തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു; അഭിമുഖത്തിനിടെ തമിഴ് നടൻ  

തെന്നിന്ത്യൻ സിനിമകളില്‍ ഇന്ന് നിറസാന്നിധ്യമായി നില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണൻ.

നടൻ വിജയ് യുമായുള്ള ഗോസിപ്പ് കോളങ്ങളിൽ നടി ഈയിടെയായി വാർത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും അത്തരം വിഷയങ്ങളൊന്നും ബാധിക്കില്ലെന്ന രീതിയിലാണ് തൃഷ തന്റെ ജോലികളില്‍ ശ്രദ്ധിച്ചിരുന്നത്.

എന്നാല്‍ അതിനിടയില്‍ വലിയൊരു ആരോപണം തൃഷക്കെതിരെ വന്നിട്ടുണ്ട്.

തമിഴ് നടൻ ശ്രീകാന്താണ് തൃഷക്കെതിരെ എത്തിയിരിക്കുന്നത്.

താരത്തിന്റെ കുടുംബം തൃഷ നശിപ്പിക്കുന്നു എന്നാണ് ശ്രീകാന്ത് പറയുന്നത്.

ഇതിന്റെ പേരില്‍ ആരാധകരും ഞെട്ടലിലാണ്.

ശ്രീകാന്തും തൃഷയും വളരെ നാളുകളായി സുഹൃത്തുക്കളാണ്.

തമിഴില്‍ മനസ്സെല്ലാം എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്.

  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം

എന്നാല്‍ അടുത്തിടെ ശ്രീകാന്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു തൃഷ എന്റെ കുടുംബം നശിപ്പിക്കുന്നു എന്ന്.

ശ്രീകാന്തിന്റെ ഭാര്യ വന്ദനയെ ഒരു ദിവസം തൃഷ ഫോണ്‍ ചെയ്തു.

എന്നിട്ട് പറഞ്ഞു ശ്രീകാന്ത് നല്ല വ്യക്തിയല്ല, അയാള്‍ക്ക് ഇംഗ്ലീഷ് പോലും മര്യദക്ക് അറിയില്ല എന്നൊക്കെ.

മാത്രമല്ല ശ്രീകാന്ത് അയാളുടെ നല്ല സുഹൃത്തിനെ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണെന്നും തൃഷ പറഞ്ഞു.

ഉടനെ ഈ കാര്യം വന്ദന ശ്രീകാന്തിനെ അറിയിച്ചു.

എന്നാല്‍ പിന്നീടാണ് മനസിലായത് ത‍ൃഷ രണ്ട് പേരെയും പ്രാങ്ക് ചെയ്യുകയാണെന്ന്.

ഇതിന്റെ ഭാഗമായാണ് ശ്രീകാന്ത് തൃഷക്കെതിരെ അത്തരമൊരു കുറ്റാരോപണം നടത്തിയത്.

  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച

സത്യത്തില്‍ അതൊരു തമാശ നിറഞ്ഞ സംസാരമായിരുന്നു.

ഇരുവരും നല്ല സുഹൃത്തുക്കളുമാണ്.

തൃഷയും ശ്രീകാന്തും മനസ്സെല്ലാം എന്ന ചിത്രത്തിനു മുന്നേ ഒരുമിച്ച്‌ ഫാഷൻ ഷോ ചെയ്തിട്ടുണ്ട്. “സിനിമയില്‍ വരുന്നതിനു മുന്നേ എനിക്ക് തൃഷയെ അറിയാം. അവള്‍ സിനിമയില്‍ വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് തൃഷയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അന്ന് അവള്‍ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇന്നും ഉള്ളത്. ഒരു മാറ്റവുമില്ല.” ഒരു അഭിമുഖത്തിനിടെ ശ്രീകാന്ത് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts