വിമാനത്താവള പാതയിൽ ലെയ്ൻ പാലിക്കാൻ മറക്കണ്ട: ഇല്ലങ്കിൽ പോക്കറ്റിൽ നിന്നും പോകും രൂപ 500; വിശദാംശങ്ങൾ

ബംഗളുരു : വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശിയ പാതയിൽ ലൈൻ തെറ്റിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കി ട്രാഫിക് പോലീസ്.

വാഹനങ്ങൾ ലൈൻ തെറ്റിച്ച് അമിത വേഗതയിൽ പോകുന്നതിനെ തുടർന്ന് അപകടങ്ങളും ഗതാഗത കുരുക്കും പതിവായതോടെയാണ് നടപടി.

ഹെബ്ബാൾ മേക്കറി സർക്കിൽ മുതൽ യെലഹങ്ക വരെ നീളുന്ന മേല്പലത്തിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.

  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം

അപകടത്തിൽ പെടുന്നതിൽ ഏറെയും കറുകളും ഇരുചക്ര വാഹനങ്ങളുമാണ്.

6 വരി പാതയിൽ ഇരുവശങ്ങളിലേക്കും 3 വരികളിലാണ് ഗതാഗതം അനുവദിച്ചത്.

ഇതിൽ ഇടതുവശം ചേർന്നുള്ള ലൈനിൽ ഭാരവാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം.

50 കിലോമീറ്ററാണ് പരമാവധി വേഗ പരിധി നിശ്ചയിച്ചിരിക്കുന്നത്.

വേഗത്തിൽ പോകുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് റോഡിന് നടുവിലെ ലൈൻ ഉപയോഗിക്കാം.

പരമാവധി വേഗത 80 കിലോമീറ്റർ . വലതുവശത്തെ ലൈനിൽ മാത്രമാണ് ഓവർട്ടേക്കിങ് അനുവദച്ചിരിക്കുന്നത്. ഇവിടെയും വേഗപരിധി 50 കിലോമീറ്ററാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts