ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ബിഎംടിസിയും രണ്ടാം പിയുസി പരീക്ഷ-2 എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിച്ചു. കോർപ്പറേഷനുകളുടെ സിറ്റി, സബർബൻ, റഗുലർ, എക്സ്പ്രസ് ബസുകളിൽ സെക്കൻഡറി പിയുസി പരീക്ഷാ അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ അവരുടെ താമസസ്ഥലത്ത് നിന്ന് നിശ്ചിത പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും യാത്രചെയ്യുമ്പോൾ സൗജന്യ യാത്ര അനുവദിക്കാനാണ് ഉത്തരവ്. കർണാടകയിലെ രണ്ടാം പിയുസി വിദ്യാർത്ഥികൾക്കുള്ള സപ്ലിമെൻ്ററി പരീക്ഷകൾ ഈ അധ്യയന വർഷം ഏപ്രിൽ 29 മുതൽ ആരംഭിക്കും. ഇക്കാര്യത്തിൽ, വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പരീക്ഷാ…
Read MoreDay: 25 April 2024
വീണ്ടും തിരിച്ചടി; ബിജെപി നേതാവ് കോൺഗ്രസിൽ
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കാനിരിക്കേ ബിജെപിക്കു തിരിച്ചടി നല്കി പാർട്ടിയുടെ എംഎല്‍സി കെ.പി.നഞ്ചുണ്ടി കോണ്‍ഗ്രസില്‍ ചേർന്നു. എംഎല്‍സി സ്ഥാനം രാജിവച്ചാണ് പ്രമുഖ പിന്നാക്ക വിഭാഗം നേതാവായ നഞ്ചുണ്ടിയും അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നത്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കെപിസിസി ഓഫീസില്‍ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുർജേവാലയുടെയും സാന്നിധ്യത്തിലാണ് നഞ്ചുണ്ടിയും അനുയായികളും കോണ്‍ഗ്രസില്‍ ചേർന്നത്. വിശ്വകർമ വിഭാഗത്തില്‍പ്പെട്ടയാളായ നഞ്ചുണ്ടി മുന്‍പ് കോണ്‍ഗ്രസിലായിരുന്നു.
Read Moreപ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നും കിറ്റുകൾ പിടികൂടി
കല്‍പ്പറ്റ: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വയനാട് കല്പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പോലീസും തെരഞ്ഞെടുപ്പ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന് പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രന്റെ…
Read Moreവോട്ട് ചെയ്തവർക്ക് ഹോട്ടലുകളിൽ സൗജന്യ ഭക്ഷണം നൽകും; ഹൈക്കോടതി
ബെംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലെത്തുന്ന വോട്ടർമാർക്ക് സൗജന്യ ഭക്ഷണം നല്‍കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എം. നാഗപ്രസന്ന ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വോട്ടിങ് പ്രോത്സാഹിപ്പിക്കാനും ഉയർന്ന പോളിങ് നിരക്ക് രേഖപ്പെടുത്തുന്നതിന് സഹായിക്കാനുമാണ് സൗജന്യ വാഗ്ദാനം നല്‍കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രേരണ ഇതിനു പിന്നിലില്ലെന്നും അസോസിയേഷൻ കോടതിയില്‍ പറഞ്ഞു.
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് നഗരത്തിൽ മദ്യവിൽപ്പന നിരോധനം;144ലും പാസാക്കും
ബെംഗളൂരു: ബെംഗളൂരുവിൽ ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പന നിരോധനം. ഏപ്രിൽ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് കണക്കിലെടുത്ത് നഗരത്തിലെ എല്ലാ മദ്യവിൽപ്പനകളും (മോഡൽ ഷോപ്പുകൾ, റെസ്റ്റോറൻ്റുകൾ, ബാറുകൾ, പബ്ബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ) ബെംഗളൂരു പോലീസ് ഉദ്യോഗസ്ഥർ താൽക്കാലികമായി നിർത്തിവച്ചു. ഭക്ഷണവും മദ്യം അല്ലാത്ത പാനീയങ്ങളും നൽകുന്നതിന് റെസ്റ്റോറൻ്റുകളും ഹോട്ടലുകളും മാത്രമേ അനുവദിക്കൂ എന്ന് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു. ബെംഗളൂരു സിറ്റി പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഔദ്യോഗിക ഉത്തരവ് പ്രകാരം ഏപ്രിൽ 24 ന് വൈകുന്നേരം 5 മണി മുതൽ ഏപ്രിൽ 26…
Read Moreവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; ഡി.കെ. സുരേഷിന്റെ അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തി
ബെംഗളൂരു : ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ.സുരേഷിന്റെ അടുത്ത അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബ്ലോക്ക് പ്രസിഡന്റ് ശ്രീധർ, മുൻ കോർപ്പറേറ്റർ ഗംഗാധർ എന്നിവരുടെ വീടുകളിലാണ് ബുധനാഴ്ച രാവിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. റെയ്ഡ് ബി.ജെ.പി.യുടെ നാടകമാണെന്ന് ആരോപിച്ച് ഇരുവരുടേയും വീടുകൾക്കുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അതേസമയം, രണ്ടുദിവസമായി നഗരത്തിലെ ആഭരണ വ്യാപാരികളുടേയും വ്യവസായികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി…
Read Moreവോട്ടെടുപ്പിന് നാട്ടിലേക്ക്; ചൂടപ്പം പോലെ സ്പെഷൽ ട്രെയിനുകളിലെയും കേരള, കർണാടക ആർടിസി സ്പെഷൽ ബസിളെയും ടിക്കറ്റുകൾ വിറ്റുതീർന്നു
ബെംഗളൂരു: വോട്ട് ചെയ്യാൻ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്കായി ഇന്ന് ഏർപ്പെടുത്തിയ കൊച്ചുവേളി, മംഗളൂരു സ്പെഷൽ ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. കൂടാതെ കേരള, കർണാടക ആർടിസികൾ അനുവദിച്ച സ്പെഷൽ ബസുകളിലെ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ തീർന്നു. കേരള ആർടിസി നാളെ മാത്രം 16 സ്പെഷൽ ബസുകളാണ് ഇന്നലെ വരെ അനുവദിച്ചത്. ബസുകൾ ലഭിക്കുന്നതിനനുസരിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് കൂടുതൽ സ്പെഷൽ ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സ്പെഷൽ ബസുകളിൽ ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. കർണാടക ആർടിസി 21 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. കൂടാതെ മൈസൂരുവിൽ നിന്ന്…
Read Moreബോൺവിറ്റയ്ക്ക് പിന്നാലെ ‘ഹോർലിക്സും ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ
ഡൽഹി: ഹോർലിക്സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട്…
Read Moreകേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം
തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…
Read Moreബെംഗളൂരു! വോട്ട് ചെയ്യൂ, സൗജന്യ ബിയർ, ബർഗർ, വിമാനം വണ്ടർല അമ്യൂസ്മെന്റ് പാർക്ക് ടിക്കറ്റുകളിൽ കിഴിവുകൾ എന്നിവയും മറ്റും നേടൂ | നിങ്ങൾ അറിയേണ്ടതെല്ലാം
ബംഗളൂരു: ഹലോ ബംഗളൂരു നോക്കൂ! ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിലൂടെ സൗജന്യ ബിയറും ബർഗറുകൾക്കും വിമാന ടിക്കറ്റുകൾക്കും മറ്റും അതിശയിപ്പിക്കുന്ന കിഴിവുകൾ നേടാനും അവസരം. ഇത് മാത്രമല്ല, നിങ്ങളുടെ പോളിംഗ് ബൂത്തുകൾ വരെ നിങ്ങൾക്ക് സൗജന്യ ബൈക്ക് സവാരിയും ലഭിക്കും. പൊതുതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അതിനായി ബംഗളൂരുവിലെ റസ്റ്റോറൻ്റുകൾ, സ്വകാര്യ കമ്പനികൾ, മൊബിലിറ്റി അഗ്രഗേറ്റർ ആപ്പുകൾ എന്നിവ കൂടുതൽ കൂടുതൽ നഗരവാസികളെ അവരുടെ കിഴിവുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് നൂതനമായ പ്രചാരണങ്ങളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ രണ്ടാം…
Read More