കനത്ത മഴയിൽ മണ്ഡ്യയിൽ ട്രെയിനിന് മുകളിൽ മരം വീണു; ലോക്കോ പൈലറ്റിന് പരിക്ക്

train

ബെംഗളൂരു : തിങ്കളാഴ്‌ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ നഗരത്തിലെ ഫാക്ടറി സർക്കിളിനു സമീപം ട്രെയിനിനു മുകളിൽ മരം ഒടിഞ്ഞുവീണ് ലോക്കോ പൈലറ്റിന് പരിക്കേറ്റു.

തലയ്ക്ക് പരിക്കേറ്റ ലോക്കോ പൈലറ്റ് എൻ.എസ്. പ്രശാന്ത് മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (മിംസ്) ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് വരികയായിരുന്നു മെമോ ട്രെയിൻ. ഈ അവസരത്തിൽ ഫാക്ടറി സർക്കിളിന് സമീപം മരം ട്രെയിനിൻ്റെ മുൻവശത്ത് ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ ട്രെയിനിൻ്റെ ചില്ലുകൾ തകരുകയും ലോക്കോ പൈലറ്റിന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.

പൈലറ്റ് ഉടൻ ട്രെയിൻ നിർത്തി കൺട്രോൾ റൂമിൽ വിവരമറിയിച്ചു. പരിക്കേറ്റ ജീവനക്കാരെ റെയിൽവേ പോലീസ് മിംസിൽ പ്രവേശിപ്പിച്ചു.

പിന്നീട് അഞ്ഞൂറിലധികം യാത്രക്കാരെ വിശ്വമാനവ പാസഞ്ചർ ട്രെയിനിൽ മൈസൂരിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഒരു മണിക്കൂറിന് ശേഷം യാത്രക്കാർ മറ്റൊരു ട്രെയിനിൽ യാത്ര തുടർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us