ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച ഗതാഗതത്തിനായി തുറക്കും.
നമ്മ മെട്രോ യെല്ലോ ലൈൻ (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) കടന്നുപോകുന്ന റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്‌ഷൻ വരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് തുറക്കുന്നത്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവർചേർന്നാകും ഉദ്ഘാടനം ചെയ്യുക.
തുടർന്ന് ഗതാഗതത്തിനായി തുറക്കും. താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെനിലയിലൂടെ മെട്രോ സർവീസുമാണുണ്ടാവുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.