ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി എന്‍ഐ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രണ്ട് മൊബൈല്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സായ് നാഥിനെ കുറിച്ച് നിര്‍ണായക വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമേശ്വരം കഫേ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 10 ദിവസം മുമ്പ് നിരവധി വീടുകളിലും കടകളിലും എന്‍ഐഎ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് എന്‍ഐഎയുടെ നടപടി.
സായിനാഥിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.
പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതോടെ സ്ഫോടനത്തിലെ ബിജെപി പങ്കുപുറത്തുവന്നുവെന്നും മതത്തിന്റെ പേരില്‍ ബിജെപി പ്രചരിപ്പിക്കുന്ന തീവ്രവാദത്തിന് ഇതില്‍പ്പരം തെളിവുവേണോയെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ചോദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.