റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്; കേരളത്തിൽ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ

കേരളത്തിലെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ്. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണത്തിലുമുണ്ട് നിയന്ത്രണം. പുതിയതായി ടെസ്റ്റിൽ പങ്കെടുത്ത 40 പേര്‍ക്കും തോറ്റവര്‍ക്കുളള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേര്‍ക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ്…

Read More

സംസ്ഥാനത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം 2024 തീയതി നിശ്ചയിച്ചു; വിശദാംശങ്ങൾ 

ബെംഗളൂരു : കർണാടക ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ നടത്തുന്ന എസ്എസ്എൽസി 2024 പരീക്ഷ ഫല പ്രഖ്യാപന തിയതി അടുത്തുവരികയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലപ്രഖ്യാപനത്തിനുള്ള തീയതി ബോർഡ് നിശ്ചയിച്ചു. കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് വാല്യൂവേഷൻ ബോർഡ് മെയ് എട്ടിന് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചേക്കും. എസ്സെൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയായി, ഫലം ക്രോഡീകരിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. മേയ് എട്ടിന് പ്രസിദ്ധീകരിക്കാനാണ് ബോർഡിൻ്റെ തീരുമാനം. കംപ്യൂട്ടർ ജോലികളിൽ കാലതാമസം ഉണ്ടായാൽ മാത്രമേ ഫലപ്രഖ്യാപന തീയതി മാറ്റാൻ സാധ്യതയുള്ളൂ. 2023, 2024…

Read More

സംസ്ഥാനത്ത് ഉഷ്ണതരംഗം രൂക്ഷം: 6 ജില്ലകളിൽ റെഡ് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിൻ്റെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിവിധ മുന്നറിയിപ്പുകൾ നൽകി. ബെലഗാവി, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, ഹാവേരി, കൊപ്പൽ ജില്ലകളിൽ റെഡ് അലർട്ടും കലബുറഗി, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപ്പൂർ, മണ്ഡ്യ, മൈസൂർ, തുംകൂർ, യാദ്ഗിരി ജില്ലകളിൽ ഓറഞ്ച് അലർട്ടും ബെല്ലാരി, വിജയപൂർ, റായ്ച്ചൂർ, ദാവംഗരെ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ കർണാടകയിലെ മിക്ക ജില്ലകളിലും 40 ഡിഗ്രി സെൽഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം കൂടിയ താപനിലയിൽ…

Read More

മലയാളി യുവാവ് ബെംഗളൂരുവിൽ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബാംഗ്ലൂരിൽ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചു. പാലക്കാട് ചളവറ സ്വദേശി അഷറഫ് ടി (20) ആണ് മരിച്ചത്. ഹോസ്കൊട്ടയിലെ ബാക്കറി ഷോപ്പിൽ ഒരു വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച്ച അർദ്ധരാത്രി ടറസിനു മുകളിൽ നിന്ന് കാൽ വഴുതി വീണ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരിച്ചത്. മൃതദേഹം ഹോസ്കൊട്ട ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു.  ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ് ഇർഫാൻ. മാതാവ് ഫാത്തിമ. സഹോദരൻ അൽത്താഫ്.

Read More

അവസാനം സത്യം തെളിയും’; ലൈം​ഗിക വിഡിയോ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

prajwal

ഡൽഹി: ലൈം​ഗിക വിഡിയോ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ. ലൈംഗിക വിഡിയോ വിവാദ കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രജ്വല്‍ രേവണ്ണയുടെ പ്രതികരണം. താൻ ബം​ഗളൂരുവിൽ ഇല്ലെന്നും അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സത്യം തെളിയുമെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു. എന്നാൽ ഈ കുറിപ്പ് എവിടെ നിന്നാണ് പോസ്റ്റ് ചെയ്‌തതെന്ന് വ്യക്തമല്ല. കമന്‍റ് ചെയ്യാൻ കഴിയാത്ത വിധമാണ് പോസ്റ്റ്. വിദേശത്ത് നിന്നാണോ പോസ്റ്റ്‌ ചെയ്തത് അതോ ഹാസനിലെ പ്രജ്വലിന്‍റെ സോഷ്യൽ മീഡിയ ടീം ആണോ എന്നെല്ലാമുള്ള…

Read More

കടുത്ത ചൂട് നഗരത്തിലെ വിപണികളിൽ മാമ്പഴ വിതരണത്തെ ബാധിച്ചു

market mango

ബെംഗളൂരു: ഏപ്രിലിൽ മാമ്പഴ സീസൺ ആരംഭിക്കുമെന്നും മേയ് മാസത്തോടെ ലഭ്യത വർദ്ധിക്കുമെന്നും മിക്ക പഴ വിൽപനക്കാരും പറയുന്നു, എന്നാൽ ഈ വർഷം നഗരത്തിലെ വിപണികളിൽ ബിസിനസ് അനിശ്ചിതത്വത്തിലായി. 2023-നെ അപേക്ഷിച്ച് ഈ വർഷത്തെ മാമ്പഴ വിൽപ്പനയിൽ 5-7% കുറവുണ്ടായതായി മൊത്തക്കച്ചവടക്കാരും വിപണിയിലെ കച്ചവടക്കാരും പറയുന്നു. കുറഞ്ഞ വിളവ്, മോശം ഗുണനിലവാരം, ഉയർന്ന വില എന്നിവയാണ് ഇതിന് കാരണമായി അവർ പറയുന്നത്. കൂടാതെ, ഇതുവരെ എത്തിയ മാമ്പഴങ്ങൾ മുൻവർഷങ്ങളിലെ ഗുണനിലവാരത്തിനൊപ്പം നിൽക്കുന്നില്ലന്നും ആരോപണമുണ്ട്. “ജല ദൗർലഭ്യവും കടുത്ത ചൂടും മാങ്ങയുടെ വിളവിനെ ബാധിച്ചു. പല കർഷകരും…

Read More

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പാസ്റ്റർ അറസ്റ്റിൽ 

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ തുടർന്നാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ വിമല്‍രാജ് യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണതെന്നാണ് യുവതിയുടെ ബന്ധുക്കളോട് വിമല്‍രാജ് പറ‍ഞ്ഞിരുന്നത്. എന്നാല്‍ യുവതിയുടെ സഹോദരന് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.…

Read More

പ്രജ്വല്‍ രേവണ്ണയുടെ വിഷയം വനിത കമീഷൻ അറിഞ്ഞില്ലേയെന്ന് ഡികെ ശിവകുമാർ 

ബെംഗളൂരു: ഉഡുപ്പിയിലെ കോളജില്‍ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ചു എന്നറിഞ്ഞപ്പോള്‍ ഓടിയെത്തിയ ദേശീയ വനിത കമീഷൻ പ്രജ്വല്‍ രേവണ്ണ എം.പിയുടെ ലൈംഗികാതിക്രമം അറിഞ്ഞില്ലേയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഉപമുഖ്യമന്ത്രി കർണാടകയില്‍ എന്താണ് ചെയ്യുന്നത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ ആണല്ലോ ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കല്‍ കോളജ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികള്‍ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന പരാതി അന്വേഷിക്കാൻ ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദറിനെ അയച്ചത്.…

Read More

നടൻ ജയ് രഹസ്യ വിവാഹം കഴിച്ചു!!! വൈറൽ ആയി ചിത്രം

സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ജയ്. ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭഗവതിയായിരുന്നെങ്കിലും നടനന്നെ നിലയില്‍ ജയ്യിനെ അടയാളപ്പെടുത്തിയത് ശശികുമാറിന്റെ സുബ്രഹ്മണ്യപുരമായിരുന്നു. മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു. ഇപ്പോള്‍ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്. നടി പ്രഗ്യനാഗ്രയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞോ എന്ന സംശയം ഉയർന്നിരിക്കുന്നത്. ‘ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്ന് ക്യാപ്ഷനോടെ പ്രഗ്യ പങ്കുവച്ച ചിത്രം ജയ് സ്റ്റോറിയാക്കുകയായിരുന്നു. ഇതാണ്…

Read More

പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ ഒത്താശയോടെ; പ്രിയങ്ക ഗാന്ധി 

ബെംഗളൂരു: ലൈംഗിക പീഡന ആരോപണ വിധേയനായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. രാജ്യം വിടാന്‍ പ്രധാനമന്ത്രിയുടെ ഒത്താശയുണ്ടാകുമെന്ന് പ്രിയങ്ക ആഞ്ഞടിച്ചു. സംസ്ഥാനത്തെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നെന്ന വിവരം പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. എന്നിട്ട് ഇവരാണ് സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. സാധാരണക്കാരുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പ്രധാനമന്ത്രി വളരെ അകലെയാണ്. തന്റെ കാര്യം മാത്രം നോക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ വിഷമതകള്‍ മനസിലാകില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്…

Read More
Click Here to Follow Us