വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് ലേഡി ഡോക്ടർ 

പാട്ന : വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.

തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ 30കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്.

ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച്‌ യുവാവിനെ ബോധം കെടുത്തി.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു.

സംഭവം ശേഷം യുവതി തന്നെയാണ് പൊലീസിനെ വിളിച്ച്‌ വിവരം അറിയിച്ചത്. തുടര്‍ന്ന് കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി യുവതി പൊലീസിന് കൈമാറി.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് നിരവധി തവണ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും വേദ് പ്രകാശ് തയ്യാറായില്ല. ജൂലൈ ഒന്നിന് രജിസ്റ്റര്‍ വിവാഹം നടത്താന്‍ ഇരുവരും തീരുമാനിച്ചിരുന്നു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

എന്നാല്‍ അന്നേദിവസം രജിസ്റ്റര്‍ വിവാഹത്തിന് വേദ് പ്രകാശ് എത്താതിരുന്നതാണ് യുവതിയെ കൃത്യത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്ത് വരികയാണ്. യുവാവിന്റെ പ്രേരണയായാല്‍ രണ്ടുതവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതായും യുവതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts