ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും;

നിറകണ്ണുകളോടെ ചക്കിയെ നവനീതിനെ ഏൽപ്പിച്ച് ജയറാം. നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു മുഹൂർത്തം. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ്.

Read More

മലയാളി യുവാവ് നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തു

death

ബെംഗളൂരു : മലയാളി യുവാവ് ബെംഗളൂരുവിൽ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശി രാജേഷാണ് (35) മരിച്ചത്. കഴിഞ്ഞ ദിവസം കലാസിപാളയത്ത് ഹോട്ടലിൽ തൂങ്ങി മരിക്കുകയായിരുന്നു. ഒന്നരവർഷത്തോളമായി ബെംഗളൂരുവിൽ പ്ലംബിങ് ജോലികൾ ചെയ്തുവരുകയായിരുന്നു. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. അച്ഛൻ: രാമകൃഷ്ണൻ.അമ്മ: ശ്യാമള. സഹോദരങ്ങൾ: സന്തോഷ്, സുബി.

Read More

നേഹ വധക്കേസ്: മകളുടെ മരണത്തിന് നീതി ലഭിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ട് കോൺഗ്രസ് കോർപ്പറേറ്ററായ നേഹയുടെ പിതാവ്

ബെംഗളൂരു: പ്രണയം നിരസിച്ചതിന് കൊല്ലപ്പെട്ട നേഹ വധക്കേസിൽ നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം. ബിജെപി സ്ഥാനാർത്ഥി പ്രഹ്ലാദ് ജോഷിക്ക് വേണ്ടി പ്രചാരണത്തിനായി ബുധനാഴ്ച ഹൂബ്ലിയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് കണ്ട് നേഹയുടെ മാതാപിതാക്കൾ നിവേദനം നൽകി. നേഹയുടെ കുടുംബം ഹുബ്ലിയിലെ നെഹ്‌റു മൈതാനത്ത് വേദിക്ക് പിന്നിൽ ആഭ്യന്തര മന്ത്രിയെ കണ്ട് മകളുടെ കൊലപാതകത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകി. കോൺഗ്രസ് കോർപ്പറേറ്ററാണെങ്കിലും മകളെ കൊലപ്പെടുത്തിയ കേസിൽ തനിക്ക് കൃത്യമായ നീതി ലഭിക്കുന്നില്ലെന്ന് അമിത് ഷായോട് നേഹയുടെ…

Read More

സംസ്ഥാനത്ത് എക്സിറ്റ് പോളുകൾ പ്രവചിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: കഴിഞ്ഞവർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്തപരാജയം നേരിട്ട കർണാടക ബി.ജെ.പി. ക്ക് വലിയ പ്രതീക്ഷ പകർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ. സംസ്ഥാനത്ത് എൻ.ഡി.എ. സഖ്യം ആകെയുള്ള 28 സീറ്റിൽ 25 സീറ്റ് വരെ നേടുമെന്നാണ് പ്രധാന എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ജെ.ഡി.എസ്.-ബി.ജെ.പി. കൂട്ടുകെട്ട് പരാജയമായിട്ടില്ലെന്നാണ് പ്രവചനങ്ങളിലെ സൂചന. ബി.ജെ.പി. ഒറ്റയ്ക്ക് മത്സരിച്ച കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിലും 25 സീറ്റ് സ്വന്തമാക്കിയിരുന്നു. ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യയും എ.ബി.പി. ന്യൂസ്-സി.വോട്ടറും എൻ.ഡി.എ. ക്ക് 23 മുതൽ 25 വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു.…

Read More

പോളിങ് ബൂത്തിൽ സ്ഥാപിച്ച വെബ് ക്യാമറ മോഷണം പോയി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ തെക്കരു ഗ്രാമത്തിലെ ഗോപാലകൃഷ്ണ എയ്ഡഡ് സീനിയർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്ത് നമ്പർ 228ൽ സ്ഥാപിച്ചിരുന്ന വെബ് ക്യാമറ സിമ്മും മെമ്മറി കാർഡും മോഷ്ടിച്ചു. ഇത് സംബന്ധിച്ച് ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ 24നാണ് ഈ വെബ് ക്യാമറ സ്ഥാപിച്ചത്. 26 നാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറ അക്രമികൾ മോഷ്ടിച്ചതായി തെക്കരു ഗ്രാമപ്പഞ്ചായത്ത് സ്റ്റാഫ് ബൂത്ത് ലെവൽ ഓഫീസർ മുഹമ്മദ് സിയാബ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പോളിംഗ്…

Read More

നഗരവാസികൾക്ക് ആശ്വാസം; നിലവിൽ ഹോട്ടൽ ഭക്ഷണത്തിന് വിലകൂട്ടില്ല

ബെംഗളൂരു : നഗരത്തിലെ ഹോട്ടലുകളിൽ ഇത്തവണ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞവർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും അസോസിയേഷന്റെ…

Read More

കാത്തിരിപ്പിന് അവസാനം നഗരത്തിൽ വേനൽ മഴയെത്തി!

ബെംഗളൂരു : ഈ വേനൽ ബെംഗളൂരു നിവാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും കൂടിയ അന്തരീക്ഷ ഊഷ്മാവ് നഗരത്തിൽ രേഖപ്പെടുത്തിയത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.അത് 38.5 ഡിഗ്രി ആയിരുന്നു. ഒരു കാലത്ത് ഫാൻ പോലും ആവശ്യമില്ലായിരുന്ന നഗരത്തിൽ നല്ലൊരു വിഭാഗം എ.സി. വാങ്ങുന്നതിനേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു, ഈ സമയത്താണ് മനസിൽ കുളിർ മഴയായി നഗരത്തിൽ വേനൽ മഴയെത്തുന്നത്. കനത്ത ഇടിമുടക്കത്തിൻ്റേയും കാറ്റിൻ്റേയും അകമ്പടിയോടെ ഇന്ന് വൈകുന്നേരം 6 മണിയോടെ ശിവാജി നഗർ, ഇന്ദിരാ നഗർ, മാറത്തഹള്ളി, സി.വി.രാമൻ നഗർ, വിജയ…

Read More

‘പലതവണ അബോർഷൻ ചെയ്തു’ അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി 

bhavana

തനിക്ക് കേള്‍ക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞ് നടി ഭാവന. താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്. റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച്‌ പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയില്‍ പോയി അബോർഷൻ ചെയ്തു. കൊച്ചിയില്‍ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. ഇത് കേട്ട് കേട്ട് മടുത്തു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാല്‍ അബോർഷൻ ആണേല്‍…

Read More

വിവാഹിതയായ യുവതിയെ പുനർവിവാഹത്തിനായി ശല്യം ചെയ്തു; ആവശ്യം നിരസിച്ചതിന് പിന്നാലെ യുവാവ് വീടിന് തീയിട്ടു 

ബെംഗളൂരു: വിവാഹിതയും സന്തുഷ്ട കുടുംബവുമുള്ള യുവതിയോട് ഭർത്താവിനെയും വീടിനെയും ഉപേക്ഷിച്ച് കൂടെ വരണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ശല്യം. യുവതി പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, പ്രതി അർബാസ് രാത്രിയിൽ യുവതിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് തീയിട്ടു. ഭർത്താവിൻ്റെ വീട്ടിൽ സന്തോഷകരമായ കുടുംബം നയിക്കുകയായിരുന്നു അവർ. അതിനിടെയാണ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രതി യുവതിയെ സമീപിച്ചത്. അവൾ അവൻ്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെയാണ് ശല്യം കൂടിയത്. അവളുടെ മൊബൈൽ നമ്പർ കണ്ടെത്തി, താൻ നിങ്ങളുടെ സുഹൃത്തായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് യുവതിയുടെ മൊബൈൽ…

Read More

‘പോയി തൂങ്ങി ചാവൂ’ എന്നു പറഞ്ഞത് ആത്മഹത്യ പ്രേരണയായി കണക്കാക്കില്ല; ഹൈക്കോടതി 

ബെംഗളൂരു: ‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് ഇത്തരം ഒരു പ്രസ്താവനയുടെ പേരില്‍ ഒരാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കിയത്. വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതൻ ജീവനൊടുക്കിയത്. തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ‘പോയി തൂങ്ങിച്ചാവൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ അതു ദേഷ്യം വന്നപ്പോള്‍ പറഞ്ഞ വാക്കുകളാണെന്നും പുരോഹിതൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ എടുത്ത തീരുമാനം അതിനാലല്ലെന്നും…

Read More
Click Here to Follow Us