ന്യൂ മംഗലാപുരം തുറമുഖത്തേക്കുള്ള അവസാന കപ്പൽ എത്തി; ഈ വർഷത്തെ ക്രൂയിസ് സീസൺ അവസാനിച്ചു

ബെംഗളൂരു: ക്രൂയിസ് സീസണിലെ അവസാന കപ്പൽ ചൊവ്വാഴ്ച ന്യൂ മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടു . 1141 യാത്രക്കാരും 752 ക്രൂ അംഗങ്ങളുമായി മാർഷൽ ഐലൻഡ് ഫ്ലാഗ്ഡ് കപ്പൽ “റിവിയേര” രാവിലെ 8.30 നാണ് എത്തിയത്. ന്യൂ മംഗലാപുരം തുറമുഖത്ത് പരമ്പരാഗത ചെണ്ടമേളത്തോടെയാണ് കപ്പലിലെ യാത്രക്കാരെ സ്വാഗതം ചെയ്തത്. പാൻഡെമിക്കിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റവും കൂടുതൽ യാത്രക്കാരുമായി ഈ കപ്പലാണ് എത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. മുമ്പ് കൊച്ചി തുറമുഖത്ത് എത്തിയ കപ്പൽ മംഗളൂരുവിൽ നിന്ന് മോർമുഗാവോ തുറമുഖത്തേക്ക് പോയിരുന്നു. 2023 നവംബർ 28…

Read More

ലോക്‌സഭാതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നിന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 558 കോടിയോളം രൂപ

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകാപെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം കർണാടകത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത് 557.69 കോടി രൂപ. പെരുമാറ്റച്ചട്ടം നിലവിൽവന്ന മാർച്ച് 16 മുതൽ തിരഞ്ഞെടുപ്പുകഴിഞ്ഞ മേയ് ഏഴുവരെയുള്ള കാലയളവിലാണ് ഇത്രയുംതുക പിടിച്ചെടുത്തത്. കർണാടകത്തിൽ ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയുംതുക പിടിച്ചെടുക്കുന്നത് 2019 ലോക്‌സഭാതിരഞ്ഞെടുപ്പുസമയത്ത് 88.27 കോടി രൂപയായിരുന്നു പിടിച്ചെടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് 16 വരെ സംസ്ഥാനത്തുനിന്ന് 537 കോടി വിലമതിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിരുന്നു. 151 കോടി രൂപ, 42 കോടിയുടെ മദ്യം, 126 കോടിയുടെ ലഹരിമരുന്ന്, 71 കോടിയുടെ സ്വർണം, 144…

Read More

ജിൻഡാൽ സ്റ്റീൽ പ്ലാന്റ് ഫാക്ടറിയിലെ വാട്ടർ ടാങ്കിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു മഹാദേവന്റെ ദേഹത്തേക്ക് വെള്ളം തെറിച്ചതോടെ അടിതെറ്റിയ ഇദ്ദേഹം ടാങ്കിലേക്ക് വീണു. മഹാദേവനെ രക്ഷിക്കാനാണ് മറ്റുരണ്ടുപേരും ടാങ്കിലേക്ക് ഇറങ്ങിയത്. പ്ലാന്റിലുണ്ടായിരുന്ന മറ്റുജീവനക്കാരെത്തി മൂവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ തൊരണഗല്ലു…

Read More

പോട്ടറി ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : പോട്ടറി ടൗണിൽ നിർമാണത്തിലുള്ള മെട്രോ സ്റ്റേഷനു സമീപം റോഡിൽ കുഴി രൂപപ്പെട്ടതിനാൽ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗൺ, നന്ദി ദുർഗ റോഡ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഹൈൻസ് റോഡ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. റോഡ് തകർന്നത് ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗണിലേക്കു പോകുന്ന യാത്രക്കാർക്കാണ് ബുദ്ധിമുട്ടായത്. മെട്രോ നിർമാണപ്രവർത്തനങ്ങൾക്ക് കുഴിയെടുക്കുന്നതിനായി താത്കാലികമായി സ്ഥാപിച്ചിരുന്ന ഉപകരണം വീണാണ് റോഡ് തകർന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഈ ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം നിരോധിച്ചെന്ന് അധികൃതർ അറിയിച്ചു. റോഡ് നന്നാക്കുന്ന ജോലികൾ ബാംഗ്ലൂർ മെട്രോ…

Read More

ചൂടിന് വലിയ തോതിൽ ശമനം നൽകി തുടർച്ചയായി വേനൽമഴ; സംസ്ഥാനത്ത് കടപുഴകിയത് 152 മരങ്ങൾ

ബെംഗളൂരു : മൂന്നുദിവസങ്ങളിലായി നഗരത്തിൽ പെയ്ത വേനൽമഴയിൽ കടപുഴകി വീണത് 152 മരങ്ങൾ. ബെംഗളൂരു കോർപ്പറേഷന്റേതാണ് കണക്ക്. മരം വീണതിനെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ വ്യാപകമായി വൈദ്യുതി തടസ്സവുമുണ്ടായി. പലയിടങ്ങളിലും ഗതാഗതം താറുമാറായി. എന്നാൽ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽതന്നെ മരങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞതായും കോർപ്പറേഷൻ അറിയിച്ചു. ഹെബ്ബാൾ സർക്കിൾ, ജയമഹൽ റോഡ്, യെലഹങ്ക, കെ.ആർ. മാർക്കറ്റ്, ടിൻ ഫാക്ടറി, നയന്തനഹള്ളി, ബെന്നിഗനഹള്ളി, എസ്. ജെ.പി. റോഡ്, മൈസൂരു റോഡ്, രാമമൂർത്തി നഗർ, വദ്ദരപ്പാളയ എന്നിവിടങ്ങളിൽ വേനൽമഴയിൽ വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴക്കാലമെത്തുന്നതിന് മുമ്പ്…

Read More

നഗരത്തിൽ അപകടം വിതച്ച് ‘ബൈക്ക് വീലിങ്’; ബോധവത്കരണ കാമ്പയിൻ ഒരുക്കി പോലീസ്

ബെംഗളൂരു : നടുറോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ (ബൈക്ക് വീലി) നടത്തുന്നതും അപകടങ്ങളുണ്ടാകുന്നതും പതിവായതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവത്കരണം സംഘടിപ്പിക്കാൻ ട്രാഫിക് പോലീസ്. ഇത്തരം അഭ്യാസപ്രകടനങ്ങൾ മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും വർധിച്ചുവരുന്ന അപകടങ്ങളുമുൾപ്പെടെ ഉയർത്തിക്കാട്ടിയാകും ബോധവത്കരണം സംഘടിപ്പിക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം ഏകോപിപ്പിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച് ബൈക്ക് അഭ്യാസം നടത്തിയ 191 പേർക്കെതിരേയാണ് ഈ വർഷം കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 17 കേസുകളിൽ ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവരാണ്. നൈസ് റോഡ്, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിലാണ് അഭ്യാസപ്രകടനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്.…

Read More

പ്രവീൺ നെട്ടാരു വധക്കേസ് : മുഖ്യപ്രതിയുൾപ്പെടെ മൂന്നുപേരെ എൻ.ഐ.എ. അറസ്റ്റുചെയ്തു

ബെംഗളൂരു : കർണാടകത്തിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു. ദക്ഷിണകന്നഡ ജില്ലയിലെ സുള്ള്യ സ്വദേശി മുസ്തഫ പൈച്ചർ, കുടക് സ്വദേശികളായ സിറാജ്, ഇല്യാസ് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഹാസൻ ജില്ലയിലെ സകലേശ്പുരയിൽനിന്നാണ് ഇൻസ്പെക്ടർ ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള എൻ.ഐ.എ. സംഘം ഇവരെ പിടികൂടിയത്. മുസ്തഫയെയും ഇല്യാസിനെയും സിറാജാണ് സകലേശ്പുരയിൽ ഒളിവിൽക്കഴിയാൻ സഹായിച്ചത്. ഇരുവരെയും ഒളിവിൽക്കഴിയാൻ സഹായിച്ചതിനാണ് സിറാജിനെ അറസ്റ്റുചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുസ്തഫ പൈച്ചറാണ് കേസിലെ മുഖ്യപ്രതി. നിരോധിക്കപ്പെട്ട സംഘടനയായ…

Read More

കൂനുംമേൽ കുരു; ബി.ജെ.പി. നേതാവ് ദേവരാജെഗൗഡയുടെ പേരിൽ ലൈംഗികാതിക്രമത്തിന് കേസ്

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണ എം.പി. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞവർഷം ബി.ജെ.പി. നേതൃത്വത്തിന് കത്തെഴുതിയ ഹാസനിലെ ബി.ജെ.പി. നേതാവ് ജി. ദേവരാജെ ഗൗഡയുടെ പേരിൽ പോലീസ് ലൈംഗിക ഉപദ്രവത്തിന് കേസെടുത്തു. ഹാസനിലെ 36-കാരി നൽകിയ പരാതിയിലാണ് കേസ്. വസ്തു വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പ്രജ്ജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് കഴിഞ്ഞവർഷംതന്നെ ദേവരാജെഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കൊടുക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച്.ഡി. രേവണ്ണയ്ക്കെതിരേ ഹൊളെനരസിപുരയിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു ദേവരാജെഗൗഡ.

Read More

നഗരത്തിൽ മഴ ശക്തമായി: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള 17 ഓളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു : വ്യാഴാഴ്ചരാത്രി പെയ്ത കനത്തമഴയെത്തുടർന്ന് വെള്ളിയാഴ്ച ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 17 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 13 ആഭ്യന്തരവിമാനങ്ങളും മൂന്ന് അന്താരാഷ്ട്ര വിമാനങ്ങളും ഒരു ചരക്കുവിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്. ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ജാംനഗർ, കൊൽക്കത്ത, ലഖ്നൗ, പുണെ, മധുര, റാഞ്ചി എന്നിവിടങ്ങളിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര, ആകാശ എയർ, സ്റ്റാർ എയർ എന്നീ കമ്പനികളുടെ ആഭ്യന്തരസർവീസുകളും സിങ്കപ്പൂർ എയർലൈൻ, ഇത്തിഹാദ്, കെ.എൽ.എം. എന്നിവയുടെ അന്താരാഷ്ട്ര സർവീസുകളുമാണ് തിരിച്ചുവിട്ടത്. വ്യാഴാഴ്ച രാത്രി 9.25-നും 10.29-നും ഇടയിൽ…

Read More

പ്രജ്ജ്വലിനെതിരെ വീണ്ടും ഒരു ബലാത്സംഗക്കേസ് കൂടി: കേസ് കൂടുതൽ ശക്തമാകുന്നു

ബെംഗളൂരു : അശ്ലീല വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ലൈംഗിക പീഡനാരോപണത്തിൽ കുടുങ്ങിയ ഹാസനിലെ ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു ബലാത്സംഗക്കേസുകൂടി രജിസ്റ്റർ ചെയ്തു. മേയ് എട്ടിന് ബെംഗളൂരുവിലാണ് കേസെടുത്തത്. ഇതോടെ പ്രജ്ജ്വലിന്റെപേരിൽ രജിസ്റ്റർചെയ്ത ലൈംഗിക പീഡനക്കേസുകൾ മൂന്നായി. പരാതിക്കാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആവർത്തിച്ചുള്ള ബലാത്സംഗം, പീഡനരംഗം ചിത്രീകരിക്കൽ, ഭീഷണിപ്പെടുത്തൽ, കാര്യം സാധിക്കുന്നതിനായി ലൈംഗികബന്ധത്തിന് ആവശ്യപ്പെടുക തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തത്. എച്ച്.ഡി. രേവണ്ണയുടെ വീട്ടിലെ മുൻജോലിക്കാരി നൽകിയ പരാതിയിലാണ് പ്രജ്ജ്വലിനെതിരേ ആദ്യം കേസെടുത്തത്. പിന്നീട് ഹാസനിലെ തദ്ദേശസ്ഥാപനത്തിലെ മുൻ വനിതാ ജനപ്രതിനിധി നൽകിയ…

Read More
Click Here to Follow Us