമില്ല. സര്‍വീസ് നിര്‍ത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇങ്ങനെയെങ്കില്‍ മ്യൂസിയം തന്നെ ശരണം തുടങ്ങിയ കമന്‍റുകളാണ് വരുന്നത്. യാത്രക്കാർ ഇല്ലാത്തതിനാല്‍ ഇതിനു മുന്പും സർവീസ് നിര്‍ത്തിവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്…

Read More

ഹണിട്രാപ്പ്; പ്രതി ഉഡുപ്പിയിൽ താമസിച്ചത് ചികിത്സയ്ക്കെന്ന പേരിൽ 

ബെംഗളൂരു: യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ അറസ്റ്റിലായ മലയാളി യുവതി ഉഡുപ്പിയിലെ ഹോട്ടലില്‍ തങ്ങിയത് അർബുദ രോഗ ചികിത്സക്കെന്ന പേരിലാണെന്ന് പോലീസ് കണ്ടെത്തി. കാസർകോട് ജില്ലയില്‍ ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരൻ (35) കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ അറസ്റ്റിലായിരുന്നു. ദിവസം 1000 രൂപ നിരക്കില്‍ മുറിയെടുത്ത യുവതി 6000 രൂപയാണ് ലോഡ്ജില്‍ അടച്ചിരുന്നത്. ബാക്കി തുക ഭർത്താവ് നല്‍കുമെന്നാണ് അറിയിച്ചിരുന്നത്. ഐ.എസ്.ആർ.ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റാണെന്നതിന്റെ വ്യാജരേഖ ശ്രുതിയുടെ വീട്ടില്‍ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. യുവതി മാട്രിമോണിയല്‍ സൈറ്റില്‍ ഐ.എസ്.ആർ.ഒ…

Read More
Click Here to Follow Us