ന്യൂഡല്‍ഹി: കോവിഡിനേക്കാള്‍ ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്നുപിടിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ.
പുതുതായി അമേരിക്കയില്‍ കണ്ടെത്തിയ എച്ച്5എൻ1 വകഭേദം കൊവിഡിനേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
രോഗം ഒരു ആഗോളവ്യാധിയായി മാറാൻ അധികം സമയമില്ലെന്നും വിദഗ്ദർ ആശങ്ക രേഖപ്പെടുത്തി.
പശുക്കളിലും പൂച്ചകളിലും കണ്ടെത്തിയ വൈറസിന്റെ വകഭേദം വളരെ പെട്ടന്ന് മനുഷ്യനിലേക്ക് വ്യാപിക്കുന്നതായി കണ്ടെത്തിയതാണ് രോഗത്തിന്റെ തീവ്രതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നത്.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നതിനായി വൈറസ് അതിവേഗത്തില്‍ പരിണമിക്കുകയാണെന്ന ആശങ്കയുമുണ്ട്.
അമേരിക്കയിലെ ടെക്സാസിലെ പാല് ഉത്പാദന കേന്ദ്രത്തിലെ ജോലിക്കാരന് രോഗം ബാധിച്ചതോടെയാണ് അതിവേഗം പരിണമിക്കുന്ന വൈറസിനെക്കുറിച്ച് വിദഗ്ദർ അറിയുന്നത്.
അമേരിക്കയില്‍ ആറ് സ്റ്റേറ്റുകളിലായി 12 കന്നുകാലിക്കൂട്ടങ്ങളും ടെക്സാസിലെ ഒരു പൂച്ചയും ഇതുവരെ വൈറസ് ബാധിച്ച് ചത്തതായി കണ്ടെത്തിയിട്ടുണ്ട്.
പക്ഷെ വൈറസിനെ മനുഷ്യനില്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
ലോകം ഒരു പക്ഷിപ്പനി വ്യാധിയിലേക്ക് വീഴാനുള്ള സാധ്യത വിദൂരമല്ലെന്നാണ് പക്ഷിപ്പനി വിദഗ്ധനായ ഡോക്ടർ സുരേഷ് കുച്ചിപ്പുടി പറയുന്നത്.
മനുഷ്യനടക്കമുള്ള സസ്തനികളില്‍ വ്യാപിക്കാൻ കഴിവുള്ള വൈറസിന് ഒരാഗോളവ്യാധിയായി മാറാൻ സമയമധികം വേണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയിലെ കണ്‍സള്‍ട്ടന്റായ ജോണ്‍ ഫുള്‍ട്ടണും രോഗത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി.
വൈറസിന് കോവിഡ് വൈറസിനേക്കാളും പ്രജനന നിരക്ക് വളരെ കൂടുതലാണ്, ഇത് രോഗത്തെ കൊവിഡിനേക്കാള്‍ നൂറ് മടങ്ങ് അപകടകാരിയാക്കുമെന്ന് ഫുള്‍ട്ടണ്‍ ആശങ്ക രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.