ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു 

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീ. ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യൻ ഇടയന്ത്രത് നിർവഹിച്ചു.

നയൻസ് ഫുട്ബോൾ മത്സരം മെയ് 26 ഞായറാഴ്ച, ബേഗൂർ റോഡ് ഉള്ളഹള്ളിയിൽ ഉള്ള ക്രൈസ്റ്റ് അക്കാഡമി ടർഫിൽ വച്ച് നടക്കും.

ചടങ്ങിന്ന് അലക്സ് ജോസഫ്, ജോണിച്ചൻ വി ഒ, ബിനു വി അർ, ബിനു ദിവകാരൻ, ഡോക്ടർ നകുൽ, റോബിൻ,വിനു തോമസ് എന്നിവർ നേതൃത്വം നൽകി.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ചടങ്ങിൽ സംസാരിക്കവേ പ്രബുദ്ധമായ രാഷ്ട്രീയ കേരളത്തിന് ഉമ്മൻ ചാണ്ടി നൽകിയ സംഭാവനകൾ ഓർമ്മിപ്പിക്കുകയുണ്ടായി.

സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയും, ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന നേതാവുമായിരുന്നു ഉമ്മൻചാണ്ടി എന്ന് ബിഷപ്പ് ഓർമ്മിച്ചു.

അദ്ദേഹത്തോടൊപ്പം പല ചടങ്ങുകളിൽ പങ്കെടുക്കുകയും പലവിധ നല്ല കാര്യങ്ങൾക്ക് കൂട്ടായി പ്രവർത്തിക്കുകയും ചെയ്തു എന്നും, ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പ്രവർത്തനങൾ നടത്തുവാൻ പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും ബിഷപ്പ് പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഫുട്ബോൾ മത്സരത്തിന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

വിജയികൾക്ക് ഉമ്മൻ ചാണ്ടി മെമ്മോറിയൽ ഫുട്ബോൾ ട്രോഫിയും, 25000 രൂപ ക്യാഷ് അവാർഡും ഉണ്ടായിരിക്കും എന്ന് അഡ്വക്കേറ്റ് സത്യൻ പുത്തൂർ (പ്രസിഡന്റ്‌), ശ്രീ. വിനു തോമസ് (സെക്രട്ടറി ) എന്നിവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
[masterslider id="10"]

Related posts