ബെംഗളൂരു: കന്നട തസ്തികയിലേക്ക് കേരള പി.എസ്.സി നടത്തിയ യു.പി.എസ്.ടി പരീക്ഷയില്‍ ചോദ്യപേപ്പറില്‍ കന്നടക്ക് പകരം വന്നത് മലയാളമെന്ന് പരാതി.
കന്നട ന്യൂനപക്ഷ മേഖലയില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ക്കാണ് ചോദ്യപേപ്പറിലെ ഈ ഭാഷാമാറ്റം വിനയായിരിക്കുന്നത്.
ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നല്‍കിയിരിക്കുകയാണ് ഉദ്യോഗാർഥികള്‍.
കന്നട വാക്കുകള്‍ക്ക് പകരം മലയാളം തർജമ വന്നതാണ് വിനയായത്.
ഏപ്രില്‍ അഞ്ചിനാണ് പരീക്ഷ നടത്തിയത്.
ഏറെ പ്രതീക്ഷയില്‍ എഴുതാനിറങ്ങിയ പരീക്ഷയാണ് ഇതോടെ അവതാളത്തിലായത്.
993 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ പരീക്ഷയിലാണ് സൈക്കോളജി വിഭാഗത്തില്‍ മുഴുവൻ ചോദ്യങ്ങളും മലയാളത്തില്‍ വന്നത്.
മറ്റു വിഭാഗങ്ങളിലും മലയാളം കടന്നുവന്നെന്ന് ഉദ്യോഗാർഥികള്‍ ആരോപിക്കുന്നു.
കഴിഞ്ഞ വർഷവും ഇതേ അനുഭവമുണ്ടായിരുന്നു.
ആ പരീക്ഷയില്‍ 32 ചോദ്യങ്ങളാണ് മലയാളം ഭാഷയില്‍ വന്നത്.
ഗൂഗിള്‍ ട്രൻസ്ലേറ്റ് ചെയ്തപോലെയായിരുന്നു ചോദ്യങ്ങള്‍ മലയാളത്തില്‍ വന്നതെന്ന് ഉദ്യോഗാർഥികള്‍ പറയുന്നു.
ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നകയറ്റമാണിതെന്ന് ഇവർ ആരോപിച്ചു.
ഏപ്രില്‍ അഞ്ചിന് നടത്തിയ പരീക്ഷ വീണ്ടും നടത്തണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.