ടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നു; മുന്നറിയിപ്പുമായി കാൻസർ ഏജൻസി 

ടാല്‍ക്കം പൗഡർ ഇടാത്ത ആളുകൾ ചുരുക്കമാണ്. എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്‌ ടാല്‍ക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്നാണ്. ടാല്‍ക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് ഒരു ഗവേഷണം അവകാശപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഡബ്ല്യൂ എച്ച് ഒ യുടെ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച്‌ ഓണ്‍…

Read More

മന്ദാകിനി ഒടിടി യിലേക്ക്; എപ്പോൾ എവിടെ കാണാം 

അല്‍ത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ”മന്ദാകിനി” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂലൈ 12 മുതല്‍ മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. മെയ് 24നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷിജു എം ഭാസ്കർ ആണ്. വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികള്‍ക്ക് ബിബിൻ…

Read More

പൊള്ളലേറ്റ് 3 വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു; അച്ഛനും വൈദ്യനും അറസ്റ്റിൽ 

വയനാട്: മാനന്തവാടിയിൽ പൊള്ളലേറ്റ് മൂന്ന് വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ് എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ ഒൻപതിനാണ് മൂന്ന് വയസ്സുകാരൻ മുഹമ്മദ് അസാൻ ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണ് പൊള്ളലേറ്റത്. ഉടനെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ച കുട്ടിയുടെ പൊള്ളൽ ​ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം രക്ഷിതാക്കൾ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ…

Read More

വിഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു 

കാസർക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന്നിലുള്ള പോലീസ് എസ്കോർട്ട് ജീപ്പിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ മുൻവശം പൂർണമായും തകർന്നു. ആർക്കും പരിക്കില്ല. വൈകിട്ട് 5.30നാണ് അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടർന്നു.

Read More

വിമാനസർവീസുകൾ പലതും മുടങ്ങിക്കിടക്കുന്ന; മൈസൂരുവിൽ വിനോദസഞ്ചാരമേഖലയ്ക്ക് വീണ്ടും തിരിച്ചടി

ബെംഗളൂരു : കൊട്ടാരനഗരിയായ മൈസൂരുവിൽ വിനോദസഞ്ചാരമേഖല വീണ്ടും കുതിപ്പിന്റെപാതയിലേക്ക് തിരിച്ചെത്തുമ്പോൾ ഇവിടെനിന്നുള്ള വിമാനസർവീസുകൾ പലതും മുടങ്ങിക്കിടക്കുന്നത് തിരിച്ചടിയാകുന്നു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കേരളത്തിലെ കൊച്ചിയിലേക്കും ഗോവയിലേക്കുമുള്ള വിമാനസർവീസുകൾ രണ്ടുവർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യമുയർന്നിട്ടും നടപടികളുണ്ടാകുന്നില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മൈസൂരുവിൽ കഴിഞ്ഞസാമ്പത്തികവർഷം 40 ലക്ഷം സഞ്ചാരികൾ എത്തിയതായാണ് കണക്ക്. കോവിഡ് കാലത്തെ തിരിച്ചടിക്കുശേഷം ആദ്യമായാണ് സഞ്ചാരികളുടെ എണ്ണം ഇത്രയധികമുയർന്നത്. സഞ്ചാരികളെ ഏറെആകർഷിക്കുന്ന മൈസൂരു കൊട്ടാരം 40.56 ലക്ഷം പേർ സന്ദർശിച്ചതായാണ് കണക്ക്. മൈസൂരു-ബെംഗളൂരു അതിവേഗപാത യാഥാർഥ്യമായതുൾപ്പെടെ സന്ദർശകർ കൂടാൻകാരണമായി കണക്കാക്കുന്നു. രണ്ട് വന്ദേഭാരത് തീവണ്ടികൾ…

Read More

കുളിക്കാൻ അമ്പലകുളത്തിലേക്ക് ചാടി; തല പടവിലിടിച്ച് യുവാവിന് ദാരുണ അന്ത്യം

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്. പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.  

Read More

വയനാട്ടിലേക്ക് മഴയാത്ര പാക്കേജുമായി കർണാടക ടൂറിസം വികസന കോർപറേഷൻ

ബെംഗളൂരു: വയനാട്ടിലേക്ക് കർണാടക ടൂറിസം വികസന കോർപറേഷൻ മൺസൂൺ വിനോദ സഞ്ചാര പാക്കേജ് പ്രഖ്യാപിച്ചു. 3 പകലും 2 രാത്രിയും ഉൾപ്പെടുന്ന യാത്രയും മൈസൂരുവും ഉൾപ്പെടും. ബന്ദിപ്പൂർ, നഗർഹോളെ, വന്യജീവി സങ്കേതങ്ങളോട് ചേർന്നുള്ള വയനാട്ടിലെ മഴക്കാലം കാണാൻ പോകുന്ന സന്ദർശകരുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ പാക്കേജ് അവതരിപ്പിച്ചത്

Read More

മൂന്നാം മോദി സർക്കാർ; ആദ്യ ബജറ്റ് ജൂലൈ 23 ന് 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23-ന് പാർലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിർമല സീതാരാമൻ ആകും ബജറ്റ് അവതരിപ്പിക്കുക. ജൂലായ് 22ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും.

Read More

ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു

ബെംഗളൂരു: ദാവണഗരെയില്‍ ഡോക്ടറുടെ അശ്രദ്ധ മൂലം നവജാത ശിശു കൊല്ലപ്പെട്ടു. ചിഗതേരി ജില്ലാ ആശുപത്രിയിലാണ് സംഭവം. ജൂണ്‍ 27നായിരുന്നു പ്രസവത്തിനായി ദാവങ്ങരെ കൊണ്ടജ്ജി റോഡിലെ അർജുന്റെ ഭാര്യ അമൃതയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അമൃതക്ക് ഉയർന്ന രക്ത സമ്മർദം ഉണ്ടായിരുന്നതിനാല്‍ സിസേറിയൻ വേണമെന്ന് ഡോക്ടർ നിർദേശിച്ചു. സി-സെക്ഷൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ മലാശയത്തിന് മുറിവേറ്റിരുന്നു. സംഭവത്തിന് പിന്നാലെ കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി ബാപുജി ആശുപത്രിയിലേക്ക് മാറ്റി. ജൂണ്‍ 30ന് കുഞ്ഞിന്റെ മലാശയത്തില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും മുറിവിലേറ്റ അണുബാധ മൂലം കുട്ടി മരണപ്പെടുകയായിരുന്നു.…

Read More

സംസ്ഥാനത്ത് 155 പേർക്കുകൂടി ഡെങ്കിപ്പനി ബാധ; ആരോഗ്യവകുപ്പ് പനി ക്ലിനിക് ആരംഭിക്കും

ബെംഗളൂരു : സംസ്ഥാനത്ത് 155 പേർക്കുകൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ 142 പേർ ചികിത്സ തേടി. 899 പേരെ പരിശോധിച്ചപ്പോഴാണിത്. രോഗബാധിതരിൽ 107 പേരും ബെംഗളൂരുവിലാണ്. ഇതോടെ ഈ സീസണിൽ രോഗം ബാധിച്ചവർ 6831 ആയി. 343 പേർ ആശുപത്രികളിലുണ്ട്. ബെംഗളൂരുവിൽ ആകെ 1793 പേർക്ക് രോഗം ബാധിച്ചു. ഡെങ്കിപ്പനി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പനി ക്ലിനിക്കുകൾ ആരംഭിക്കും. പരിശോധനയ്ക്കും ചികിത്സയ്ക്കും ഇവിടെ സൗകര്യമൊരുക്കും. രോഗബാധ കൂടുതൽ കാണുന്നസ്ഥലങ്ങൾ കണ്ടെത്തി രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.…

Read More
Click Here to Follow Us