ബെംഗളൂരു : യാത്രക്കാരുമായി പോയ ഇൻഡിഗോ എയർലൈൻസ് വിമാനം അവരുടെ ലഗേജ് ബാഗുകൾ ബെംഗളൂരുവിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട് .
നഗരത്തിലെത്തിയ ശേഷം യാത്രക്കാർ തങ്ങളുടെ ബാഗുകൾക്കായി തിരസച്ചിൽ ആരംഭിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത
വൈകിട്ട് 5.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 7.30ന് ബെൽഗാമിലെത്തി.
ബെംഗളൂരുവിൽ 22 ബാഗ് യാത്രക്കാരുടെ ബാഗുകളാണ് ജീവനക്കാർ ഉപേക്ഷിച്ചത്. ഇവരിൽ മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മയിയും ഉൾപ്പെടുന്നു.
അദ്ദേഹത്തിൻ്റെ ബാഗും കാണാനില്ലന്നാണ് റിപ്പോർട്ടുകൾ. മലേഷ്യൻ വിദ്യാർത്ഥികളുടെ ബാഗുകൾ വലുതായതിനാൽ ചില യാത്രക്കാരുടെ ബാഗുകൾ കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നാണ് ജീവനക്കാരുടെ വാദം.
ബാക്കിയുള്ള യാത്രക്കാരുടെ ബാഗുകൾ നാളെ കൊണ്ടുവരുമെന്ന് ജീവനക്കാർ പറഞ്ഞതോടെ യാത്രക്കാർ രോഷം പ്രകടിപ്പിച്ചു.
കുടുങ്ങിപ്പോയ നിരവധി യാത്രക്കാർ ബാഗില്ലാതെ കാത്തുനിൽക്കുന്നതും ജീവനക്കാരോട് പ്രതിഷേധത്തിനുള്ള കാരണമായി.
വിമാനത്തിൻ്റെ ഭാരം കൂടുന്നത് വിമാനം പറന്നുയരുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പാണ് അറിയുന്നതെന്ന് ബെൽഗാം എയർപോർട്ട് ഡയറക്ടർ ത്യാഗരാജൻ പറഞ്ഞു.
അങ്ങനെയെങ്കിൽ അധിക ലഗേജുകൾ ഇറക്കും. യാത്രക്കാർ പോകേണ്ട സമയമായതിനാൽ ജീവനക്കാർക്ക് മുൻകൂട്ടി വിവരം നൽകാനും കഴിഞ്ഞില്ല.
ബെംഗളൂരുവിൽ ഉപേക്ഷിച്ച ലഗേജുകൾ ഇൻഡിഗോ കമ്പനി അതത് യാത്രക്കാരുടെ വീടുകളിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.