‘ഗഗന്‍യാനി’ല്‍ പോകുന്നവരിൽ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും; നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും…

Read More

പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം; വ്യാഴാഴ്ച ഉദ്ഘാടനത്തിന് സ്വിസ് സിനിമ പ്രദർശിപ്പിക്കും

ബെംഗളൂരു : പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ സാംസ്കാരിക പരിപാടിയുണ്ടാകും. സ്വിറ്റ്‌സർലൻഡ് സിനിമയായ ‘ബോൺഷർ ടിസിനോ’ആകും ഉദ്ഘാടന ചിത്രം. എട്ടുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽനിന്നുള്ള 180 സിനിമകളുണ്ടാകും. കന്നഡ, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മാർച്ച് ഏഴിന് വിധാൻസൗധയിലെ ബാങ്ക്വെറ്റ് ഹാളിൽ സമാപനച്ചടങ്ങ് നടക്കും. 28-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതുവരെ 2000 പ്രതിനിധികൾ രജിസ്റ്റർചെയ്തതായി ഫെസ്റ്റിവൽ…

Read More

ബെംഗളൂരുവിൽ പ്രതിവർഷം ബലാത്സംഗ കേസുകളിൽ വർദ്ധന; 2021-2023 കാലയളവിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം ഞെട്ടിക്കുന്നത്

ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കർണാടക സർക്കാർ. 2021 മുതൽ 2023 വരെ ബംഗളൂരുവിൽ 444 ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഓരോ വർഷവും കേസുകൾ വർധിച്ചുവരുന്നതായും കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര വെളിപ്പെടുത്തി. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസ് എംഎൽസി നാഗരാജ് യാദവ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ബെംഗളൂരുവിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ നൽകുകയായിരുന്നു അദ്ദേഹം. ഐപിസി സെക്ഷൻ 376 (ബലാത്സംഗത്തിനുള്ള ശിക്ഷ) പ്രകാരമുള്ള 116 കേസുകൾ 2021-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു, 2022-ൽ 152 കേസുകളും 2023-ൽ 176 ആയി ഉയർന്നു, ജി. പരമേശ്വര…

Read More

മൈസൂരു – രാമേശ്വരം സ്‌പെഷൽ ട്രെയിൻ ഏപ്രിൽ 1 മുതൽ

ബംഗാലരു —- മൈസൂരുവിൽ നിന്ന് bengalruu – വഴി രമേശ്വരത്തേക്ക് പ്രതിവാര സ്‌പെഷൽ ട്രെയിൻ ഏപ്രിൽ 1 ന് സർവീസ് ആരംഭിക്കും. ജൂലൈ 23 വരെയാണ് സർവീസ്. മൈസൂരുവിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 6.35ന് പുറപ്പെട്ട് ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 12ന് രമേശ്വരത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മൈസൂരുവിലെത്തും.

Read More

മദ്യപിച്ച് വാഹനമോടിച്ചതായി ആരോപിച്ച് പോലീസ് ഗൂഗിൾ പേ വഴി പണം വാങ്ങിയതായി ആരോപണം

ബെംഗളൂരു: ഡ്രിങ്ക് ആൻഡ് ഡ്രൈവ് പരിശോധനയുടെ പേരിൽ ജീവൻ ഭീമാനഗർ ട്രാഫിക് പോലീസ് യുവാവിനെ തടഞ്ഞുനിർത്തി ഓൺലൈനിൽ പണം സ്വീകരിച്ചതായി ആക്ഷേപം. പരിശോധിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴി 5000 രൂപ കൈപ്പറ്റിയതിലാണ് കോശി വർഗീസ് എക്‌സ് ആപ്പിൽ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകുന്നതിനിടെ ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു. ഈ കേസിൽ പരിശോധനയില്ലാതെ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് ആദ്യം 15,000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് ഗൂഗിൾ പേ…

Read More

സുരേഷ് ഗോപിക്കെതിരെ രശ്മി ആർ നായർ 

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മോഡൽ രശ്മി ആര്‍ നായര്‍. തേനും പാലും ഓടയിലൂടെ ഒഴുക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് തൃശൂരുകാര്‍ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും തോല്‍പ്പിക്കുന്നു എന്ന് രശ്മി സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നതോടൊപ്പം തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തുന്നുണ്ട്. ഇന്ത്യ മനുഷ്യന്‍ പരസ്പര സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന ഒരു മതേതര ജനാധിപത്യ രാഷ്ട്രമായി നിലനില്‍ക്കണം എന്ന് തൃശൂരിലെ വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു എന്നാണ് രശ്മിയുടെ ഉത്തരം. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ; ആരാണ് സുരേഷ്‌ഗോപി മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്തു ഇന്ത്യയെ…

Read More

ജവാനില്‍ മാലിന്യം; വില്പന മരവിപ്പിച്ചു 

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനത്തില്‍ ഉത്പാദിപ്പിക്കുന്ന ജനപ്രിയ മദ്യമായ ജവാനില്‍ മാലിന്യം. പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പന മരവിപ്പിച്ചു. വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യത്തില്‍ മാലിന്യം ശ്രദ്ധയില്‍പ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസിന്റെ നടപടി. തിരുവല്ല ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കല്‍സ് ഫാക്ടറിയിലാണ് ജവാൻ ഉത്പാദനം. ജവാൻ ട്രിപ്പിള്‍ എക്‌സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിള്‍ എക്സ് റം 307, 322, 267, 328,…

Read More

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടു; പോക്‌സോ കേസ് കോടതി റദ്ദാക്കി 

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് 20 കാരനെതിരെയുള്ള പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും മാതാപിതാക്കള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. വിവാഹശേഷം ഇവര്‍ക്ക് ഒരു കുട്ടിയുണ്ടായി. കുട്ടിയേയും ഭാര്യയായ പെണ്‍കുട്ടിയെയും തന്റെ മകന്‍ നന്നായി പരിപാലിക്കുന്നുണ്ടെന്നും നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. നിലവില്‍ 16 വയസുള്ള പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതോടെ നിയമപരമായി വീണ്ടും വിവാഹം കഴിക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ജസ്റ്റിസ് ഹേമന്ദ് ചന്ദന്‍ഗൗഡറിന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. 2006ലെ ശൈശവ വിവാഹ…

Read More

ഗായിക രാധിക തിലകിന്റെ മകളുടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി; അമ്മയുടെ സ്ഥാനത്ത് സുജാത മോഹൻ 

ബെംഗളൂരു: അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെ പൂർത്തിയായാപ്പോഴും വിവാഹ വേദിയിൽ രാധിക നൊമ്പരമായി രാധികയുടെ ചിത്രങ്ങൾ. ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. പിതാവ് സുരേഷ് കൃഷ്ണന്റെ കൈ പിടിച്ച് വിവാഹവേദിയിലെത്തിയ ദേവിക അമ്മയുടെ…

Read More

ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

ന്യൂഡൽഹി: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ നയാബ് ഉദാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്. 1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രം മുതലാണ് പിന്നണി ഗായകൻ എന്ന നിലയില്‍ പങ്കജ് ഉദാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത…

Read More
Click Here to Follow Us