കേരളത്തിൽ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: കേരളത്തിൽ ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡില്‍ എത്തി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഉന്നതതല യോഗം തീരുമാനമെടുക്കും. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവല്‍ക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉല്‍പ്പാദവും ബോര്‍ഡ് വര്‍ധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയര്‍ന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ചു…

Read More

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം

കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. നിലവിൽ പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്.…

Read More

400 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത പ്രജ്വൽ രേവണ്ണയെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണം; രാഹുൽ ഗാന്ധി

ബെംഗളൂരു: ലൈംഗികാരോപണ കേസിലെ പ്രതിയും ജനതാദൾ (സെക്കുലർ) നേതാവുമായ പ്രജ്വൽ രേവണ്ണയെ പിന്തുണച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോകൾ ഉണ്ടാക്കുകയും ചെയ്തു. ഇത്, കൂട്ടബലാത്സംഗമാണ്. കർണാടകയിലെ ജനങ്ങളുടെ മുന്നിൽ പ്രധാനമന്ത്രി ഈ കൂട്ടബലാത്സംഗക്കാരനെ പിന്തുണക്കുകയും വോട്ട് ചോദിക്കുകയും ചെയ്യുകയായിരുന്നു. നിങ്ങൾ ഈ കൂട്ട ബലാത്സംഗിക്ക് വോട്ട് ചെയ്യുക, അത് അവനെ സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്”കർണാടകയിലെ ശിവമോഗയിൽ ഒരു പൊതു റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മുൻ…

Read More

7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു 

ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.

Read More

നഗരത്തിലെ കല്യാൺ ജ്വല്ലറിയിൽ വൻ അപകടം; മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്

ബെംഗളൂരു : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് എസി പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് സംഭവം. ബെല്ലാരി തെരു സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കല്യാണ ജ്വല്ലേഴ്‌സിൽ ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും പോലീസ് അറിയിച്ചു. ജ്വല്ലറിയിലെ എസി സംവിധാനത്തിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് സംഭവം. ഈ സമയം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും പെട്ടെന്ന് എസി പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടാവുകയും ജനൽ ചില്ലുകൾ എല്ലായിടത്തും തകരുകയും ചെയ്തു. ഈ ജോലിക്കെത്തിയ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്ന്…

Read More

പരാതിക്കാരിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയി; എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസ് 

ബെംഗളൂരു: മകന് പിന്നാലെ എച്ച്‌ ഡി രേവണ്ണയ്ക്കെതിരെയും പോലീസ് കേസ്. ലൈംഗിക പീഡന പരാതി ഉന്നയിച്ച ഇരയുടെ അമ്മയെ തട്ടിക്കൊണ്ടുപോയതിനാണ് എച്ച്‌ഡി രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്. ഹാസൻ സ്വദേശി സതീഷ് ബാബണ്ണ എന്നയാള്‍ ആണ് രേവണ്ണയുടെ നിർദേശ പ്രകാരം തന്‍റെ അമ്മയെ തട്ടിക്കൊണ്ട് പോയതെന്ന് പരാതി. കേസില്‍ രേവണ്ണ ഒന്നാം പ്രതി ആണ്.…

Read More

ആടുജീവിതം ഒടിടി യിൽ 

മലയാള സിനിമയില്‍ ദൃശ്യവിസ്മയം തീർത്ത ആടുജീവിതം ഇനി ഒടിടി യിൽ. ആദ്യദിനം മുതല്‍ കേരളത്തില്‍ അടക്കം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തി. വെറും നാല് ദിവസത്തില്‍ 50കോടി ക്ലബ്ബില്‍ എത്തിയ ചിത്രം ഇതാ ഒടിടിയില്‍ എത്താൻ ഒരുങ്ങുന്നെന്ന വിവരം പുറത്തുവരികയാണ്. ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം മെയ് പത്തിന് ആടുജീവിതം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോർസ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിഗ് സ്ക്രീനില്‍ ആടുജീവിതം കണ്ടവർക്ക് വീണ്ടും കാണാനുള്ള അവസരവും കാണാത്തവർക്ക് കാണാനുള്ള…

Read More

വിമാനത്തിന്റെ എമർജൻസിവാതിൽ തുറക്കാൻ ശ്രമിച്ചു 22 കാരൻ അറസ്റ്റിൽ

ബെംഗളൂരു : യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി കാർത്തിക് കിരണിനെയാണ് (22) ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. കൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറക്കാനാണ് കാർത്തിക് ശ്രമിച്ചത്. ഇയാളെ വിമാനത്തിലെ ജീവനക്കാർ പോലീസിന് കൈമാറുകയുമായിരുന്നു. എം.സി.എ. വിദ്യാർഥിയായ കാർത്തിക് ബെംഗളൂരുവിലെ സുഹൃത്തിനെ കാണാൻ വരുകയായിരുന്നു.

Read More

സ്വർണ വില കുറഞ്ഞു!!! പുതിയ നിരക്ക് ഇങ്ങനെ 

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളില്‍ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയില്‍ സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ ഔണ്‍സിന് 2,302.51 ഡോളറില്‍ തുടരുകയാണ്.

Read More

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും…

Read More
Click Here to Follow Us