ബെംഗളൂരു: ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ജൂൺ 29, 30 തീയതികളിൽ നടക്കും.
ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ പീലക്‌സിനോസ് (ബെംഗളൂരു ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവരുടെ നേതൃത്വത്തിൽ നടക്കും.
ബെംഗളൂരുവിലെ ആദ്യ ഓർത്തഡോക്സ് ദേവാലയമായ ജാലഹള്ളി വലിയപ്പള്ളി രൂപത്തിലും വിസ്താരത്തിലും മറ്റു ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമാണ്.
ദേവാലയത്തിന്റെ വിശുദ്ധ മദ്ബഹാ പുനർനിർമ്മിച്ച് പൂർത്തിയാക്കിയിരിക്കുന്നു.
പൗരസ്ത്യ ഓർത്തഡോക്സ് വിശ്വാസത്തിലും പാരമ്പര്യത്തിലും ആഴത്തിലുള്ള അടയാളങ്ങൾ ഉൾക്കൊണ്ടാണ് ഈ പുനർനിർമ്മാണം നടത്തിയത്.
കേരളത്തിലെ നിരവധി വാസ്തുശിൽപികളുടെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ടു നിന്ന പരിശ്രമം ഫലമായി പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയുള്ള ഈ വിശുദ്ധ ദേവാലയം കഴിഞ്ഞ 58 വർഷങ്ങളായി നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രമായിരിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.