ബെംഗളൂരു: മാമ്പഴ പ്രേമികൾക്ക് സന്തോഷവാർത്തയുമായി, ബെംഗളൂരു ലുലു മാളിൽ മാമ്പഴ മേള 95ൽ അധികം ഇനങ്ങളാണ് ബെംഗളൂരു ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. വിവിധതരം മാമ്പഴങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങി വലിയതോതിലാണ് ഉപഭോകതാക്കൾക്ക് മാമ്പഴമാധുര്യം നുണയാനായി, ലുലുവിൽ വിപുലമായ സംവിധാനങ്ങളോടെ മേള സജ്ജമാക്കിയിരിക്കുന്നത്. കന്നഡ ചലച്ചിത്ര നടി ശരണ്യ ഷെട്ടി, മാമ്പഴമേള ഉദ്ഘാടനം ചെയ്തു. നാവിൽ കൊതിയൂറുന്ന, തൊണ്ണൂറ്റിയഞ്ചിലധികം വ്യത്യസ്തയിനങ്ങളാണ് മേളയുടെ ഭാഗമായി വിൽപനയ്ക്ക് ഒരുക്കിയിരിക്കുന്നത്. രത്നഗിരി അൽഫോൻസോ, പ്രിയൂർ, മൂവാണ്ടൻ, കേസർ, സിന്ദൂര, മൽഗോവ, ചക്കരഗുണ്ട്, നീലം, അൽഫോൻസോ, തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തുനിന്നും, കർഷകരിൽ…
Read MoreDay: 27 May 2024
കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍ ലഭിക്കാനാണ് സാധ്യയതയെന്നും ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. റുമാല്‍ ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ ബാധിച്ചിട്ടില്ല. ഈ ആഴ്ചയ്ക്കുള്ളഇല്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവുപോലെ കേരളത്തില്‍ എത്തും. 31ന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് ഏപ്രിലില്‍ തന്നെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭിക്കും.
Read Moreയെദ്യൂരപ്പക്കെതിരെ പരാതി നൽകിയ സ്ത്രീ ആശുപത്രിയിൽ മരിച്ചു
ബെംഗളൂരു: പതിനേഴുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച്, ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പരാതി നല്കിയ സ്ത്രീ മരിച്ചു. ഹുളിമാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മേയ് 26ന് രാത്രിയാണ് അൻപത്തിമൂന്നുകാരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചത്. ചികിത്സയോട് പ്രതികരിക്കാനാകാതെ ഇവർ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സ്ത്രീ ശ്വാസകോശ അര്‍ബുദ ബാധിതയായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നായിരുന്നു പരാതി. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് പോക്സോ വകുപ്പ്…
Read Moreമെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ
ബെംഗളൂരു: ലൈംഗിക പീഡനക്കേസുകളിൽ മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് പ്രജ്വൽ രേവണ്ണ. “എന്നെ തെറ്റിദ്ധരിക്കരുത്, 31ന് രാവിലെ 10 മണിക്ക്, ഞാൻ എസ്ഐടിക്ക് മുന്നിൽ ഉണ്ടാകും, ഞാൻ സഹകരിക്കും, എനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്, ഇത് തനിക്കെതിരായ കള്ളക്കേസുകളാണ്, എനിക്ക് നിയമത്തിൽ വിശ്വാസമുണ്ട്,” പ്രജ്വൽ രേവണ്ണ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചന എന്ന് വിളിച്ച പ്രജ്വൽ രേവണ്ണ വിഷാദത്തിലും ഒറ്റപ്പെടലിലും ആണെന്നും പറഞ്ഞു. താൻ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതാവിനോടും പാർട്ടി പ്രവർത്തകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.…
Read Moreരോഗാവസ്ഥ തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസിൽ
തൻറെ പ്രതിഭ കൊണ്ട് മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസില്‍. അച്ഛൻറെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് എങ്കിലും അത് വിജയിച്ചില്ല. അതോടെ സിനിമയില്‍ നിന്നും മാത്രമല്ല സ്വന്തം നാട്ടില്‍ നിന്നും ഫഹദ് ഇടവേള എടുത്തു. ഫഹദിന്റെ രണ്ടാം വരവ് മലയാളികളെ ഞെട്ടിച്ചു. പിന്നീട് അങ്ങോട്ട് ഫഹദ് എന്ന താരം വളർന്നത് ഞൊടിയിടയിലായിരുന്നു. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസില്‍. ആവേശമാണ് മലയാളത്തില്‍ ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ…
Read Moreരണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർപഴുവില്‍ വെസ്റ്റ് ജവഹർ റോഡില്‍ സിജോ സീമ ദമ്പതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിൻറെ ഗേറ്റ് തുറന്ന് മുന്നില്‍ വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് എത്തുകയായിരുന്നു. അതുവഴി ബൈക്കില്‍ വന്ന നാട്ടുകാരായ രണ്ട് യുവാക്കളാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreഒരു കുടുംബത്തിലെ ആറുപേർ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചു
ബെംഗളൂരു : ഹാസനിൽ കാർ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് ഒരുകുട്ടിയുൾപ്പെടെ കുടുംബത്തിലെ ആറുപേർ മരിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ദേവനഹള്ളി സ്വദേശികളായ നാരായണസ്വാമി (50), സുനന്ദ (40), രവികുമാർ(30), നേത്ര (25), ചേതൻ(ഏഴ്), ഗുണശേഖർ(28) എന്നിവരാണ് മരിച്ചത്. ദേശീയപാത 75-ൽ ഹാസൻ ടൗണിനു സമീപം ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. മംഗളൂരുവിലെ ബന്ധുവീട്ടിൽപോയി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡിനു നടുവിലെ മീഡിയൻ മറികടന്ന് എതിർവശത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ…
Read Moreനഗരത്തിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ പ്രത്യേക പരിശോധന; ഒരാഴ്ചയ്ക്കിടെ ട്രാഫിക് പോലീസ് ഈടാക്കിയത് 16 ലക്ഷം രൂപ പിഴ
ബെംഗളൂരു : ഗതാഗത നിയമലംഘനം കണ്ടെത്താൻ ബെംഗളൂരു നോർത്ത് ഡിവിഷൻ ട്രാഫിക് പോലീസ് ഒരാഴ്ചയായി നടത്തിയ പ്രത്യേക പരിശോധനയിൽ പിഴയിനത്തിൽ ഈടാക്കിയത് 16 ലക്ഷം രൂപ. 2,647 കേസുകളും രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിനും നടപ്പാതകളിൽ വാഹനം നിർത്തിയതിനുമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. പതിവ് പരിശോധനകൾക്കു പുറമേയാണ് കൂടുതൽ ട്രാഫിക് പോലീസുകാരെ പ്രധാന ജങ്ഷനുകളിൽ നിയോഗിച്ച് അധികൃതർ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്. ഓട്ടം വിളിച്ചിട്ടും പോകാതിരിക്കുന്ന ഓട്ടോറിക്ഷകൾ, അതിവേഗത്തിൽ ഓടിച്ച ബെംഗളൂരു കോർപ്പറേഷന്റെ മാലിന്യസംഭരണ ലോറികൾ എന്നിവയ്ക്കെതിരേയും പ്രത്യേക പരിശോധനയിൽ കേസെടുത്തതായി അധികൃതർ…
Read Moreകനത്ത മഴയിൽ റോഡ് കാണാതെ ഓട്ടോ കനാലിൽ വീണു; ഡ്രൈവർ മരിച്ചു
ബെംഗളൂരു : മംഗലാപുരം നഗരത്തിലെ കൊട്ടറ അബ്ബാക്ക നഗരത്തിൽ ഉണ്ടായ കനത്ത മഴയിൽ ഓട്ടോ കനാലിന് താഴേക്ക് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. ഡ്രൈവർ ദീപക് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ കൊട്ടറയിൽ രാജകലുവ് നിറഞ്ഞൊഴുകുകയായിരുന്നു. കനാലിന് തടയണയില്ലാത്തതിനാൽ വെള്ളം റോഡിലേക്ക് എത്തിയിരുന്നു. രാത്രി ഇതേ റോഡിൽ വന്ന ഡ്രൈവർ ദീപക് കനാലിലേക്ക് ഓട്ടോയ്ക്കൊപ്പം താഴെ വീണു. റോഡിലും രാജകനാലിലും ഒരേപോലെ വെള്ളം ഒഴുകിയതാണ് അപകടത്തിന് കാരണം. മംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ്റെ അനാസ്ഥയുടെ ഇരയാണ് ഓട്ടോ ഡ്രൈവർ ദീപക്കെന്ന് വീട്ടുകാർ…
Read Moreകഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായ വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് പൊലിഞ്ഞത് 51 ജീവനുകൾ
ബെംഗളൂരു : കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകത്തിൽ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 51 ജീവനുകളെന്ന് എ.ഡി.ജി.പി.(ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മരണനിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു. അധിക വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് ഭൂരിഭാഗം മരണങ്ങളുടെയും കാരണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഹാസനിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ച വിവരം പങ്കുവെക്കുന്നതിനൊപ്പമാണ് അലോക് കുമാർ ഈ വിവരങ്ങളും അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഹാവേരിയിലെ റാണെബെന്നൂരിൽ തിരുപ്പതി തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പാലത്തിൽനിന്നുവീണ് നാലുപേർ മരിച്ചിരുന്നു. അതേദിവസംതന്നെ…
Read More