ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ.

വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം.

എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്.

കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്.

അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ.

സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്.

ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും അസോസിയേഷന്റെ വിലയിരുത്തലുണ്ട്.

കൂടുതൽ പേരും ഹോട്ടലുകൾ ഒഴിവാക്കി വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിച്ചുതുടങ്ങി.

വലിയൊരു വിഭാഗം ആളുകളും താരതമ്യേന കുറഞ്ഞ നിരക്കിൽ ഭക്ഷണം കിട്ടുന്ന തട്ടുകടകളിലേക്കും മാറി.

വരും ദിവസങ്ങളിൽ ഹോട്ടലുകളിലേക്ക് ആളുകളെ ആകർഷിക്കാൻ വിവിധ പദ്ധതികളും അസോസിയേഷൻ നടപ്പാക്കാനൊരുങ്ങുകയാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us