കൊല്ലം: കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച് കണ്ണിനാണ് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ നേതാക്കള്‍ അറിയിച്ചു.
Read MoreDay: 20 April 2024
ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു
ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീ. ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത് നിർവഹിച്ചു. നയൻസ് ഫുട്ബോൾ മത്സരം മെയ് 26 ഞായറാഴ്ച, ബേഗൂർ റോഡ് ഉള്ളഹള്ളിയിൽ ഉള്ള ക്രൈസ്റ്റ് അക്കാഡമി ടർഫിൽ വച്ച് നടക്കും. ചടങ്ങിന്ന് അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ബിനു വി അർ, ബിനു ദിവകാരൻ, ഡോക്ടർ നകുൽ, റോബിൻ,വിനു തോമസ് എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സംസാരിക്കവേ പ്രബുദ്ധമായ രാഷ്ട്രീയ കേരളത്തിന് ഉമ്മൻ ചാണ്ടി…
Read Moreനടൻ വിജയ്ക്കെതിരെ കേസ്
ചെന്നൈ: തമിഴ്നാട്ടില്‍ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. വോട്ടെടുപ്പ് ദിനത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടത്തിനൊപ്പം പോളിംഗ് സ്റ്റേഷനിലെത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ആള്‍ക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് പരാതി. ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വിജയ് ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി പൊതുശല്യമുണ്ടാക്കിയെന്നതാണ് പരാതി. വിജയുടെ ആരാധകർ പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയിരുന്നു. പിന്നീട് പോലീസ് എത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
Read More3 ദക്ഷിണേന്ത്യൻ ന്യൂസ് ചാനലുകൾക്ക് ഒന്നിച്ച് അഭിമുഖം നൽകി പ്രധാനമന്ത്രി;ഇന്ന് 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.
ന്യൂഡൽഹി: തമിഴിലെ തന്തി ടിവിയിൽ അഭിമുഖം നൽകിയതിന് പിന്നാലെ ഭക്ഷിണേന്ത്യയിലെ മൂന്ന് ഭാഷകളിലെയും ന്യൂസ് ചാനലുകൾക്ക് ഒരേ സമയം അഭിമുഖം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യാനെറ്റ് ന്യൂസ് കമ്യൂണിക്കേഷൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് മലയാളം, തെലുഗു, സുവർണ ഏഷ്യാനെറ്റ് ന്യൂസ് കന്നഡ എന്നിവയിലെ പ്രതിനിധികൾക്കാണ് പ്രധാനമന്ത്രി അഭിമുഖം നൽകിയത്. മലയാളത്തിൽ നിന്ന് സിന്ധു സൂര്യകമാർ.കന്നഡയിൽ നിന്ന് അജിത് ഹനുമക്കനവർ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8 മണിക്ക് 3 ചാനലുകളിലും അഭിമുഖം സംപ്രേക്ഷണം ചെയ്യും.
Read Moreചോക്ലേറ്റ് കഴിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
ചണ്ഡിഗഢ്: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍ നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയയാണ് മരിച്ചത്. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവർ. വീട്ടില്‍ നിന്നു ബന്ധുക്കള്‍ നല്കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍…
Read More‘സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ 24 മണിക്കൂർ ചിലവഴിച്ചു’; വീഡിയോ വ്യാജമായതോടെ യുട്യൂബര്‍ അറസ്റ്റിൽ
ബെംഗളൂരു: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ കെമ്പഗൗഡ വിമാനത്താവളത്തില്‍ 24 മണിക്കൂറോളം ചെലവഴിച്ചെന്ന് അവകാശപ്പെട്ട് വീഡിയോ പുറത്തിറക്കി യുട്യൂബര്‍. സംഭവം വ്യാജമെന്ന് തെളിഞ്ഞതോടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ വികാസ് ഗൗഡയാണ് ഇക്കാര്യം പറഞ്ഞ് കൊണ്ട് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബർ കള്ളം പറയുകയാണെന്ന് വ്യക്തമായത്. ഇതേത്തുടര്‍ന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വികാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12 മണിക്ക് എയര്‍ ഇന്ത്യയുടെ ബംഗളുരു-ചെന്നൈ ഫ്ളൈറ്റില്‍ യാത്ര ചെയ്യാനാണെന്ന് പറഞ്ഞാണ് വികാസ് എയര്‍പോര്‍ട്ടില്‍…
Read Moreബിജെപി പ്രവർത്തകൻ കാറിടിച്ച് മരിച്ചു
ബെംഗളൂരു: കുടകില്‍ ബി.ജെ.പി പ്രവർത്തകൻ കാറിടിച്ച് മരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച സിദ്ധാപുരയില്‍ റോഡ് ഉപരോധവും പ്രതിഷേധവും സംഘടിപ്പിച്ചു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഡെപ്യൂട്ടി കമീഷണർ വെങ്കട് രാജ സിദ്ധാപുര, വല്‍നൂർ, അരേക്കാട്, നെല്ലിയാഹുഡിക്കേരി, കുശാല്‍ നഗര പോലീസ് സ്റ്റേഷൻ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി വീടുകള്‍ കയറി കുടക്-മൈസൂരു മണ്ഡലം ബി.ജെ.പി സ്ഥാനാർഥി യദുവീർ കൃഷ്ണദത്തക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് മടങ്ങുകയായിരുന്ന എം. രാമപ്പയാണ് (60) കാറിടിച്ച് മരിച്ചത്. ചന്ദ്രരാജ്, രതീഷ് എന്നീ പ്രവർത്തകർക്ക് പരിക്കേറ്റു. മൂവരെയും ഇടിച്ചുവീഴ്ത്തി കാർ നിർത്താതെ പോവുകയായിരുന്നു. അതുവഴി വന്ന…
Read Moreസംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം
കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടില്‍ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങള്‍ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി മനസിലാകുന്നത്. സ്വർണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More‘വോട്ട് ചെയ്ത് മഷി പുരട്ടിയ വിരൽ കാണിച്ചാൽ മതി’ ജ്യൂസും സ്നാക്സും സൗജന്യമായി ലഭിക്കും; ഓഫറുമായി ഹോട്ടൽ ഉടമ
ബെംഗളൂരു : വോട്ട് ചെയ്ത ശേഷം സൗജന്യ ഫുഡ് ഓഫർ ചെയ്ത് ഹോട്ടൽ ഉടമ. വോട്ടുചെയ്തതിനുശേഷം മഷിപുരട്ടിയ വിരൽ കാണിച്ചാൽ മതി, ഹോട്ടലിൽ നിന്ന് സൗജന്യമായി ജ്യൂസും ലഘുപലഹാരങ്ങളും നൽകുമെന്നാണ് ഓഫർ. വോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നഗരത്തിലെ പോളിങ് ശതമാനം ഉയർത്താനുമായി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ‘ഓഫർ’ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകുന്ന കടകൾക്കു മുന്നിൽ ഇവ എഴുതി പ്രദർശിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. മുൻവർഷങ്ങളിൽ 60 ശതമാനത്തിൽ താഴെയായിരുന്നു നഗരത്തിലെ പോളിങ്. വോട്ടെടുപ്പിനോടുള്ള നഗരവാസികളുടെ താത്പര്യമില്ലായ്മ മാറ്റിയെടുക്കാൻ ഇത്തവണ…
Read Moreപോളിങ് ശതമാനം കൂട്ടാൻ ഹോട്ടലുടമകളുടെ ട്രെൻഡിങ് ‘ഓഫർ’ വൈറൽ; സൗജന്യ ഭക്ഷണം എന്തെന്നറിയാൻ വായിക്കാം വിശദാംശങ്ങൾ
ബെംഗളൂരു : വോട്ടുചെയ്തതിനുശേഷം മഷിപുരട്ടിയ വിരൽ കാണിച്ചാൽ മതി, ഹോട്ടലിൽനിന്ന് സൗജന്യമായി ജ്യൂസും ലഘുപലഹാരങ്ങളും കിട്ടും. വോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നഗരത്തിലെ പോളിങ് ശതമാനം ഉയർത്താനുമായി ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷനാണ് ‘ഓഫർ’ പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യമായി ജ്യൂസും ലഘുഭക്ഷണവും നൽകുന്ന കടകൾക്കുമുന്നിൽ ഇവ എഴുതി പ്രദർശിപ്പിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. മുൻവർഷങ്ങളിൽ 60 ശതമാനത്തിൽ താഴെയായിരുന്നു നഗരത്തിലെ പോളിങ്. വോട്ടെടുപ്പിനോടുള്ള നഗരവാസികളുടെ താത്പര്യമില്ലായ്മ മാറ്റിയെടുക്കാൻ ഇത്തവണ ബെംഗളൂരു കോർപ്പറേഷനും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വൻതോതിലുള്ള പ്രചാരണപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിനൊപ്പമാണ് പോളിങ് ശതമാനം കൂട്ടുന്നതിന് സൗജന്യമായി…
Read More