സിനിമ താരങ്ങൾക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന ഒരാളെ കൂടി അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സംസ്ഥാനത്തെ നിരവധി സിനിമ താരങ്ങൾക്ക് ലഹരി വസ്ത്തുക്കൾ എത്തിക്കുന്ന ഒരാളെക്കൂടി ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) പിടികൂടി. മിക്ക താരങ്ങളും പങ്കെടുക്കാറുള്ള നിരവധി നിശാ പാർട്ടികളിൽ ലഹരി വസ്തുക്കളെത്തിക്കാറുള്ള ഭട്കൽ സ്വദേശി ഷെരീഫ് ഹസൻ മസൂരിയാണ് പോലീസ് പിടിയിലായത്.

ഏകദേശം ഒരു വർഷത്തിനു മുകളിലായി പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. നഗരത്തിലെ കോട്ടൻപേട്ട്, ബാനസവാടി എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പ്രതിയാണിയാൾ.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ഡൽഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts