നഗരത്തിലെ 150 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ചെയ്യും;

road white toping

ബെംഗളൂരു : നഗരത്തിലെ 150 കിലോമീറ്റർ റോഡ് വൈറ്റ് ടോപ്പിങ് ചെയ്യുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ചനടക്കും. മല്ലേശ്വരം, മഹാലക്ഷ്മി ലേഔട്ട്, ചാമരാജ്‌പേട്ട്, ഗാന്ധിനഗർ നിയോജകമണ്ഡലങ്ങളിൽ ഒരേസമയം ഭൂമിപൂജനടത്തിക്കൊണ്ടാകും പദ്ധതിയാരംഭിക്കുക. റോഡുകളിൽ പണിനടക്കുമ്പോൾ വാഹനഗതാഗതം വഴിതിരിച്ചുവിടുന്നതിനുള്ള ക്രമീകരണംചെയ്യുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അറിയിച്ചു.

Read More

കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ കർണാടക വനമേഖലയിൽ നിന്നുള്ള വന്യജീവി ആക്രമണം; ഉന്നതതലസംഘത്തെ നിയോഗിക്കുമെന്ന് വനം മന്ത്രി

ബെംഗളൂരു : കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ കർണാടക വനമേഖലയിൽനിന്നുള്ള വന്യജീവി ആക്രമണം പരിശോധിക്കാൻ ഉന്നതതലസംഘത്തെ നിയോഗിക്കുമെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. വന്യജീവി ആക്രമണത്തിനെതിരേ നടപടി ആവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ. ബെംഗളൂരുവിൽ മന്ത്രിക്ക് നിവേദനം നൽകിയപ്പോളാണ് ഇക്കാര്യം അറിയിച്ചത്. കർണാടകത്തിലെ വിരാജ്‌പേട്ട് വനം ഡിവിഷനിൽ ഉൾപ്പെട്ട വനമേഖലയിൽനിന്ന് ഒട്ടേറെ വന്യമൃഗങ്ങളും കാട്ടാനകളുമാണ് ഇരിക്കൂർ മണ്ഡലത്തിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതെന്നും ജനങ്ങളുടെ കൃഷിയും മനുഷ്യജീവനും നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും എം.എൽ.എ. മന്ത്രിയെ അറിയിച്ചു. വിരാജ്‌പേട്ട് ഡിവിഷനിൽ ഉൾപ്പെട്ട വനാതിർത്തിയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി ട്രഞ്ചിങ്, ഫെൻസിങ് ഉൾപ്പെടെയുള്ള…

Read More

കേരളത്തനിമയിൽ ശാന്തമായി പിറന്നാളോഘോഷിക്കാൻ കുട്ടനാട്ടിലെത്തി കന്നഡ സൂപ്പർ സ്റ്റാർ ശിവാജി കുമാർ

ബെംഗളൂരു: നഗരത്തിലെ വർണപ്പകിട്ടിൽ നിന്നകന്ന് പിറന്നാൾ ആഘോഷിക്കാൻ കന്നഡ സൂപ്പർ തരാം ശിവരാജ് കുമാർ കുട്ടനാട്ടിൽ. ഭാര്യ ഗീതയും മക്കൾ നിവേദിതയും നിരൂപയും ഏതാനും സുഹൃത്തുക്കളുമാണ് കൂടെയുള്ളത്. 3 ദിവസം വഞ്ചിവീടുകളിലെ ആഘോഷത്തിന് ശേഷം 20 അംഗ സംഗം മടങ്ങി. 12 നായിരുന്നു പിറന്നാൾ. എല്ലാ വർഷവും ബെംഗളൂരുവിലെ വീട്ടിൽ പിറന്നാൾ തലേന്ന് അർധരാത്രി മുതൽ ആരാധകർ എത്തും . കേക്ക് മുറിക്കലും മാലയണിയിക്കലുമായി പിറന്നാളിന് ഉച്ചവരെ തിരക്കാണ്. ഇത്തവണ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസിൽ വന്നത് കേരളവും ഇവിടുത്തെ…

Read More

46 മണിക്കൂറിന് ശേഷം ജീർണിച്ച നിലയിൽ ജീവനറ്റ ജോയിയെ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാ​ഗമാണിത്. മൃത​ദേഹം പൊലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീർത്ത അവസ്ഥയിലാണ്. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ജീർണിച്ച നിലയിലായതിനാൽ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും. ജോയിയെ…

Read More

നിയമ സഭാസമ്മേളനത്തിന് ഇന്നുതുടക്കം

ബെംഗളൂരു : കർണാടക മഹർഷി വാൽമീകി എസ്.ടി. വികസന കോർപ്പറേഷനിലെ ഫണ്ട് തിരിമറിക്കേസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) നടത്തിയ വിവാദ ഭൂമികൈമാറ്റവുമുൾപ്പെടെ ഒട്ടേറെ വിഷയങ്ങളാൽ ബഹളമയമാകും തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ . വിവാദവിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനാണ് ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധവിഷയങ്ങളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി.യും ജെ.ഡി.എസും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിയാവശ്യപ്പെട്ടുവരുകയാണ്. സഭയിൽ രാജിയാവശ്യമുന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.തമിഴ്‌നാടുമായി കാവേരി വെള്ളംപങ്കിടുന്ന വിഷയവും ഏറ്റവുമൊടുവിൽവന്ന വഖഫ് ബോർഡിലെ ഫണ്ട് തിരിമറി ആരോപണവും സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കാൻ…

Read More

നേവി സംഘമെത്തി; ജോയി ഇപ്പോഴും കാണാമറയത്ത്; തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും.

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയി(47)യെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തിരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിൽ രാത്രിയോടെ 34 മണിക്കൂർ നീണ്ട രക്ഷാദൗത്യം താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു.

Read More

കാൽനടയാത്രക്കാർക്ക് എന്ന പേര്: എന്നാൽ  കാൽനടയാത്രക്കാർക്ക് ചർച്ച് സ്ട്രീറ്റിൽ നടക്കാൻ സാധിക്കുന്നില്ല!!

ബംഗളുരു : കൽനടക്കാർക്കായി 9 കോടി രൂപ ചിലവിട്ട് കൊട്ടിഘോഷിച്ച് നവീകരിച്ച ചർച്ച് സ്ട്രീറ്റിൽ വാഹനത്തിരക്കിനിടെ നടക്കാൻ ഇടമില്ല. 750 മീറ്റർ റോഡിൽ പാകിയ കരിങ്കൽ പാളികൾ വാഹനങ്ങൾ കയറി വ്യാപകമായി ഇളകിയട്ടുണ്ട്. തിരക്കേറിയ വാണിജ്യ കേന്ദ്രമായ ചർച്ച് സ്ട്രീറ്റ് 2018ൽ ടെൻഡർ ഷുവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 6 മാസം പൂർണമായി അടച്ചിട്ട് നവീകരിച്ചത്. വായുമലിനീകരണം കുറക്കുന്നതിനും കാൽനട – സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പഴയ കോൺക്രീറ്റ് റോഡ് പൊളിച്ചുമാറ്റിപകരം കരിങ്കൽ പാളികൾ പാകിയത്. ഇരുവശങ്ങളിലും റോഡിൽ വീഥി ഏറിയ നടപ്പാതയും സൈക്കിൾ…

Read More

ഇന്നും മഴ തുടരും; ഇവിടങ്ങളിൽ റെഡ് അലർട്ട് ; വിശദാംശങ്ങൾ

ബംഗളുരു : തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 16-18 വരെ ഓറഞ്ച് അലർട്ടും പ്രഖ്യായിച്ചിട്ടുണ്ട്.

Read More

പിടിച്ചു നിൽക്കാൻ ആവില്ല; കർണാടക ആർ.ടി.സി. ടിക്കറ്റ് നിരക്ക് ഉയർത്തും

ടിക്കറ്റ് നിരക്ക് 20 ശതമാനം വരെ ഉയർത്താതെ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് കർണാടക ആർ ടി സി ചെയർമാൻ ശ്രീനിവാസ് പറഞ്ഞു. 15-20 ശതമാനം വരെ ഉയർത്താനുള്ള മാനേജ്മെന്റ് ശുപാർശ നേരെത്തെ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 3 മാസത്തിനുള്ളിൽ 295 കോടി രൂപയുടെ നഷ്ടമാണ് കുറച്ചു. എസ്. ആർ. ടി. സി. ക്ക് ഉണ്ടായത്. ശക്തി പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് ഓർഡിനറി, എക്സ്പ്രസ്സ്‌ ബസുകളിൽ സൗജന്യ യാത്ര നൽകിയത് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പുതിയ ബസുകൾ വാങ്ങാനും ജീവനക്കാരുടെ വെഷമം കൂട്ടാനും നിരക്ക് ഉയർത്താതെ കഴിയില്ല.…

Read More

ട്രംപിനെ വെടിവച്ചത് 20 കാരനെന്ന് റിപ്പോർട്ട്‌ 

പെനിസല്‍വാലിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ചയാളെ തിരിച്ചറിഞ്ഞു. തോമസ് മാത്യു ക്രൂക്സ് എന്ന 20കാരനാണ് ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറഞ്ഞു. പെൻസില്‍വാലിയയിലെ ബഥേല്‍ പാർക്കിലെ താമസക്കാരനാണ് ക്രൂക്സ്. വോട്ടർ രേഖകള്‍ പ്രകാരം ഇയാള്‍ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ട്രംപിന് വെടിയേറ്റതിന് പിന്നാലെ, റാലിയില്‍ വച്ചുതന്നെ യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ക്രൂക്‌സിനെ വധിച്ചതായി ഏജൻസി വക്താവ് ആൻ്റണി ഗുഗ്ലിയല്‍മി പറഞ്ഞു. അതേസമയം, കൊലപാതക ശ്രമത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വേദിയിലുണ്ടായിരുന്ന ഒരാള്‍…

Read More
Click Here to Follow Us