സ്വകാര്യ റിസോർട്ടിലെ സിപ്പ്‌ലൈനിന്റെ കേബിൾ പൊട്ടിവീണ് യുവതിക്ക് മരിച്ചു

ബെംഗളൂരു : സിപ്പ്‌ലൈനിൽ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരു അത്തിബല്ലെ സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ രഞ്ജിത (35) ആണ് മരിച്ചത്. രാമനഗരയിലെ സ്വകാര്യ റിസോർട്ടിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. സിപ്പ്‌ലൈനിലൂടെ സഞ്ചരിക്കുന്നതിനിടെ കേബിൾ പൊട്ടി രഞ്ജിത നിലത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രഞ്ജിതയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും ജീവനക്കാർക്കുമെതിരേ പോലീസ് കേസെടുത്തു. സഹപ്രവർത്തകരായ 18 അംഗസംഘത്തിനൊപ്പമാണ് രഞ്ജിത റിസോർട്ടിലെത്തിയത്. സിപ്പ്‌ലൈനുകളും ഊഞ്ഞാലുമുൾപ്പെടെ സാഹസിക വിനോദത്തിനുള്ള ഒട്ടേറെ സംവിധാനങ്ങൾ റിസോർട്ടിലുണ്ടായിരുന്നു. എന്നാൽ ഇവയിൽ കയറുന്നവർക്ക് ഹെൽമെറ്റോ…

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന കേസ്; അന്വേഷണം സി.ഐ.ഡി.ക്ക്

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്ന കേസിന്റെ അന്വേഷണം പോലീസിന്റെ സി.ഐ.ഡി.വിഭാഗത്തിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. കൊല്ലപ്പെട്ട അഞ്ജലി അംബിഗെരെയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല നടത്തിയയാളോട് ഒരുതരത്തിലുള്ള അനുഭാവവും കാണിക്കില്ലെന്ന് മന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകി. അന്വേഷണത്തിൽ തടസ്സമുണ്ടാകില്ലെന്നും പറഞ്ഞു. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് കോളേജ് കാംപസിൽ വിദ്യാർഥിനിയായ നേഹ ഹിരേമത്തിനെ കുത്തിക്കൊന്ന കേസ് നേരത്തേ സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു. രണ്ടു കേസും സർക്കാർ ഗൗരവത്തോടെയാണ് കൈകാര്യം…

Read More

മഴ ഇല്ലാഞ്ഞപ്പോൾ മഴയില്ലെന്ന പരാതി; മഴ തുടങ്ങിയപ്പോൾ മഴക്കെടുതിയിൽ വലഞ്ഞ് നഗരവാസികൾ

ബെംഗളൂരു : കനത്ത വേനൽമഴയിൽ വലഞ്ഞ് നഗരവാസികൾ. ഞായറാഴ്ച വൈകീട്ടോടെയുണ്ടായ കനത്തമഴയിൽ നഗരത്തിലെ വിവിധഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്നുണ്ടായ ശുചീകരണപ്രവൃത്തികൾ തിങ്കളാഴ്ചയും തുടർന്നു. പലയിടങ്ങളിലും റോഡുകളിൽ ചെളിവെള്ളം കെട്ടിനിൽക്കുന്നത് കാൽനടയാത്രപോലും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ചിക്‌പേട്ട്, യെലഹങ്ക ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകപ്രതിഷേധവുമുയർന്നു. ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ട ചിക്‌പേട്ടിലും പരിസരപ്രദേശങ്ങളിലും ഓവുചാലുകളിലെ മാലിന്യം കോർപ്പറേഷൻ ജീവനക്കാരെത്തി തിങ്കളാഴ്ച നീക്കംചെയ്തു. യെലഹങ്കയിൽ മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളക്കെട്ടുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ബി.ബി.എം.പി. ചീഫ് കമ്മിഷണർ…

Read More

മടിയിലിരുത്തി ബൈക്ക് ഓടിച്ച കേസിൽ യുവാവ് അറസ്റ്റിൽ; സാഹസികയാത്ര ചെയ്തത് പ്രതിശ്രുതവധുവിനോപ്പം

ബെംഗളൂരു : പ്രതിശ്രുതവധുവിനെ മടിയിലിരുത്തി ബൈക്ക് യാത്ര നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരു എം.വി. ലേഔട്ട് സ്വദേശിയായ സിലമ്പരസൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം യുവാവ് പെൺകുട്ടിയെ മടിയിലിരുത്തി ഹെബ്ബാൾ മേൽപ്പാലത്തിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഏതാനും ചിലർ ഈ ദൃശ്യങ്ങൾ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഹെബ്ബാൾ ട്രാഫിക് പോലീസ് യുവാവിന്റെപേരിൽ കേസെടുക്കുകയായിരുന്നു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിലമ്പരസനാണ് ബൈക്കോടിച്ചതെന്ന് കണ്ടെത്തിയത്. പിടികൂടിയശേഷമുള്ള ദൃശ്യങ്ങളും സിലമ്പരസൻ ബൈക്കോടിക്കുന്ന ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ ബോധവത്കരണത്തിന്റെ ഭാഗമായി ബെംഗളൂരു…

Read More

ഓണത്തിന് നാട്ടിലേക്കുള്ള യാത്ര പതിവ് പോലെത്തന്നെ ഹുദാഹവാ; തീവണ്ടികളിൽ ടിക്കറ്റില്ല

ബെംഗളൂരു : ഓണാവധിക്ക് നാലുമാസത്തോളം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്നും ചെന്നൈയിൽനിന്നും കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല. സെപ്റ്റംബർ 15-നാണ് തിരുവോണം. അതിനാൽ 12, 13 തീയതികളിലാണ് മലയാളികൾ കൂടുതലും നാട്ടിലേക്കുപോകുന്നത്. ഇതിൽ 13 വെള്ളിയാഴ്ചയായതിനാൽ ഈ ദിവസത്തെ തീവണ്ടികളിലാണ് മുഴുവൻ ടിക്കറ്റുകളും തീർന്നത്. 12-ന് ചില തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. ബുക്കിങ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റുകൾ തീർന്നതിനാൽ മലയാളികളുടെ ഓണയാത്ര ഇത്തവണയും ദുരിതമാകുമെന്നാണ് സൂചന. തീവണ്ടി ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. യാത്രയ്ക്ക് ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ…

Read More

സമയപരിധിയിൽ കൂടുതൽ സമയം മെട്രോ സ്റ്റേഷനുകളിൽ ചെലവഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോളൂ ബിഎംആർസി നടപടി കർശനമാക്കി

ബെംഗളൂരു: നമ്മ മെട്രോയിലെ തിരക്കൊഴിവാക്കാൻ, അനുവദനീയമായ സമയപരിധിയിൽ കൂടുതൽ സമയം സ്റ്റേഷനുകളിൽ ചെലവഴിക്കുന്നവർക്കെതിരെ ബിഎംആർസി നടപടി കർശനമാക്കി. യാത്ര അവസാനിച്ചിട്ടും 20 മിനിറ്റിൽ കൂടുതൽ സ്റ്റേഷനിൽ ചെലവഴിക്കുന്നവരിൽ നിന്ന് 50 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ 10.75 ലക്ഷം യാത്രക്കാരിൽ നിന്നു 5.38 കോടി രൂപ ബിഎംആർസിക്ക് പിഴയിനത്തിൽ ലഭിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് ബിഎംആർസി നടപടി കർശനമാക്കിയത്. തിരക്കേറിയതോടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും വർധിച്ചിരുന്നു. മെട്രോ സുരക്ഷാ ജീവനക്കാരിയെ യാത്രക്കാരൻ ലൈംഗികമായി അതിക്രമിച്ച സംഭവവുമുണ്ടായി. കഴിഞ്ഞ ദിവസം മഴയായതിനാൽ…

Read More

നഗരത്തിലെ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടനെത്തും

ബെംഗളൂരു: കർണാടക സർക്കാരിൻ്റെ ജനപ്രിയ പദ്ധതിയായ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു. ഇന്ദിരാ കാൻ്റീനുകളിൽ ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം. ഇതുവഴി ഉപയോക്താക്കൾക്ക് തിരക്കൊഴിവാക്കി സ്വയം ഭക്ഷണം ഓർഡർ ചെയ്യാനാകും. പരീക്ഷണാടിസ്ഥാനത്തിൽ ആർആർ നഗറിലെ ഇന്ദിരാ കാന്റീനിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് നഗരത്തിലെ കൂടുതൽ കാൻ്റീനുകളിലേക്ക് കിയോസ്കുകൾ എത്തിക്കാൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇന്ദിരാ കാൻ്റീൻ മെനു പൂർണമായും ലഭ്യമാകുന്ന തരത്തിലാണ് കിയോസ്കുകൾ ഒരുക്കുക. അതുവഴി ഉപയോക്താക്കൾക്ക് സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്യാനാകും. തുടർന്ന് ലഭ്യമാകുന്ന ടോക്കൺ ഉപയോഗിച്ചു ഭക്ഷണം…

Read More

സൂക്ഷിക്കുക; സംസ്ഥാനത്ത് മഴ തുടരും; നഗരം വെള്ളക്കെട്ട് ഭീഷണിയിൽ

ബെംഗളൂരു : ബെംഗളൂരുവിൽ മഴ ശക്തമായിത്തുടങ്ങിയതോടെ വെള്ളക്കെട്ടും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പെയ്ത മഴയിൽ നഗരത്തിന്റെ പല പ്രദേശങ്ങളിലും ജനവാസമേഖലയിൽ വെള്ളക്കെട്ടുണ്ടായി. യെലഹങ്കയിൽ നോർത്ത് വുഡ് അപ്പാർട്ട്‌മെന്റിനുസമീപമുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഇരുചക്രവാഹനങ്ങൾ വെള്ളത്തിൽമുങ്ങി. അഴുക്കുവെള്ളം പൊങ്ങിയതോടെ ഇതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. സമീപത്തെ താഴ്ന്നപ്രദേശങ്ങളിലും വെള്ളംപൊങ്ങി. കെ.ബി. ഹള്ളി, ഡി.ബി. ഹള്ളി, മാറത്തഹള്ളി, കാർത്തിക്‌നഗർ എന്നിവിടങ്ങളിൽ റോഡുകളിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. ഞായറാഴ്ച രാത്രിയും നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ശക്തിയായി മഴപെയ്തു. ഇതേത്തുടർന്ന് രാമമൂർത്തിനഗർ, സഞ്ജയനഗര ക്രോസ്, ഹുനസമരനഹള്ളി സർവീസ് റോഡ്, ഹെബ്ബാൾ, അനിൽ കുംബ്ലെ ജംഗ്ഷൻ, ബി.ആർ.വി.…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റം: വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പ്രവേശന നിരക്കിൽ മാറ്റംവരുത്തി ബെംഗളൂരു ഇൻ്റർനാഷണൽ എയ‍ർപോ‍ർട്ട് ലിമിറ്റഡ്. ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങളുടെയും സ്വകാര്യ വാഹനങ്ങളുടെയും പ്രവേശന നിരക്കിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. മേയ് 20 മുതൽ പ്രവേശന നിരക്കിലെ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന ക്യാബ് ഉൾപ്പെടെയുള്ള കൊമേഷ്യൽ വാഹനങ്ങൾ (മഞ്ഞ നമ്പ‍ർ പ്ലേറ്റ്) ഏഴ് മിനിറ്റ് നേരംവരെ തുടരുന്നതിന് 150 രൂപ പ്രവേശന നിരക്കായി നൽകണം. ഏഴ് മിനിറ്റിന് മുകളിൽ തുടരുകയാണെങ്കിൽ 300 രൂപയാണ് നിരക്ക്. സ്വകാര്യ…

Read More

കേരളത്തിൽ ന്യൂനമർദ്ദം വരുന്നു; ഇന്നും മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും റെഡ് അലേർട്ടും പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. റെഡ് അലേർട്ട് ഇന്ന് : പത്തനംതിട്ട, കോട്ടയം, ഇടുക്കി നാളെ : പത്തനംതിട്ട തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന്…

Read More
Click Here to Follow Us