ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമാകുന്നതിനിടെ ജല അതോറിറ്റിയുടെ കാവേരി ജലം ചില ഉപഭോക്താക്കൾ മോട്ടർ പമ്പ് ഉപയോഗിച്ച് ഊറ്റിയെടുക്കുന്നതായി പരാതി വ്യാപകമാകുന്നു.
റോഡിന്റെ വക്കിലെ വാണിജ്യ സ്ഥാപനങ്ങളും വൻകിട അപ്പാർട്മെന്റുകളും നടത്തുന്ന ചൂഷണം മൂലം മറ്റ് ഉപഭോക്താക്കൾക്കു പലപ്പോഴും വേണ്ടത്ര വെള്ളം കിട്ടുന്നില്ലെന്ന് പരാതി.
രാജാജിനഗറിൽ ഉൾപ്പെടെ ഇത്തരം പരാതി വ്യാപകമാണ്. ജല അതോറിറ്റി വിജിലൻസ് വിഭാഗം പ്രവർത്തനം നിർത്തിയത് ഇത്തരം നിയമലംഘനം കണ്ടെത്തുന്നതിനു തിരിച്ചടിയാകുന്നതായി ആക്ഷേപമുണ്ട്.
ഇവ ഉപയോഗിക്കുന്നവർക്ക് എതിരെ 15 മുതൽ നടപടി കർശനമാക്കുമെന്ന് അതോറിറ്റി ചെയർമാൻ പ്രശാന്ത് മനോഹർ പറഞ്ഞു.
ഇതിനിടെ നീന്തൽക്കുളങ്ങളിൽ ശുദ്ധജലം നിറയ്ക്കുന്നത് വിലക്കി ബിബിഎംപി ഉത്തരവിട്ടു.
ജലക്ഷാമം പരിഹരിക്കാൻ സിദ്ധരാമയ്യ സർക്കാർ പരാജയപ്പെട്ടതായി ആരോപിച്ച് ബിജെപി പ്രവർത്തകർ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു.
ഒഴിഞ്ഞ കുടവുമായി പ്രതിഷേധിച്ച പ്രവർത്തകർ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും എതിരെ മുദ്രാവാക്യം മുഴക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.