ബെംഗളൂരു: സൈബർ തട്ടിപ്പിനിരയായ വിദ്യാർഥിനിയെ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മഹാറാണി ക്ലസ്റ്റർ യൂനിവേഴ്സിറ്റിയിലെ ബി.എസ്‍സി വിദ്യാർഥിനിയായ കെ.ജി.എഫ് സ്വദേശിനി പവന (20) ആണ് മരിച്ചത്. സാധാരണ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് മരിച്ച പവന. പിതാവ് ബസ് കണ്ടക്ടറാണ്. സൈബർ തട്ടിപ്പില്‍ പണം നഷ്ടമായതാണ് പെണ്‍കുട്ടിയെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഏതു സംഘമാണ് പെണ്‍കുട്ടിയെ തട്ടിപ്പിനിരയാക്കിയതെന്നും ബാങ്ക് ട്രാൻസാക്ഷന്റെ വിവരങ്ങള്‍ കണ്ടെത്താനും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി പവനയുടെ കൂടെ ഹോസ്റ്റലില്‍…
Read MoreDay: 21 June 2024
രേണുകസ്വാമി വധക്കേസ്; തെളിവ് നശിപ്പിക്കാൻ 40 ലക്ഷം സുഹൃത്തിൽ നിന്നും കടം വാങ്ങിയതായി റിപ്പോർട്ട്
ബെംഗളൂരു: രേണുകസ്വാമി കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ മറ്റ് പ്രതികള്‍ക്ക് നല്‍കാനായി നടന്‍ ദര്‍ശന്‍ തൂഗുദീപ സുഹൃത്തില്‍ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയതായി കണ്ടെത്തി. പോലീസിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം സമ്മതിച്ചത്. ദര്‍ശന്റെ അടുത്ത സുഹൃത്തും പങ്കാളിയുമായ കന്നഡ നടി പവിത്ര ഗൗഡയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് നടന്‍ ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി (33) കൊല്ലപ്പെട്ടത്. ജൂണ്‍ 9 ന് ബെംഗളൂരുവിലെ മേല്‍പ്പാലത്തിന് സമീപം രേണുകയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ജൂണ്‍ 11 ന് പോലീസ് ദര്‍ശനെ അറസ്റ്റ്…
Read Moreകൈവിട്ട കളിക്ക് കൈവിലങ്ങ് സമ്മാനിച്ച് പോലീസ്; യുവതിയും യുവാവും അറസ്റ്റിൽ
പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. പൂനെയിലാണ് സംഭവം. മിഹിർ ഗാന്ധി (27), മിനാക്ഷി സലുങ്കെ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീഡിയോ ഫോണില്‍ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. റീല്‍സ് വീഡിയോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടാവില്‍ ഇരുവരേയും ഭാരതി വിദ്യാപീഠ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റുചെയ്തതെന്ന് സീനിയർ ഇൻസ്പെക്ടർ ദർഷിത് പട്ടീല്‍ പറഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളില്‍ വച്ചായിരുന്നു ഇവർ റീല്‍സെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Read Moreസാനിയ മിർസയും മുഹമ്മദ് ശമിയും വിവാഹിതരാവുന്നു??
ഏറെ ആരാധകരുള്ള ഇന്‍ഡ്യയുടെ അഭിമാന കായിക താരങ്ങളാണ് സാനിയ മിര്‍സയും മുഹമ്മദ് ശമിയും. ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ശമി. ഇന്‍ഡ്യന്‍ ടെനീസിലെ ഇതിഹാസമായി മാറിയ താരമാണ് സാനിയ മിര്‍സ. ഇരുവരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും കോളിളക്കം സൃഷ്ടിച്ച് പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ വിവാഹിതരായെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ വ്യാജച്ചിത്രം കൂടി പ്രചരിച്ചതോടെ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. ചിത്രം വ്യാപകമായതോടെ നിരവധി ആരാധകര്‍ താരങ്ങള്‍ക്ക് ആശംസ നേര്‍ന്ന് രംഗത്ത് എത്തി. എന്നാല്‍…
Read Moreറീൽസിന് വേണ്ടി ‘കൈ വിട്ട കളി’; കെട്ടിടത്തിന് മുകളിൽ തൂങ്ങി കിടന്ന് പെൺകുട്ടി
സമൂഹ മാധ്യമങ്ങള്‍ക്കൊപ്പം വളരുന്ന പുതിയ തലമുറയുടെ ഓരോ നീക്കവും സമൂഹ മാധ്യമങ്ങളിലെ റീച്ചിനും ലൈക്കിനും വേണ്ടിയുള്ളതാണ്. വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് ലൈക്കും റീച്ചും കൂട്ടുകയാണ് പലരുടെയും ലക്ഷ്യം. ഇതിനായി എന്ത് സാഹസത്തിനും പുതിയ തലമുറ തയ്യാറാണ്. കഴിഞ്ഞ ദിവസം പൂനെകർ ന്യൂസ് എന്ന എക്സ് ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘പൂനെയിലെ ജംഭുല്‍വാഡിയിലെ സ്വാമിനാരായണ്‍ മന്ദിറിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍, റീലുകള്‍ ഉണ്ടാക്കുന്നതിനും ശക്തി പരിശോധിക്കുന്നതിനുമായി യുവാക്കള്‍ അവരുടെ ജീവൻ പണയപ്പെടുത്തുന്നു.’ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒറ്റക്കൈയില്‍ തൂങ്ങിക്കിടന്നുള്ള ചലഞ്ചിന്‍റെ…
Read More‘കുട്ടിക്കുപ്പായത്തിൽ സാനിയ’ പുതിയ ചിത്രത്തിന് രൂക്ഷ വിമർശനം
ബാല്യകാലസഖി എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് സാനിയ അയ്യപ്പൻ. ഒരു ബാലതാരമായി ആയിരുന്നു സാനിയ ഈ ഒരു ചിത്രത്തിലൂടെ കയറിയിരുന്നത് വലിയൊരു ആരാധകനിരയെ തന്നെ സാനിയസ് സ്വന്തമാക്കുവാനും സാധിച്ചിരുന്നു. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി ക്വീൻ എന്ന ചിത്രത്തില്‍ മികച്ച ഒരു കഥാപാത്രമായി മാറിയതോടെ താരത്തെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാൻ തുടങ്ങി. തുടർന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ ഭാഗമായും താരം മാറി. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ നിരവധി…
Read Moreവിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ബെംഗളൂരു ജാലഹള്ളി സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിൽ
ബെംഗളൂരു: ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും വിശുദ്ധ മൂന്നിന്മേൽ കുർബാനയും ജൂൺ 29, 30 തീയതികളിൽ നടക്കും. ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ പീലക്‌സിനോസ് (ബെംഗളൂരു ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവരുടെ നേതൃത്വത്തിൽ നടക്കും. ബെംഗളൂരുവിലെ ആദ്യ ഓർത്തഡോക്സ് ദേവാലയമായ ജാലഹള്ളി വലിയപ്പള്ളി രൂപത്തിലും വിസ്താരത്തിലും മറ്റു ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ദേവാലയത്തിന്റെ…
Read Moreകർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കന്നഡ ഭാഷയും ദേശവും വെള്ളവും സംരക്ഷിക്കാൻ മുഴുവൻ കന്നഡക്കാർക്കും ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയിൽ താമസിക്കുന്നവർ എല്ലാവരും കന്നഡ പഠിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാതൃഭാഷ സംസാരിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക വിധാൻ സൗധിന്‍റെ പടിഞ്ഞാറെ കവാടത്തിൽ നന്ദാദേവി ഭുവനേശ്വരിയുടെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള ഭൂമിപൂജാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കർണാടകയിൽ താമസിക്കുന്ന മുഴുവൻ പേരും കന്നഡ സംസാരിക്കുമെന്ന് തീരുമാനിക്കണം. കന്നഡയല്ലാതെ മറ്റൊരു ഭാഷയും സംസാരിക്കില്ലെന്ന് പ്രതിജ്ഞ എടുക്കണം. കന്നഡക്കാർ ഉദാരമതികളാണ്. അതുകൊണ്ടാണ് കന്നഡ പഠിക്കാതെ അന്യഭാഷ സംസാരിക്കുന്നവർക്ക് പോലും…
Read Moreസൈബർ തട്ടിപ്പ്: ബി.എസ്.സി വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി
ബെംഗളൂരു : സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കോളേജ് വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കി. കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശി പാവനയാണ് (20) മരിച്ചത്. നഗരത്തിലെ സ്വകാര്യ കോളേജിൽ ബി.എസ്‌സി. വിദ്യാർഥിനിയായിരുന്നു. സൈബർ തട്ടിപ്പിലൂടെ വിദ്യാർഥിനിക്ക് പണം നഷ്ടപ്പെട്ടെന്നും ഏതുതരത്തിലാണ് തട്ടിപ്പ് നടന്നതെന്ന് അറിയാൻ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് പറഞ്ഞു. ഹൈഗ്രൗണ്ട് പോലീസ് കേസെടുത്തു.
Read Moreലൈംഗികപീഡനക്കേസ്; പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി. കസ്റ്റഡിയിൽ
ബെംഗളൂരു : ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ പ്രജ്ജ്വൽ രേവണ്ണ വീണ്ടും എസ്.ഐ.ടി.യുടെ കസ്റ്റഡിയിൽ. എട്ടുദിവസത്തെ കസ്റ്റഡിയാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അനുവദിച്ചത്. പ്രജ്ജ്വലിന്റെ പേരിലുള്ള മൂന്നാമത്തെ പീഡനക്കേസിൽ ചോദ്യംചെയ്യൽ തുടരുന്നതിനായാണിത്. എസ്.ഐ.ടി. കസ്റ്റയിലായിരുന്ന പ്രജ്ജ്വലിനെ ചൊവ്വാഴ്ച കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു ഇത്. മേയ് 31-നാണ് പ്രജ്ജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്. വിദേശത്തേക്കുകടന്ന പ്രജ്ജ്വൽ ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. തുടർന്ന് രണ്ടുതവണയായി കസ്റ്റഡിയിൽ വാങ്ങി 11 ദിവസം ചോദ്യം ചെയ്തു.
Read More