നിർത്തിയിട്ടിരുന്ന കാറിൽ ലോറിയിടിച്ചപകടം; 2 പേർ മരിച്ചു; യുവതിയുടെ നില ഗുരുതരം

ബെംഗളൂരു : ഹസാന ജില്ലയിലെ ചന്നരായപട്ടണ താലൂക്കിലെ ഷെട്ടിഹള്ളി ബൈപാസിൽ ഉണ്ടായ റോഡ് അപകടത്തിൽ. രണ്ട് പേർ മരിച്ചു.

അരസീക്കരെ താലൂക്കിലെ നാഗേനഹള്ളി വില്ലേജിലെ മധു (35), ബേലൂർ താലൂക്കിലെ ദേവിഹള്ളി ഗ്രാമത്തിലെ ജവരയ്യ (65) എന്നിവരാണ് മരിച്ചത്.

മധു അമ്മായിയപ്പനുമാണ് അപകടത്തിൽ മരണപെട്ടത് മധുവിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ഭാര്യയ്ക്കും ഭാര്യാപിതാവിനുമൊപ്പം ബെംഗളൂരുവിൽ നിന്ന് കാറിൽ വരികയായിരുന്നു മധു. ഷെട്ടിഹള്ളി ബൈപ്പാസിന് സമീപം വരുന്നതിനിടെ കാറിൻ്റെ ടയർ പഞ്ചറാകുകയായിരുന്നു.

  ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട: 14.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി; രണ്ട് മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

അതിനാൽ മധു റോഡരികിൽ കാർ നിർത്തി ടയർ മാറ്റുകയായിരുന്നു. ഈ സമയം ബംഗളൂരു ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന ലോറി കാറിൽ ഇടിക്കുകയായിരുന്നു.

ഇതേത്തുടർന്ന് മധു സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യാപിതാവ് ജവരയ്യയെ നാട്ടുകാർ ചേർന്ന് ചന്നരായപട്ടണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർചികിത്സയ്ക്കായി ഹാസനിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരിച്ചു. മധുവിൻ്റെ ഭാര്യ ഗീത ചന്നരായപട്ടണം ആശുപത്രിയിൽ ചികിത്സയിലാണ്.

ലോറി നിർത്താതെ ഡ്രൈവർ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ചന്നരായപട്ടണ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

  മോഷ്ടാക്കൾ ജാഗ്രതൈ!വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി കരുത്തുറ്റ കാവൽ; അത്യാധുനിക 'സിഐഎംഎസ്' സുരക്ഷാ സംവിധാനം സജ്ജം

സംഭവത്തിൽ കേസെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഒളിവിൽ പോയ ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്, സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും
[masterslider id="10"]

Related posts

Click Here to Follow Us