മലയാളത്തിലെ പ്രമുഖ നടിക്കെതിരെ വെളിപ്പെടുത്തലുമായി നടി മംമ്ത മോഹൻദാസ്.
നടിയുടെ തിരിച്ചുവരവിന് സപ്പോർട്ട് ചെയ്യാൻ താൻ സപ്പോർട്ടിംഗ് റോള്‍ ചെയ്തെന്നും എന്നാല്‍ തിരിച്ച് അവരുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടായില്ലെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഞാൻ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യുമ്പോള്‍ നിർമാതാവിന്റെ ചെലവിനെപ്പറ്റി ചിന്തിക്കാറുണ്ട്.
പക്ഷേ സിനിമാ മേഖലയില്‍ എത്ര താരങ്ങള്‍ നിർമാതാക്കളെ ദുരുപയോഗം ചെയ്യുന്നുണ്ടെ് ഞാൻ കണ്ടു.
ഏഴോ എട്ടോ അസിസ്റ്റന്റുമാർ. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റുമാരെ വച്ചാണ് ഞാൻ ജോലി ചെയ്യുന്നത്. എത്ര നാളായി.
പണം, പ്രശസ്തി എന്നിവയുമായി ബന്ധപ്പെട്ടൊക്കെ ചർച്ചകള്‍ നടക്കുന്നു.
പൊസിഷൻ വണ്‍, ടു ,ത്രീ, സൂപ്പർസ്റ്റാർ പദവി… ഏത് ഇൻടസ്ട്രീയില്‍ ആയാലും ഇതെല്ലാം അവർ തന്നെ പറഞ്ഞുണ്ടാക്കുന്നതാണ്.
പ്രേക്ഷകർ നല്‍കുന്ന ടൈറ്റില്‍ അല്ല. അവർ തന്നെ പി ആർ ഒയെ വച്ച് ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയുന്നതാണ്.
അതിനാലാണ് ഷൂട്ടിംഗ് സെറ്റില്‍ വച്ച് സംഭവിക്കുന്ന കാര്യങ്ങളൊന്നും എന്നെ ബാധിക്കാത്തത്.
മാറ്റി നിർത്തിയതില്‍ എനിക്ക് സങ്കടം തോന്നിയിട്ടില്ല. വിധിയായിരിക്കാം. ഇൻസെക്യൂർ ആയിട്ടുള്ള താരങ്ങള്‍ക്ക് മാത്രമേ മറ്റ് നടിമാർ നമ്മുടെ സിനിമയില്‍ വരുമ്പോള്‍ ആശങ്കപ്പടുകയുള്ളൂ.
ഞാനൊരു സെക്വയർ ആർട്ടിസ്റ്റായി എനിക്ക് തോന്നിയിട്ടുണ്ട്. നിരവധി താരങ്ങള്‍ എന്റെ സിനിമയില്‍ സെക്കൻഡ് ഹീറോയിൻ ആയി വന്നിട്ടുണ്ട്. മറ്റൊരു നടി എന്റെ സിനിമയില്‍ വേണ്ടെന്നോ അവരുടെ ചിത്രം പോസ്റ്ററില്‍ വേണ്ടെന്നോ ഞാൻ പറഞ്ഞിട്ടില്ല. ഞാൻ സെക്യൂർ ആർട്ടിസ്റ്റാണ്. ഞാൻ നിരവധി സിനിമകളില്‍ സെക്കൻഡ് ഹീറോയിനായി അഭിനയിച്ചിട്ടുണ്ട്. കരിയറില്‍ നിരവധി ഇടവേളകളുണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഒരു നടി വലിയൊരു തിരിച്ചുവരവ് നടത്തി.
ആ നടിയുടെ സിനിമയില്‍ ഞാൻ സെക്കൻഡ് ലീഡ്, സപ്പോർട്ടിംഗ് റോള്‍ അവതരിപ്പിച്ചു. ആ നടിയുടെ തിരിച്ചുവരവിനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് ഞാൻ ആ റോള്‍ ചെയ്തത്. എന്നാല്‍ ഞാൻ ലീഡ് ചെയ്യുന്ന പടത്തില്‍ അവരെ ഗസ്റ്റ് അപിയറൻസിനായി വിളിച്ചു. അവർ നോ പറഞ്ഞു.ഇൻസെക്യൂരിറ്റി കൊണ്ടാണെന്ന് മംമ്ത പറഞ്ഞു.
പ്രമുഖ നടിയുടെ പേര് മംമ്ത പറഞ്ഞിട്ടില്ലെങ്കിലും അത് മഞ്ജു വാര്യരാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ട്.
മലയാള സിനിമയില്‍ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ നടിയാണ് മഞ്ജുവാര്യർ.
മാത്രമല്ല മഞ്ജു വാര്യരുടെ ഉദാഹരണം എന്ന ചിത്രത്തില്‍ മംമ്ത മോഹൻദാസും അഭിനയിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.