മാംഗല്യം തന്തുനാനേന; ഗോവിന്ദ് പദ്മസൂര്യയും, ഗോപിക അനിലും വിവാഹിതരായി

തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.

ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു.

ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹൻലാൽ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി ഗോപികയും ജിപിയും ചെന്നതടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts