ന്യൂഡല്‍ഹി: കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകള്‍ കണ്ടെത്തുമെന്നും മന്ത്രി സുരേഷ് ഗോപി.
‘തീർത്തും പുതിയൊരു സംരംഭമാണ് ഞാൻ ഏറ്റെടുക്കുന്നത്. ആദ്യം എനിക്ക് പഠിക്കണം. ഭാരിച്ച ചുമതലയാണെന്ന് എനിക്കറിയാം. എല്ലാം പഠിച്ചതിനുശേഷം പ്രധാനമന്ത്രി ചുമതലയേല്‍പ്പിക്കുന്ന പാനലിനെയും കേട്ട് അതില്‍ നിന്നും പഠിക്കണം. യുകെജിയില്‍ കേറിയ അനുഭവമാണ് എനിക്ക്. കേരളം ടൂറിസത്തിന്റെ പ്രീമിയം ഡെസ്റ്റിനേഷൻ ആണെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന് മുൻപുള്ള ചർച്ചകളില്‍ പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചർച്ച ചെയ്ത് ടൂറിസത്തില്‍ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. ഇത് അഞ്ചുവർഷത്തിനുള്ളില്‍ സെറ്റ് ചെയ്യാൻ സാധിക്കണം.
അതിന് ആരുടെയൊക്കെ ഉപദേശമാണോ ആവശ്യം അത് സ്വീകരിക്കും. കേരളത്തില്‍ നിന്ന് ടൂറിസം ഡിജി ആയി പ്രവർത്തിച്ചിട്ടുള്ള മൂന്ന് നാലുപേരെ ഇതിനായി തിരഞ്ഞെടുക്കും. കേരള കാഡറില്‍ നിന്നുള്ള, മലയാളികളായ ആളുകളെ കൊണ്ടുവരും. സീരിയസ് ആയിട്ടുള്ള ചർച്ചകള്‍ നടക്കും. കേരളത്തെ ടൂറിസം ഹബ്ബാക്കും. ഇതുവരെ ആരും തൊടാത്ത ടൂറിസം മേഖലകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. പുതിയൊരു രുചി നല്‍കാൻ പറ്റുന്ന ടൂറിസം മേഖലകള്‍ അന്വേഷിക്കും.
ഏറ്റെടുത്ത സിനിമകള്‍ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടും അമിത് ഷായോടും സംസാരിക്കും.
എന്റെ ആവശ്യങ്ങള്‍ അറിയിക്കും. എനിക്ക് വേണ്ടുന്ന പിന്തുണ തേടും. ഇതും നടക്കും, അതും നടക്കും. എന്റെ സെറ്റില്‍ ഒരു ഓഫീസ് ഉണ്ടാവുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.