സംസ്ഥാനത്ത്ചൂട് കനക്കുന്നു; മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

ബെംഗളൂരു : സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്.

വരുംനാളുകളിൽ ചൂട് കൂടാനാണ് സാധ്യതയെന്നും ഇതു പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

കുട്ടികളും പ്രായമുള്ളവരും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ളവരും വെയിലത്ത് ജോലിചെയ്യുന്നവരും ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.

ശരീരത്തിലെ ജലാംശം കുറയാതിരിക്കാൻ നാരങ്ങാവെള്ളവും മോരും കുടിക്കാം. ജലാംശമുള്ള പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.

തളർച്ച, ശരീരത്തിൽ പൊള്ളലിന് സമാനമായ പാടുകളുണ്ടാകുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ചികിത്സതേടണം.

ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരും ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ളവരും പ്രത്യേക ശ്രദ്ധപുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

ആവശ്യമെങ്കിൽ അതത് പ്രദേശങ്ങളിലെ ആശാവർക്കർമാരുടെ സഹായം തേടാവുന്നതാണ്.

വേനൽക്കാലത്ത് സാധാരണയായി ഉണ്ടാകാറുള്ള അലർജി, വയറിളക്കം, ത്വക്ക് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us