എൻ്റെ മകൻ പ്രജ്ജ്വൽ തെറ്റു ചെയ്തത് തെളിഞ്ഞാൽ തൂക്കിക്കൊല്ലട്ടെ: നിയമസഭയിൽ വികാരഭരിതനായി എച്ച്‌ഡി രേവണ്ണ

ബെംഗളൂരു : മുൻ ഹാസൻ എം.പി.യും തന്റെ മകനുമായ പ്രജ്ജ്വൽ രേവണ്ണ തെറ്റുചെയ്തെന്ന് തെളിഞ്ഞാൽ തൂക്കിക്കൊല്ലട്ടെയെന്ന് ജെ.ഡി.എസ്. എം.എൽ.എ. എച്ച്.ഡി. രേവണ്ണ. വേണ്ടെന്നു താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച നിയമസഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രജ്ജ്വൽ രേവണ്ണയും മറ്റൊരു മകൻ സൂരജ് രേവണ്ണയും ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയശേഷം ആദ്യമായി നിയമസഭാ സമ്മേളനത്തിനെത്തിയതായിരുന്നു രേവണ്ണ.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

അതേസമയം, തനിക്കെതിരായ കേസ് കൈകാര്യം ചെയ്ത ഡി.ജി.പി. അലോക് മോഹനെ അദ്ദേഹം കുറ്റപ്പെടുത്തി.

പോലീസ് മേധാവിയാകാൻ യോഗ്യതയില്ലാത്തയാളാണ് അലോക് മോഹൻ എന്ന് രേവണ്ണ പറഞ്ഞു. പ്രജ്ജ്വൽ രേവണ്ണയുടെപേരിലുള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെയും വാല്‌മീകി കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെയും പ്രവർത്തനങ്ങളെ താരതമ്യംചെയ്ത് പ്രതിപക്ഷ നേതാവ് ആർ. അശോക സംസാരിച്ചതിനുതുടർച്ചയായാണ് രേവണ്ണ എഴുന്നേറ്റത്.

ചില സ്ത്രീകളോട് തന്റെമുൻപിൽവെച്ച് തനിക്കെതിരേ പരാതി എഴുതിനൽകാൻ അലോക് മോഹൻ ആവശ്യപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

പ്രജ്ജ്വൽ കേസിൽ അന്വേഷണം വേഗത്തിൽ നീങ്ങിയപ്പോൾ വാല്‌മീകി കോർപ്പറേഷൻ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് അശോക ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts